അപ്പൂപ്പന്‍ താടി പാറണ ചേലില്‍…; ബിടെക്കിലെ ഗാനം യുട്യൂബിലെത്തി.

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബിടെകിലെ ഗാനത്തിന്‍റെ വീഡിയോ യുട്യൂബിലെത്തി. തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിലെ അപ്പൂപ്പന്‍ താടി പാറണ ചേലില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

ജോബ് കുര്യന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്. ഹരിനാരായണന്‍റേതാണ് വരികള്‍.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

നവാഗതനായ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ബി.ടെക് വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. യുവാക്കളുടെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്‍ജുന്‍, അശോകന്‍, ദീപക്, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us