നേര്‍ക്കാഴ്ച -3 ; സമ്പൂര്‍ണ പതനം.

ഞാന്‍ മുന്‍പ് മുതല്‍ പറയുന്ന ഒരു കാര്യമുണ്ട്, എന്തെന്നാല്‍, ഈ സമൂഹം എങ്ങിനെയോ അതിന്‍റെ ശരി പകര്‍പ്പാണ് നമ്മുടെ നാട്ടിലെ ഓരോ പ്രസ്ഥാനങ്ങളും സംഘടനകളും സോഷ്യല്‍ മീഡിയാകളും ഒക്കെ…. ഇന്റര്‍നെറ്റുംമുഖപുസ്തകവുമൊക്കെ ആഭാസന്മാരുടെയും ചതിയന്മാരുടെയും വിളനിലമാണ് എന്ന് മുന്‍പ് പറഞ്ഞവരോടും ഞാന്‍ പറഞ്ഞത്ഇതുതന്നെ ആയിരുന്നു. നമ്മുടെ സമൂഹത്തില്‍ ഉള്ളവര്‍ തന്നെ ആയിരിക്കും മുഖപുസ്തകതിലും… നല്ലവരും മോശം ആളുകളും കാണും… അതുപോലെ തന്നെ ആണ് നമ്മുടെ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ജാതി മത സംഘടനകളുടെയും ജാതികളുടെയും മതങ്ങളുടെയും കാര്യവും…. എല്ലാത്തിലും നന്മയും തിന്മയും ഉണ്ടാവും… നല്ലവരും മോശം ആള്‍ക്കാരും ഉണ്ടാവും…. രാഷ്ട്രീയത്തിലും സ്ഥിതി വെത്യസ്തമല്ല…. അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്, നമ്മള്‍ ഇതു പ്രസ്ഥാനതിലാണോ, ഇതു വിഭാഗതിലാണോ, അതിലെ നന്മയുടെ പക്ഷത് മാത്രം നില്‍ക്കുക, തിന്മക്കെതിരെ അവിടെ നിന്ന് തന്നെ പോരാടുക. നന്മയുടെ മാത്രം ഒരു പക്ഷം, അല്ലെങ്കില്‍ ഒരു മതം, രാഷ്ട്രീയം, ജാതി അല്ലെങ്കില്‍ സംഘടന രൂപീകരിക്കാം എന്നുള്ളത് വെറും വ്യാമോഹം മാത്രമാണ്. നാമിന്നു കാണുന്ന എല്ലാ ജാതി മത രാഷ്ട്രീയ സംഘടനകളും ആ ലക്ഷ്യത്തോടെ തന്നെ ഉണ്ടായവ ആണ്.AAP
പറഞ്ഞു വരുന്നത്, ആപ്പ് എന്നൊരു രാഷ്ട്രീയ കക്ഷിയെ കുറിച്ചാണ്. അത് ഉദയം ചെയ്തത് എന്തെല്ലാം ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒക്കെ ആയിയായിരുന്നു??? സാമാന്യ ജനങ്ങള്‍, അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും കണ്ടു പകച്ചു നിന്നവര്‍, അതിവേഗം വളര്‍ന്നു വന്ന ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കെതിരെ മാധ്യമ രാഷ്ട്രീയ സമൂഹം ഒന്നടങ്കം ആ പാര്‍ടിക്ക് പിന്നില്‍ അണിനിരക്കുക കൂടി ചെയ്തപ്പോള്‍, അവര്‍ക്ക് വിജയിച്ചു കയറുവാനായി….
പക്ഷെ, ആ വിജയം അവരെ അഹങ്കാരത്തിന്റെ കൊടുമുടി കയറിച്ചു. അവര്‍ക്ക് ഭരണ ഘടനയും ദേശീയതയും ഒന്നും ബാധകമാല്ലാതായി…
അവര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ പ്രതീക്ഷ എത്രത്തോളം ആയിരുന്നു…??? അവരുടെ നേതാക്കളെ കുറിച്ചും പാര്‍ടിയെ കുറിച്ചും അവരുടെ അണികളുടെ വാചാലത എത്രത്തോളം ആയിരുന്നു…??? അവര്‍ മറ്റൊരു ലോകത്ത് നിന്നും നൂലില്‍ കെട്ടി ഇറക്കിയ ആള്‍ക്കാര്‍…. അഴിമതിയുടെ കറ പുരളാത്ത, സത്യസന്ധതയുടെയും ആദര്‍ശത്തിന്റെയും കുത്തകാവകാശികള്‍ എന്ന രീതിയില്‍ ആയിരുന്നു എടുപ്പും നടപ്പും എല്ലാം….AAP2
തുടരെ തുടരെ, സ്വജന പക്ഷ പാതത്തിന്റെയും , അഴിമതിയുടെയും, സ്ത്രീ പീഡനങ്ങളുടെയും ധൂര്‍ത്തിന്റെയും ഒക്കെ വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും, ഇതെല്ലാം അവര്‍ക്കെതിരെ മറ്റാരോ മനപ്പൂര്‍വം കെട്ടിച്ചമച്ചതാണ് എന്ന യാതൊരു ലജ്ജയും ഇല്ലാതെയുള്ള ന്യായീകരണങ്ങള്‍ ആയിരുന്നു അവര്‍ക്കുണ്ടായിരുന്നത് ….
ഈ കഴിഞ്ഞ ദിവസങ്ങളില്‍, പത്രങ്ങളില്‍, ആപ്പ് നേതാക്കന്മാരുടെ സ്ത്രീ പീഡനങ്ങളുടെയും ധൂര്‍ത്തിന്റെയും അഴിമതിയുടെയും വാര്‍ത്തകള്‍ നിറയുമ്പോള്‍ ഇതര വിഷയങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാന്‍ അവരുടെ പാവപ്പെട്ട അണികള്‍ കാണിക്കുന്ന തത്രപ്പാട് കാണുമ്പോള്‍ സഹതാപം മാത്രമേ തോന്നുകയുള്ളായിരുന്നു. ഇതിനിടയില്‍ തന്നെ എത്രയോ നേതാക്കളും പ്രവര്‍ത്തകരും ആണ് ആ കക്ഷി വിട്ടത്. ഇപ്പോള്‍ അവരുടെ ഭാഷയില്‍ പാര്‍ടി വിട്ടവര്‍ മോശക്കാരും അഴിമാതിക്കാരുമായി., ഇന്നലെ വരെ അവര്‍ക്ക് കീജെ വിളിച്ചത് അവര്‍ വിദഗ്ധമായി മറന്നു.
ഇടിത്തീ പോലെ, ഇന്നിതാ ഒരെണ്ണം കൂടി…. അഴിമതിക്കെതിരെ പോരാടി പഞ്ചാബില്‍ ഭരണം പിടിക്കാന്‍ പോകുന്ന കക്ഷിയുടെ നേതാക്കന്മാരുടെ തനി സ്വഭാവം ഇതാ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു….
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിക്കാരനില്‍ നിന്ന്‌ പണം വാങ്ങിയ ആം ആദ്മി പാര്‍ട്ടി നേതാവ് ഒളികാമറയില്‍ കുടുങ്ങി. ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച്ചാ സിങ് ഛോട്ടേപൂര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയില്‍ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പാര്‍ട്ടിക്കാര്‍ തന്നെ ഒളികാമറയില്‍ ചിത്രീകരിച്ചത്‌. പാര്‍ട്ടി അനുഭാവികളില്‍ ഒരാള്‍ തന്നെയാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്…….
എങ്ങിനെയുണ്ട്…???
ഇതും അവര്‍ ന്യായീകരിക്കും…. മറ്റുള്ളവരെ കുറ്റപ്പെടുത്തും… കാരണം , അതല്ലാതെ അവര്‍ക്ക് നിര്‍വാഹമില്ല. പക്ഷെ, എനിക്കുറപ്പുണ്ട്…. ഇന്ന് ആപ്പില്‍ ചാടിയ എന്റെ സുഹൃത്തുക്കള്‍ മുഖത്തെ ജാള്യത മറച്ചു പിടിക്കാന്‍ ഒരുപാട് ബദ്ധപ്പെടുന്നു. എന്തുചെയ്യാം…. അക്കരപ്പച്ച എന്ന പ്രതിഭാസത്തിന്റെ ഇരകള്‍….
അവരോടൊക്കെ എനിക്ക് വീണ്ടും പറയാനുള്ളത് ഒന്നേയുള്ളൂ…. ഇത് നമ്മുടെ ഭാരതമാണ്‌. ഇവിടെ ഒരു സമൂഹമുണ്ട്‌. ആ സമൂഹത്തില്‍ ഏറെ നന്മകളും കുറെ ജീര്‍ണ്ണത കളും ഉണ്ട്. നമ്മുടെ നാട്ടിലെ ഓരോ വിഭാഗങ്ങളിലും , അത് ജാതിയാവട്ടെ, മതമാവട്ടെ, രാഷ്ട്രീയമാവട്ടെ, സോഷ്യല്‍ മീഡിയ ആവട്ടെ, മാധ്യമങ്ങള്‍ ആവട്ടെ…. എല്ലായിടത്തും ആ സമൂഹത്തിന്റെ പ്രതിബിംബങ്ങള്‍ തന്നെ ആവും ഉണ്ടാവുക. അല്ലാതെ, എന്റെ ജാതി, എന്റെ മതം, എന്റെ രാഷ്ട്രീയം മാത്രം ഉത്തമവും മറ്റെല്ലാം വെറും മ്ലേച്ഛവും എന്നാ മിഥ്യാ ധാരണ മാറ്റൂ….
ആപ്പന്മാരോട് മാത്രമായി എനിക്ക് പറയാനുള്ളത്, നിങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ് സുഹൃത്തുക്കളെ…. ചതിക്കപ്പെട്ടിരിക്കുകയാണ്…. ഇനിയും സമയമുണ്ട്, മുന്പ് പ്രവര്‍ത്തിച്ച , അതുവരെ വിശ്വസിച്ച പ്രസ്ഥാനങ്ങളിലേക്ക് സമസ്താപരാധവും പറഞ്ഞു തിരിച്ചു ചെല്ലാന്‍….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us