പോലീസ് തലപ്പത്തു വൻ അഴിച്ചുപണിയുമായി കുമാരസ്വാമി

ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമി സംസ്ഥാന ഇന്റലിജൻസ്, ലോകായുക്ത, അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) തുടങ്ങി പൊലീസ് തലപ്പത്ത് ഒട്ടേറെ മാറ്റങ്ങൾ വരുത്തി. ചില ചൂതാട്ടക്കാരെ കൂട്ടുപിടിച്ചു പ്രതിപക്ഷം സഖ്യസർക്കാരിനെ അട്ടിമറിക്കാൻ പണം സ്വരൂപിക്കുന്നതായി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചതിനു പിന്നാലെയാണു പൊലീസ് ഉന്നതരുടെ സ്ഥാനചലനം. ഇന്റലിജൻസ് ഡിഐജി സന്ദീപ് പാട്ടീലിനെ കർണാടക ആംഡ് റിസർവ് (സിഎആർ) ഡിഐജിയും ജോയിന്റ് കമ്മിഷണറുമാക്കി. എസിബി എഡിജിപി അലോക് മോഹനെ റെയിൽവേസ് എഡിജിപിയാക്കി. എസിബി എഡിജിപി സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. പകരം ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡിസിപി റാം നിവാസ് സെപ്പട്ടിനെ എസിബി എസ്‌പിയായി നിയമിച്ചു.

  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 

ലോകായുക്ത എഡിജിപി സഞ്ജയ് സഹായിയെ പൊലീസ് കംപ്യൂട്ടർ വിങ്ങിന്റെ ചുമതലയിലേക്കു നീക്കിയ ശേഷം തൽസ്ഥാനത്തു എഡിജിപി അലിക്കാന എസ്.മൂർത്തിയെ നിയമിച്ചു. എസിബി എസ്പിയായിരുന്ന എസ്.ഗിരീഷിനെ ക്രമസമാധാന പാലന ചുമതലയുള്ള ഡിസിപിയായും നിയമിച്ചു.

ചുമതലയില്ലാതിരുന്ന പി.എസ്. സന്ധുവിനെ ട്രാഫിക് കമ്മിഷണറാക്കി. ബിഎംടിസി വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഡയറക്ടർ എ.എൻ. പ്രകാശ് ഗൗഡയെ ഹാസൻ എസ്പിയാക്കി. ഉത്തര മേഖലാ ഐജി അലോക് കുമാറിനെ ക്രമസമാധാന ചുമതലയുള്ള അഡീഷനൽ കമ്മിഷണറാക്കി. ക്രമസമാധാന ചുമതല വഹിച്ചിരുന്ന അഡീഷനൽ കമ്മിഷണർ എൻ.സതീഷ് കുമാറിനെ കർണാടക സംസ്ഥാന റിസർവ് പൊലീസ് ഡിഐജി സ്ഥാനത്തേക്കു മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
[masterslider id="10"]

Related posts