ബെംഗളൂരു ∙ കർണാടകയിൽ കൊടുങ്കാറ്റ് ഉണ്ടായേക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമെന്നു സംസ്ഥാന ദുരന്തനിവാരണ ദൗത്യസേന. അതേസമയം അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദത്തെ തുടർന്നു രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സുന്ദർ മേത്രി അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. കലബുറഗി, ബെളഗാവി, യാദ്ഗീർ ജില്ലകളിൽ 150 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. കാർഷിക മേഖലകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കൃത്രിമമഴ പദ്ധതിയും നിലവിലെ മഴയ്ക്കു കാരണമാണെന്നു…
Read MoreDay: 9 September 2017
പൂജ അവധി: തിരികെ മടങ്ങുന്നവർക്കായി കേരള ആർടിസിയുടെ 48 സ്പെഷലുകൾ
ബെംഗളൂരു : പൂജ അവധി കഴിഞ്ഞു നാട്ടിൽനിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി കേരള ആർടിസി 48 സ്പെഷലുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ മൂന്നുവരെ ദിവസേന 16 സ്പെഷലുകൾ വീതമാണ് ഉണ്ടാവുക. പൂജ, ഗാന്ധിജയന്തി അവധികൾ പരിഗണിച്ചു നാട്ടിലേക്കു നാലു ദിവസങ്ങളിലായി എഴുപതിലേറെ സ്പെഷലുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്പെഷൽ സർവീസുകളിലെ ടിക്കറ്റ് ബുക്കിങ് ഘട്ടം ഘട്ടമായി വരുംദിവസങ്ങളിൽ ആരംഭിക്കും. നാട്ടിൽനിന്നുള്ള സ്പെഷലുകൾ 1. കോട്ടയം–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– വൈകിട്ട് 5.00 2. എറണാകുളം–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– വൈകിട്ട് 5.30 3. എറണാകുളം–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– വൈകിട്ട്…
Read Moreപഠനയാത്രപോയ അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ ബസ് ചിക്കമംഗളൂരിന് സമീപം അപകടത്തിൽ പെട്ടു;രണ്ടു വിദ്യാർത്ഥിനികൾ മരിച്ചു.
ബെംഗളുരു : കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് പഠന യാത്ര പോയ വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ച ബസ് കര്‍ണാടകത്തിലെ ചിക്കമംഗലൂരില്‍ അപകടത്തില്‍പ്പെട്ട് രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഐറിന്, മെറിന് എന്നീ വിദ്യാര്‍ഥികള്‍ മരിച്ചതായാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മൂന്നാം വര്‍ഷ ബാച്ചിലെ 74 വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായി അധ്യാപകര്‍ക്കും രക്ഷിതാക്കളുടെ പ്രതിനിധികള്‍ക്കുമൊപ്പം…
Read More