ഐ എസ് എല്‍ ഫിക്സ്ച്ചര്‍ തയ്യാര്‍ : ഒക്ടോബര്‍ ഒന്നിന് നോര്‍ത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റെര്സും തമ്മില്‍ ആദ്യ മത്സരം;ഫൈനല്‍ ഡിസംബര്‍ 18 ന്.

2016 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരസമയം പ്രഖ്യാപിച്ചു .ഒക്ടോബര്‍ ഒന്നാം തീയതി ആരംഭിക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ പതിനെട്ടിലെ ഫൈനലോടെ അവസാനിക്കും.ആദ്യമത്സരം കേരള ബ്ലാസ്റ്റെഴ്സും നോര്‍ത്ത് ഈസ്റ്റ് ഉം തമ്മിലാണ് ആദ്യത്തെ മത്സരം. മത്സരക്രമം ഇവിടെ ലഭിക്കും http://static.indiansuperleague.com/pdf/islfixtures2016.pdf  

Read More

അക്ഷയപാത്രയുടെ “രണ്ട് മില്യൺ മീൽസ് ” ഇന്ന് രാഷ്ട്രപതി ഉൽഘാടനം ചെയ്യും.നഗരത്തില്‍ ഗതാഗത നിയന്ത്രണം

ബെംഗളൂരു : പാവപ്പെട്ട സർക്കാർ സ്കൂളുകളിലെ വിദ്യർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണ് ഇസ്കോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ” അക്ഷയ പാത്ര” പദ്ധതി.200കോടി ഉച്ചയൂണുകള്‍ നല്‍കിയതിന്റെ ആഘോഷം ഇന്ന് ബെന്ഗളൂരുവില്‍ നടക്കും,പരിപാടി ഉത്ഘാടനം ചെയ്യുന്നത് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ആണ്.അക്ഷയപാത്ര യുടെ ചെയര്‍മാനും തിരുവനന്തപുരം സ്വദേശിയുമായ മധു പണ്ഡിത ദാസ്‌ അധ്യക്ഷ്യനായിരിക്കും. ഗവര്‍ണര്‍ വാജു ബായി വാല ,മുഖ്യമന്ത്രി സിദ്ധരാമയ്യ,കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.ഡോ.മുരളി മനോഹര്‍ ജോഷി എം പി സുധ മൂര്‍ത്തി എന്നിവര്‍ പ്രത്വേക ക്ഷണിതാക്കള്‍ ആണ്.. രാജ്യത്തെമ്ബടുമായി 11360 സ്കൂളുകളിലായി…

Read More

ജോലിസമയത്ത്‌ പൂക്കളം വേണ്ട;സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കച്ചടവ സ്ഥാപനങ്ങള്‍ ആക്കാന്‍ അനുവദിക്കില്ല;പലരും തൊടാന്‍ പേടിക്കുന്ന വിഷയങ്ങളില്‍ ശക്തമായ തീരുമാനങ്ങളുമായി പിണറായി വിജയന്‍

തിരുവനന്തപുരം:ജോലി സമയത്ത് ഉദ്യോഗസ്ഥര്‍ പൂക്കളമിട്ട് സമയം കളയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ആഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ജോലിസമയം നഷ്ടപ്പെടുത്താതെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമൊരുക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Read More

സീറ്റിനു പണം വാങ്ങിയ നേതാവിനെ സ്ഥാനത്ത് നിന്ന് നീക്കി കൈകഴുകാന്‍ കേജ്രിവാള്‍;പഞ്ചാബില്‍ ആപ് നു തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാന്‍ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ് ട്രീയകാര്യ സമിതിയാണ് ഈ തീരുമാനമെടുത്തത്. ആരോപണം നിഷേധിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ് രിവാളിനെതിരെ വിമര്‍ശനം ഉന്നയിക്കുക കൂടി ചെയ്തതോടെയാണ് ഛോട്ടേപ്പൂരിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സീറ്റ് മോഹിയായ ഒരു പാര്‍ട്ടിക്കാരനോട് 60 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണമെന്ന് പാര്‍ട്ടി എം.പി ഭഗവന്ത് മാന്‍ പ്രതികരിച്ചു. 60 ലക്ഷം…

Read More

നേര്‍ക്കാഴ്ച -3 ; സമ്പൂര്‍ണ പതനം.

ഞാന്‍ മുന്‍പ് മുതല്‍ പറയുന്ന ഒരു കാര്യമുണ്ട്, എന്തെന്നാല്‍, ഈ സമൂഹം എങ്ങിനെയോ അതിന്‍റെ ശരി പകര്‍പ്പാണ് നമ്മുടെ നാട്ടിലെ ഓരോ പ്രസ്ഥാനങ്ങളും സംഘടനകളും സോഷ്യല്‍ മീഡിയാകളും ഒക്കെ…. ഇന്റര്‍നെറ്റുംമുഖപുസ്തകവുമൊക്കെ ആഭാസന്മാരുടെയും ചതിയന്മാരുടെയും വിളനിലമാണ് എന്ന് മുന്‍പ് പറഞ്ഞവരോടും ഞാന്‍ പറഞ്ഞത്ഇതുതന്നെ ആയിരുന്നു. നമ്മുടെ സമൂഹത്തില്‍ ഉള്ളവര്‍ തന്നെ ആയിരിക്കും മുഖപുസ്തകതിലും… നല്ലവരും മോശം ആളുകളും കാണും… അതുപോലെ തന്നെ ആണ് നമ്മുടെ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ജാതി മത സംഘടനകളുടെയും ജാതികളുടെയും മതങ്ങളുടെയും കാര്യവും…. എല്ലാത്തിലും നന്മയും തിന്മയും ഉണ്ടാവും… നല്ലവരും മോശം…

Read More
Click Here to Follow Us