അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ദമ്പതികളെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം റോഡ് റേജിനിടെ ദമ്പതികൾക്ക് നേരെ ആക്രമണം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് വെസ്റ്റ് ബംഗാൾ സ്വദേശികളായ സൗമ്യദീപ് സെൻ, വൈദ്രീംല പ്രധാൻ എന്നിവരെ ഒരു സംഘം യുവാക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഇലക്ട്രോണിക് സിറ്റിയിലെ ബെട്ടദാസനപുരയിലാണ് സംഭവം നടന്നത്.

ദമ്പതികൾ തങ്ങളുടെ കാറിൽ സഞ്ചരിക്കവെ മുന്നിലുണ്ടായിരുന്ന രണ്ട് ബൈക്ക് യാത്രികർ യാതൊരു സൂചനയും നൽകാതെ പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ദമ്പതികളുടെ കാർ തടഞ്ഞുനിർത്തിയ യുവാക്കൾ കാറിന്റെ ചില്ലുകൾ തകർക്കുകയും സൗമ്യദീപിനെ പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച വൈദ്രീംലയെയും സംഘം ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിലെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളെ മർദ്ദിച്ച മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർ നിലവിൽ ഒളിവിലാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നഗരത്തിൽ വർദ്ധിച്ചുവരുന്ന ഇത്തരം റോഡ് റേഞ്ച് സംഭവങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts