ബെംഗളുരു : കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് പഠന യാത്ര പോയ വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ച ബസ് കര്‍ണാടകത്തിലെ ചിക്കമംഗലൂരില്‍ അപകടത്തില്‍പ്പെട്ട് രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ഐറിന്, മെറിന് എന്നീ വിദ്യാര്‍ഥികള്‍ മരിച്ചതായാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം.
ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മൂന്നാം വര്‍ഷ ബാച്ചിലെ 74 വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായി അധ്യാപകര്‍ക്കും രക്ഷിതാക്കളുടെ പ്രതിനിധികള്‍ക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഠനയാത്ര പുറപ്പെട്ടത്. ബാംഗ്ലൂര്‍, മൈസൂര്‍, കൂര്‍ഗ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളും മറ്റും സന്ദര്‍ശിച്ചശേഷം രാത്രി ചിക്കമംഗലൂരില്‍ എത്തിയപ്പോഴാണ് അപകടം.
ഞായറാഴ്ച സംഘം മടങ്ങിയെത്തേണ്ടതായിരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവമറിഞ്ഞ് അന്‍പതോളം ആളുകൾ രക്ഷാ പ്രവര്‍ത്തനത്തിന് സ്ഥലത്ത് ഓടിയെത്തി. ഇവരാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]