സിഗ്നൽ

ജനലിലൂടെ പാഞ്ഞുവന്ന വെളിച്ചത്തെ പ്രാകിക്കെണ്ടാണ് അന്നും അവന്റെ ദിവസം തുടങ്ങിയത്…അന്ന് കണ്ണുതുറക്കാന്‍അവനു ഒട്ടും മടി തോന്നിയില്ല. കെെ നീട്ടി മേശയില്‍ ഇരുന്ന ഫോൺ എടുത്ത് നെറ്റ് ഓന്‍ ചെയ്ത് ഒരു സെല്‍ഫി എടുത്ത് വാട്സപ്പില്‍ സ്റ്റാറ്റസ് ഇടാനും അവന്‍ മറന്നില്ല. ഒന്നിനുപുറകെ ഒന്നായി മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു. അന്നത്തെ ദിവസം അവനു ഏറെ പ്രത്യേകതകൾ ഉള്ളതാണ്. അതിനെപ്പറ്റി അറിവുള്ള കൂട്ടുകാരുടെ ഉപദേശങ്ങൾ ഒരു ചിരിയോടെ വായിച്ചുകൊണ്ടിരിക്കവെവാണ് ഡിസ്പ്ലേയില്‍ തെളിഞ്ഞു നിന്ന സമയത്തിലേക്ക് അവന്റെ കണ്ണോടിയത്.
നെഞ്ചുവരെ കിടന്ന പുതപ്പ് വലിച്ചുനീക്കി റെഡിയായി അവന്‍ പുറത്തേയ്ക്കി ഇറങ്ങി.
ബെെക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് അമ്മ ഒാടി ഉമ്മറത്തെത്തിയത്.അപ്പോഴേയ്ക്കും അവന്‍ വണ്ടി തിരിച്ചിരുന്നു. പുറകിൽ നിന്ന് വിളിക്കുന്നത് അച്ഛനും മകനും തീരെ ഇഷ്ടമല്ലാത്ത കാരൃമാണെന്ന് അമ്മക്ക് നല്ല ബോധൃമാണ്. എങ്കിലും അവന്‍ ഭക്ഷണം കഴിച്ചിട്ടില്ല എന്ന ചിന്ത അമ്മയില്‍ വിഷമം ഉണ്ടാക്കി. ചിന്തിക്കാൻ നില്‍ക്കാതെ അമ്മ ഒാടി അവന്റെ വണ്ടിയുടെ മുന്‍പില്‍ കയറി.”എന്താ അമ്മേ ഇത്? അവന്റെ രൂക്ഷഭാവം കണ്ടപ്പോൾ അമ്മക്ക് ചിരിവന്നു. പതിവില്ലാതെ അവന്റെ നെറ്റിയിലെ ചന്ദനക്കുറി അമ്മക്ക് കൂടുതൽ സന്തോഷം നല്‍കി.അമ്മയുടെ പുഞ്ചിരിക്കുമുന്നില്‍ അവന്റെ ഭാവമാറ്റം പെട്ടന്നായിരുന്നു. അവനു കൂടുതൽ സ്നേഹം അമ്മയോടാനെന്ന അച്ഛന്റെ പരാതി ഒരു തരത്തിൽ ശരിയായിരുന്നു.
“അമ്മ എന്താ കുഞ്ഞുകളിക്കുവാണോ..? അവന്റെ ചിരി കലര്‍ന്ന ചോദ്യം അമ്മക്ക് ലേശം വേദനയുണ്ടാക്കി. ഇത് അമ്മയുടെ സ്ഥിരം പരിപാടി ആയതുകൊണ്ട് അവന് ഒരു പുതുമ തോന്നിയില്ല.ഇപ്പൊഴും കൊച്ചുകുട്ടിയാണെന്നാ വിചാരമെന്നുപറഞ്ഞു അമ്മ ശകാരിക്കുന്നതും കേട്ട് അവന്‍ ബെെക്കിന്റെ കണ്ണാടിയില്‍ മുഖം നോക്കി ഒന്നുകൂടി മുടി ഒതുക്കി സ്റ്റൈലാക്കി വെച്ചു. പ്രഭാത ഭക്ഷണം കഴിക്കാതെയുള്ളപ്പോക്ക് അമ്മക്ക് അംഗീകരിക്കാനാവില്ല. അത് അവനു നന്നായി അറിയാം. എന്നും അനുസരണയുള്ള കുട്ടിയായ് കഴിക്കാറുണ്ട് പക്ഷേ ഇന്നും അമ്മ ഒരുപാട് നിർബന്ധിച്ചെങ്കിലും വേണ്ട എന്നു മാത്രമേ അവനു പറയാന്‍ കഴിഞ്ഞൊള്ളു. അതിൽ അമ്മക്ക് നീരസം ഉണ്ടെന്ന് അവനു മനസിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us