വാട്സ് അപ് സന്ദേശം കണ്ട് ആരും പുറത്തിറങ്ങാതെ ഇരിക്കേണ്ട;നഗരത്തില്‍ കൊടുങ്കാറ്റ് ഇല്ല;കനത്ത മഴയ്ക്ക് സാധ്യത.

ബെംഗളൂരു ∙ കർണാടകയിൽ കൊടുങ്കാറ്റ് ഉണ്ടായേക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമെന്നു സംസ്ഥാന ദുരന്തനിവാരണ ദൗത്യസേന. അതേസമയം അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദത്തെ തുടർന്നു രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സുന്ദർ മേത്രി അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. കലബുറഗി, ബെളഗാവി, യാദ്ഗീർ ജില്ലകളിൽ 150 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. കാർഷിക മേഖലകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കൃത്രിമമഴ പദ്ധതിയും നിലവിലെ മഴയ്ക്കു കാരണമാണെന്നു കർണാടക ദുരന്ത നിവാരണ ദൗത്യസേന അറിയിച്ചു.ബെംഗളൂരുവിൽ വരുംദിവസങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴയാണു പ്രതീക്ഷിക്കുന്നത്.

ബൈക്ക് യാത്രികർ മഴ പെയ്യുമ്പോൾ പാലങ്ങളുടെ അടിയിൽ വാഹനം പാർക്ക് ചെയ്ത് ഗതാഗതക്കുരുക്ക് ഉണ്ടാക്കരുതെന്ന് ട്രാഫിക് ഡപ്യൂട്ടി കമ്മിഷണർ (ഈസ്റ്റ്) നിർദേശിച്ചു.ഇടവിട്ടു മഴയ്ക്കു സാധ്യത ഉള്ളതിനാൽ ബൈക്കുമായി പുറത്തിറങ്ങുന്നവർ മഴക്കോട്ടു കരുതുന്നതാണ് ഉചിതമെന്ന് അദ്ദേഹം ട്വിറ്റർ പേജിൽ ഓർമിപ്പിച്ചു.

  വിജയും സംഗീതയും ഒന്നിക്കുന്നു

തുടർച്ചയായ മഴയിൽ ഏറ്റവും ദുരിതമനുഭവിച്ച 50 നിർധന കുടുംബങ്ങൾക്കു സർക്കാർ വീട് നിർമിച്ചു നൽകും. ഇതിനായി തനിസന്ദ്രയിൽ കണ്ടെത്തിയ സ്ഥലം ബെംഗളൂരു വികസന മന്ത്രി കെ.ജെ. ജോർജ്, മേയർ ജി. പദ്മാവതി, ബിബിഎംപി എൻ. മഞ്ജുനാഥ് എന്നിവർ പരിശോധിച്ചു. വീടുകളുടെ നിർമ്മാണച്ചെലവ് ബെംഗളൂരു വികസന അതോറിറ്റി(ബിഡിഎ) വഹിക്കും

കെട്ടിടങ്ങളുടെ തറനിരപ്പിലും താഴ്ന്നയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറുകളും മറ്റു വൈദ്യുതി മീറ്റർ ഉൾപ്പെടെയുള്ള കണക്‌ഷനുകളും ആറു മാസത്തിനകം മുകളിലേക്കു മാറ്റി സ്ഥാപിക്കണമെന്നു ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം നിർദേശം നൽകി. ചെറിയ മഴയിൽ പോലും കെട്ടിടങ്ങളുടെ താഴത്തെനിലയിൽ വെള്ളം കയറുന്നതിനാൽ ഇതുമൂലമുള്ള വൈദ്യുതി തകരാറും അപകടങ്ങളും ഒഴിവാക്കുന്നതിനുവേണ്ടിയാണിത്. അപാർട്മെന്റുകളിൽ ട്രാൻസ്ഫോമറും ജനറേറ്ററുമെല്ലാം പൊതുവെ ബേസ്മെന്റിൽ ആണ് സ്ഥാപിക്കുക. കഴിഞ്ഞ ഒരുമാസത്തെ മഴയിൽ നൂറുകണക്കിന് അപാർട്ട്മെന്റുകളുടെ ബേസ്മെന്റിൽ വെള്ളം കയറിയിരുന്നു. വൈദ്യുതി മീറ്ററുകൾ വെള്ളം കയറി തകരാറിലായതിനാൽ ഇവിടങ്ങളിലെല്ലാം ദിവസങ്ങളോളം വൈദ്യുതി മുടങ്ങുകയും ചെയ്തു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ചെറിയ മഴയിൽപോലും വെള്ളക്കെട്ട് ഉണ്ടാകുന്ന കോറമംഗല, എച്ച്എസ്ആർ ലേഔട്ട് ഭാഗങ്ങളിൽ മഴ തുടങ്ങിയാലുടൻ മുൻകരുതൽ എന്ന നിലയിൽ വൈദ്യുതി വിച്ഛേദിക്കുകയാണു പതിവ്. ബേസ്മെന്റിലെ വെള്ളം മുഴുവൻ പമ്പ് ചെയ്തു കളഞ്ഞതിനുശേഷമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാറുള്ളൂ. ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കുകയാണു ലക്ഷ്യം. ചെറിയ മഴയിൽപൊലും വെള്ളക്കെട്ട് ഉണ്ടാകുന്ന അപാർട്ട്മെന്റുകൾ കണ്ടെത്താൻ ഉടൻ സർവേ നടത്തുമെന്ന് ഊർജമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. ഇവ മാറ്റി സ്ഥാപിക്കുന്നതിനു ബെസ്കോം ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കും.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts