സീറ്റിനു പണം വാങ്ങിയ നേതാവിനെ സ്ഥാനത്ത് നിന്ന് നീക്കി കൈകഴുകാന്‍ കേജ്രിവാള്‍;പഞ്ചാബില്‍ ആപ് നു തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാന്‍ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ് ട്രീയകാര്യ സമിതിയാണ് ഈ തീരുമാനമെടുത്തത്. ആരോപണം നിഷേധിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ് രിവാളിനെതിരെ വിമര്‍ശനം ഉന്നയിക്കുക കൂടി ചെയ്തതോടെയാണ് ഛോട്ടേപ്പൂരിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സീറ്റ് മോഹിയായ ഒരു പാര്‍ട്ടിക്കാരനോട് 60 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണമെന്ന് പാര്‍ട്ടി എം.പി ഭഗവന്ത് മാന്‍ പ്രതികരിച്ചു.

  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ

60 ലക്ഷം ചോദിച്ചെങ്കിലും വിലപേശലിനൊടുവില്‍ 30 ലക്ഷത്തിന് ഉറപ്പിക്കുകയും നാല് ലക്ഷം കൈമാറുകയും ചെയ്തു. വാങ്ങിയ തുകയില്‍ മൂന്നു ലക്ഷം ഛോട്ടേപൂര്‍ തിരിച്ചുകൊടുത്തെന്നും മാന്‍ അറിയിച്ചു. ആരോപണം അന്വേഷിക്കാന്‍ രണ്ടംഗ കമ്മിറ്റിയേയും പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആരോപണം നിഷേധിച്ച് പാര്‍ട്ടി തന്നെ പിന്തുണക്കാത്തതില്‍ നിരാശനാണെന്ന് ഛോട്ടേപൂര്‍ പറഞ്ഞു. പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിത് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറാകണമെന്നും ഛോട്ടേപ്പൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെജ്‌രിവാള്‍ സിഖ് വിരുദ്ധനാണ്. യാതൊരു തെറ്റും ചെയ്യാത്ത തന്നെ കെജ്‌രിവാള്‍ ശിക്ഷിക്കുകയായിരുന്നു. ഒരു യഥാര്‍ഥ സിഖുകാരന് ഒരിക്കലും കള്ളം പറയാന്‍ വാര്‍ത്താസമ്മേളനത്തില്‍ ഛോട്ടേപ്പൂര്‍ പറഞ്ഞു. പാര്‍ട്ടിക്കാരന്‍ തന്നെയാണ് ഛോട്ടേപ്പൂര്‍

  പിണറായിയുമായി കൂടിക്കാഴ്ച, തൊട്ടുപിന്നാലെ മോദിയെ വാനോളം പുകഴ്ത്തി പ്രശംസ; ഇത് ലാൽ മാജിക്

സ്ഥാനാര്‍ഥിത്വത്തിന് പണം വാങ്ങുന്നത് ഒളികാമറയില്‍ ചിത്രീകരിച്ചത്.

അകാലിദളിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുള്ള സുച്ചാ സിങ് ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തില്‍ വന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ ചേരുകയും പഞ്ചാബില്‍ പാര്‍ട്ടി വളര്‍ത്താന്‍ കെജ്‌രിവാള്‍ അദ്ദേഹത്തെ നിയോഗിക്കുകയുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ ആം ആദ്മിയിലെ മുതിര്‍ന്ന നേതാവ് തന്നെ പണം വാങ്ങിയ സംഭവം പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ആയുധമാക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ റോഡ് ഇനി വെറും സ്റ്റേഷനല്ല, ഒരു ഹബ്ബാണ്! മെട്രോ യെല്ലോ ലൈൻ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us