അപാർട്മെന്റിൽ നിന്ന് പതിനായിരത്തോളം വോട്ടർ തിരിച്ചറിയൽ കാർ‌ഡ് പിടിച്ചെടുത്ത സംഭവത്തിൽ രാജരാജേശ്വരി നഗർ സിറ്റിങ് എംഎൽഎയും കോൺ‌ഗ്രസ് സ്ഥാനാർഥിയുമായ മുനിരത്‌നയ്ക്കെതിരെ കേസ്.

ബെംഗളൂരു : അപാർട്മെന്റിൽ നിന്ന് പതിനായിരത്തോളം വോട്ടർ തിരിച്ചറിയൽ കാർ‌ഡ് പിടിച്ചെടുത്ത സംഭവത്തിൽ രാജരാജേശ്വരി നഗർ സിറ്റിങ് എംഎൽഎയും കോൺ‌ഗ്രസ് സ്ഥാനാർഥിയുമായ മുനിരത്‌നയ്ക്കെതിരെ ജാലഹള്ളി പൊലീസ് കേസെടുത്തു. ഫ്ലാറ്റിന്റെ ഉടമസ്ഥ ബിജെപി മുൻ കോർപറേറ്റർ മഞ്ജുള നഞ്ചമുറിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 14ാം പ്രതി മുനിരത്ന ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി, തെറ്റായി സ്വാധീനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ചന്ദ്രഭൂഷൻ കുമാർ അന്വേഷിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ അറിയിച്ചു.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

കേസുമായി ബന്ധപ്പെട്ട് വെങ്കടേഷ്, രഘു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാലഹള്ളിയിലെ അപാർട്മെന്റിൽ നിന്ന് 9746 തിരിച്ചറിയൽ കാർഡും വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം സിക്സിന്റെ ആയിരക്കണക്കിനു കൗണ്ടർ ഫോയിലുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പരസ്പരം പഴിചാരി ബിജെപിയും കോൺഗ്രസും രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ പ്രചാരണ നോട്ടിസ് അപാർട്മെന്റിൽ കണ്ടെത്തിയിരുന്നുവെന്നും എന്നാൽ ഇതിന്റെ പേരിൽ തനിക്കെതിരെ നടപടിയെടുക്കാനാകില്ലെന്നു മുനിരത്ന പ്രതികരിച്ചു. നാൽപതിനായിരത്തോളം നോട്ടിസുകൾ അച്ചടിച്ച് ഈ മേഖലയിൽ വിതരണം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts