ജോലിസമയത്ത്‌ പൂക്കളം വേണ്ട;സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കച്ചടവ സ്ഥാപനങ്ങള്‍ ആക്കാന്‍ അനുവദിക്കില്ല;പലരും തൊടാന്‍ പേടിക്കുന്ന വിഷയങ്ങളില്‍ ശക്തമായ തീരുമാനങ്ങളുമായി പിണറായി വിജയന്‍

തിരുവനന്തപുരം:ജോലി സമയത്ത് ഉദ്യോഗസ്ഥര്‍ പൂക്കളമിട്ട് സമയം കളയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ആഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ജോലിസമയം നഷ്ടപ്പെടുത്താതെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമൊരുക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us