ശ്രീ നാരായണ ഗുരുവിന് കർണാടകയുടെ ആദരം; ഗുരു ജയന്തി സർക്കാർ കലണ്ടറിൽ സ്ഥാനം പിടിച്ചു; സർക്കാർ വിപുലമായി ആഘോഷിക്കും.

ബെംഗളൂരു : കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുവിന്റെ ജനുവദിനം ഇനി കർണാടക സർക്കാറും ആഘോഷിക്കും. സെപ്റ്റംബർ 16 ലെ ശ്രീ നാരായണ ഗുരു ജയന്തി സർക്കാർ പരിപാടി യായി ഏറ്റെടുത്ത് ആഘോഷിക്കും എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കേരളത്തിലെ ഈഴവ സമുദായത്തിന്റെ  സഹോദര സമുദായമായ കർണാടകയിലെ ബില്ലവരുടെ നേതാക്കൾ ക്കാണ് ഈ ഉറപ്പ് മുഖ്യമന്ത്രി നൽകിയത്.നാരായണ ഗുരുവിന്റെ ജയന്തി ആഘോഷങ്ങൾ ആസൂത്രണം ചെയ്യാൻ കന്നഡ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി .

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ഇതോടെ കർണാടക സർക്കാർ കലണ്ടറിൽ വാൽമീകി, ടിപ്പു സുൽത്താൻ, കനക ദാസ, അംബേദ്കർ  തുടങ്ങിയവരോടൊപ്പം  ഗുരുവിന്റെ പേരും വന്നു. മംഗളൂരു സർവ്വകലാശാലയിൽ ഗുരു വിന്റെ പേരിൽ ചെയർ തുടങ്ങാൻ 2013-14 ബജറ്റിൽ രണ്ട് കോടി വകയിരുത്തിയിരുന്നു.

കേരളത്തിന് പുറത്ത് ഗുരുവിന് ഇത്രയും ആദരം നൽകിയിരുന്നത് യു പി യിലെ മായാവതി മാത്രമാണ്, നോയിഡ, ലക്നൌ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ച വലിയ പാർക്കുകളിൽ ശ്രീ ബുദ്ധൻ, അബേദ്കർ, ഷാഹു മഹാരാജ്, കൺഷിറാം എന്നിവരോടൊപ്പം ഗുരുവിനും സ്ഥാനം നൽകിയിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts