ആവേശം അണപൊട്ടിയ രാവിൽ റാന്തലിന് തിരിതെളിഞ്ഞു;ബെംഗളൂരു മലയാളികളുടെ സ്വന്തം മ്യൂസിക്കൽ ബാന്റായ റാന്തലിന്റെ ആദ്യ പ്രകടനം നടന്നത് ” നൻമ സാംസ്കാരിക വേദി” അങ്കണത്തിൽ.

ബെംഗളൂരു :ഉച്ചനേരത്ത് നിർത്താതെ പെയ്ത മഴ ഒന്നു ശമിച്ചു.

സമയം 04:00 മണി: മണ്ണും മനസ്സും തണുത്തിരുന്നു, വിബിഎച്ച്സി നൻമ കൾചറൽ അസോസിയേഷനിലെ പ്രധാന സംഘാടകർ ചിന്തയിലാണ് ,ആകാശത്തിലെ കാർമേഘങ്ങളിൽ ഒരു പാതി സംഘാടകരുടെ മുഖങ്ങളിലും ദൃശ്യം.
ഇനിയും മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ടോ ? റാന്തലിന്റെ ആദ്യ പ്രകടനം മഴയിൽ മുങ്ങിപ്പോകുമോ? യോഗ സെന്ററിന് സമീപമൊരുക്കിയ തുറന്ന വേദി മഴയിൽ മുങ്ങുമോ ?വേദി മഴയിൽ നനയാത്ത മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റാനുള്ള ചിന്തകൾ അണിയറയില്‍.

ഇസബെല്‍ ,ഡിജോ യും റാന്തലിന്റെ ഉത്ഘാടന പരിപാടിയില്‍ നിന്ന്

സമയം 5:30 ആകാശത്തിലെ കാർമേഘങ്ങൾ മാറി സംഘടകരുടേയും ശബദവിന്യാസക്കാരുടേയും മുഖത്ത് തെളിച്ചം.റാന്തല്‍ തങ്ങളുടെ ശബ്ദ സജ്ജീകരണങ്ങൾ തുടങ്ങി.

സമയം 7:30 ഒരു ശിവ സ്തുതിയിലൂടെ ഡിജോ യാടെ തുടക്കം മഴയില്‍ തണുത്ത കാലാവസ്ഥയിൽ സംഗീതം ഒരു മന്ദമാരുതനായി തഴുകി ഇറങ്ങി.
“ഹോ ലമ്പ് ഹേ” ഇമ്രാൻ ഹാഷ്മിയുടെ പ്രശസ്തമായ ഹിന്ദി ഗാനത്തിലൂടെ നിജില്‍ റാന്തലിന്റെ ഉദ്ദേശമെന്താണ് എന്ന് കാണികളിലെത്തിച്ചു…

റാന്തലിന്റെ ഉത്ഘാടന പരിപാടിയില്‍ നിന്നുള്ള മറ്റൊരു ദൃശ്യം

പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ നിരവധി ഹിറ്റുകളിലൂടെയുള്ള സംഗീത പ്രയാണം വ്യത്യസ്തമായ സംഗീതാനുഭവം കാണികള്‍ക്ക് പകർന്നു നൽകി.എടുത്തു പറയേണ്ടത് മാമ്പഴം റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വേലു ഹരിദാസിന്റെ പ്രകടനം തന്നെയാണ്.

യു ട്യൂബിലൂടെ പ്രശസ്തയായ കൊച്ചു മിടുക്കി ഇസബെല്ലയുടെ ഗാനം ജാനകിയും ,ചിത്രയും,സുജാതയും നിറഞ്ഞാടിയ   മലയാള പിന്നണി സംഗീതശാഖ അടുത്ത തലമുറയിലും ഊഷരമാകില്ല എന്നുറപ്പിച്ചു.

പിന്നീട് പെട്ടെന്നാണ് “ഗിയർ” മാറുന്ന പ്രതീതി ആസ്വാദകരിലേക്കെത്തിയത് ,മുൻ ഐഡിയ സ്റ്റാർ സിങ്ങർ മൽസരാർത്ഥി നിമ്മിയുടെ പ്രകടനം.ആസ്വാദകരെ മറ്റൊരു തലത്തിലേക്ക് എടുതുയര്‍ത്തുന്നതായിരുന്നു.

“പള്ളി വാള് ഭദ്രവട്ടകം “മലയാളം ഫോക്കിന്റെ ദ്രുത ചലനം ചെറിയ രീതിയിൽ കാണികളുടെ സിരകളിലേക്ക് രക്തം പമ്പു ചെയ്തു കൊണ്ടിരുന്നു.

ഈ ചെറിയ മഴ വരാൻ പോകുന പേമാരിയുടെ വരവാണെന് കാണികൾ തിരിച്ചറിഞ്ഞു.
കസേരകളിൽ അമർന്നിരുന്നവർ മെല്ലെ ഇരിപ്പിടത്തിന്റെ അറ്റത്തേക്ക് നീങ്ങി , എഡ്ജിൽ ഇരുന്നിരുന്നവർ ഇരിപ്പിടമുപേക്ഷിച്ച് വേദിക്കരികിലേക്കും.

സുധി ,ഇസബെല്‍,വേലു ഹരിദാസ്‌,ബെന്‍സണ്‍,ഡിജോ

ഇന്ത്യയിൽ ഇന്നുള്ള എല്ലാ ഭാഷയും സംസാരിക്കുന്നവർ ഒന്നിച്ചു ജീവിക്കുന്ന സൊസൈറ്റിക്കുള്ളില്‍  ദ്രുതതാളത്തോടെ ഹിന്ദിയും തമിഴും മലയാളവും പാശ്ചാത്യ സംഗീതവും നാടന്‍ സംഗീതവും സമം ചേര്‍ത്ത ഓണസദ്യ മനസ്സില്‍ നിറഞ്ഞു.

ഡിജോയുംചുരുളന്‍ തലമുടിക്കാരി സബിതയും കാണികളെ കയ്യിലെടുത്തു,ചില യുവതി-യുവാക്കളുടെ മനസ്സിലും.കോങ്ഗോ വായിച്ചിരുന്ന രാജീവില്‍ നിന്നും നിന്നും ഡ്രം വാദകനായ പുതിയ തലമുറയിലെ ബെന്‍സണ്‍ സാംമില്‍ നിന്നും കാണികളിലേക്ക്  ഒരേ തരത്തില്‍ ദ്രുത താളത്തിന്റെ അഗ്നി സ്പുരണങ്ങള്‍ പതിച്ചു കൊണ്ടിരുന്നു.

നന്മയുടെ ഉപഹാരം വേലു ഹരിദാസിന് കൈമാറുന്നു

അവസാനം സംഗീതം ഇടിയും മഴയും നിറഞ്ഞ പേമാരിയായി പെയ്ത് തീർന്നപ്പോൾ സമയം 9:20.

റാന്തല്‍ ഒരു യാത്ര തുടങ്ങിയപ്പോള്‍ നന്മയുടെ 2017 ലെ ഓണാഘോഷ പരിപാടികള്‍ അവിടെ പര്യാവസനിക്കുകയായിരുന്നു.ടീം മാനേജര്‍ ആയ ഉണ്ണികൃഷ്ണന്റെ ഡിജോനിറെയും മൂന്നുവര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമായി ആ പേമാരി പെയ്തു തീര്‍ന്നു.

റാന്തല്‍ ബാന്‍ഡ് നെ ബന്ധപ്പെടാന്‍ : ഉണ്ണികൃഷ്ണന്‍ (മൊബൈല്‍  +91 9986326575)

പരിപാടിയുടെ കൂടുതല്‍ വീഡിയോകള്‍ BengaluruVaartha.Com ന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us