ബെംഗളൂരു∙ കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് ജയ്പുരിലേക്കും സൂറത്തിലേക്കും പുതിയ സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുന്നു. മഹാരാഷ്ട്രയുമായുള്ള സംസ്ഥാനാന്തര ഗതാഗതകരാർ പുതുക്കിയതിനെ തുടർന്നാണ് രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കു കൂടി സർവീസ് നീട്ടുന്നത്. ബെംഗളൂരുവിൽ നിന്ന് ജയ്പുര്‍, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസ് സർവീസുകളുണ്ട്. നിലവിൽ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് കർണാടക ആർടിസി ബസ് സർവീസുകൾ നടത്തുന്നുണ്ട്. പുതിയ സർവീസുകൾ ഒക്ടോബറിനുള്ളിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർണാടക ആർടിസി.
Read MoreDay: 15 August 2017
ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ചെണ്ടമേളം ക്ലാസ് ആരംഭിച്ചു.
ബെംഗളൂരു∙ ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ചെണ്ടമേളം ക്ലാസ് ആരംഭിച്ചു. പ്രസിഡന്റ് തങ്കച്ചൻ, സെക്രട്ടറി റോയ് ജോയ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വിജേഷ്, മുരളി, ഷാജി, ബോബി, മനോജ് എന്നിവർ നേതൃത്വം നൽകി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഫോൺ: 9663145144, 9945815178.
Read Moreലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്ന് സമാപിക്കും.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം രണ്ട് ലക്ഷത്തിലധികം പേർ മേള കാണാനെത്തി
ബെംഗളൂരു ∙ ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്ന് സമാപിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം രണ്ട് ലക്ഷത്തിലധികം പേർ മേള കാണാനെത്തിയെന്നാണു കണക്ക്. ഗ്ലാസ് ഹൗസിൽ തീർത്ത കന്നഡ രാഷ്ട്ര കവി കുവേമ്പുവിന്റെ കവിശാലയാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്. തിരക്കേറിയതോടെ നാല് പ്രവേശനകവാടങ്ങളിലും കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറന്നു. ലാൽബാഗ് മെട്രോ സ്റ്റേഷൻ വന്നതോടെ വെസ്റ്റ് ഗേറ്റിലൂടെയാണ് കൂടുതൽ പേരും മേളയ്ക്കെത്തുന്നത്.
Read Moreസൈന്യം എന്ത് അടിയന്തിരഘട്ടങ്ങളെയും നേരിടാന്‍ തയ്യാറാണെന്നു പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഓക്‌സിജന്‍ കിട്ടാതെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ജീവന്‍ വെടിഞ്ഞ കുരുന്നകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75 കുട്ടികള്‍ മരണമടഞ്ഞ ഗോരഖ്പൂര്‍ ദുരന്തം അതീവ ദുഖകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസ്മരണം. രാജ്യം മരിച്ചവരുടെ കുടുംബത്തോടൊപ്പമാണെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സ്വതന്ത്ര്യത്തിനായി പോരാടിയ എല്ലാ സമര പോരാളികളെയും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അനുസ്മരിച്ചു. സൈന്യം എന്ത് അടിയന്തിരഘട്ടങ്ങളെയും നേരിടാന്‍ തയ്യാറാണെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി. തീവ്രവാദത്തിനെതിരായി ആഗോള പോരാട്ടമാണ് ഇന്ത്യ നടത്തുന്നതെന്നും ഇന്ത്യയെ…
Read Moreകളക്ടറുടെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി സ്കൂളില്‍ പതാക ഉയര്‍ത്തി.
പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വലക്ക് മറികടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ പതാക ഉയർത്തി. പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളിലാണ് ഭാഗവത് പതാക ഉയര്‍ത്തിയത്. സ്കൂളില്‍ ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തരുതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അറിയിച്ചിരുന്നു. പകരം സ്കൂളിലെ പ്രധാന അധ്യാപകനോ ജനപ്രതിനിധിക്കോ പതാക ഉയര്‍ത്താമെന്നായിരുന്നു കളക്ടര്‍ അറിയിച്ചത്. എന്നാല്‍ വിലക്ക് ലംഘിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ രാവിലെ ഒന്‍പത് മണിയോടെ മോഹന്‍ ഭാഗവത് തന്നെ സ്കൂളില്‍ പതാക ഉയര്‍ത്തി. പാലക്കാട്ടെ സ്കൂളിൽ മോഹൻ ഭാഗവത് പതാക…
Read Moreസൂപ്പര്‍ താരം ജഗ്ഗേഷിന്റെ മകനു കുത്തേറ്റു;അപകട നില തരണം ചെയ്തു;റോഡില്‍ വച്ചുണ്ടായ പ്രശ്നമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
ബെംഗളൂരു: റോഡിൽ വച്ചുണ്ടായ വാക്ക് തകർക്കത്തെ തുടർന്ന് കന്നട നടൻ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ബംഗളൂരുവിലെ മറാട്ടാഹള്ളി റോഡിൽ വച്ചായിരുന്നു സംഭവം. അമിതവേഗത്തിൽ വാഹനമോടിച്ച ഒരാളെ ചോദ്യം ചെയ്തതാണ് മുതിർന്ന നടൻ ജഗ്ഗേഷിന്റെ മകനും രാഷ്ട്രീയ നേതാവും കൂടിയായ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിക്കാൻ കാരണം. നടൻ അപകട നില തരണം ചെയ്തു. മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു ഗുരു ജഗ്ഗേഷ്. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന ഒരു ബൈക്ക് അദ്ദേഹത്തിന്റെ കാറിൽ തട്ടിയത്. ബൈക്കോടിച്ചിരുന്ന വ്യക്തി നിർത്തിയില്ല. മകനെ സ്‌കൂളിൽ വിട്ട ശേഷം ഗുരു…
Read Moreനഗരത്തിൽ വെള്ളപ്പൊക്കം;മഡിവാള,അൾസൂർ,കോറമംഗല എന്നിവിടങ്ങൾ വെള്ളത്തിനടിയിൽ.
ബെംഗളൂരു :ഇന്നലെ രാത്രി പെയ്ത മഴ കാരണം നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.കോറമംഗലയുടെ ചില ഭാഗങ്ങൾ, അൾസൂർ, കെ ആർ പുര ,ആനേപാളയ എന്നിവിടങ്ങളിലും മലയാളികൾ കൂടുതൽ താമസിക്കുന്ന മഡിവാള മാരുതി നഗറിലും വെള്ളം കയറി. പല സ്ഥലങ്ങളിലും മുന്നടി വരെ വെള്ളം ഉയർന്നിട്ടുണ്ട് ,നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി കാറുകളും മറ്റു വാഹനങ്ങളിലും വെള്ളം കയറി.
Read More