സൂപ്പര്‍ താരം ജഗ്ഗേഷിന്റെ മകനു കുത്തേറ്റു;അപകട നില തരണം ചെയ്തു;റോഡില്‍ വച്ചുണ്ടായ പ്രശ്നമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

ബെംഗളൂരു: റോഡിൽ വച്ചുണ്ടായ വാക്ക് തകർക്കത്തെ തുടർന്ന് കന്നട നടൻ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ബംഗളൂരുവിലെ മറാട്ടാഹള്ളി റോഡിൽ വച്ചായിരുന്നു സംഭവം.

അമിതവേഗത്തിൽ വാഹനമോടിച്ച ഒരാളെ ചോദ്യം ചെയ്തതാണ് മുതിർന്ന നടൻ ജഗ്ഗേഷിന്റെ മകനും രാഷ്ട്രീയ നേതാവും കൂടിയായ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിക്കാൻ കാരണം. നടൻ അപകട നില തരണം ചെയ്തു. മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു ഗുരു ജഗ്ഗേഷ്. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന ഒരു ബൈക്ക് അദ്ദേഹത്തിന്റെ കാറിൽ തട്ടിയത്. ബൈക്കോടിച്ചിരുന്ന വ്യക്തി നിർത്തിയില്ല.

 മകനെ സ്‌കൂളിൽ വിട്ട ശേഷം ഗുരു ജഗ്ഗേഷ് അയാളെ പിന്തുടർന്ന് കണ്ടുപിടിച്ചു. തർക്കം മുറുകിയപ്പോൾ അയാൾ കയ്യിലിരുന്ന കത്തിയെടുത്ത് ഗുരുവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. വയറിലാണ് അയാൾ കുത്താൻ ശ്രമിച്ചത് എന്നാൽ ഗുരു കൈത്തട്ടിമാറ്റിയപ്പോൾ കത്തി തുടയിൽ കൊണ്ടു. പിന്നീട് അയാൾ ഗുരുവിന്റെ തുടയിൽ ആവർത്തിച്ച് കുത്തി.

ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗുരുവിപ്പോൾ. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts