കേരളത്തിലെ കോണ്‍ഗ്രസിന് വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് ആന്റണി.

കൊച്ചി : കേരളത്തിലെ കോണ്‍ഗ്രസിന് വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന്  മുതിര്‍ന്ന  നേതാവ് എ കെ ആന്റണി. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ തകര്‍ന്നു.വന്‍ ചോര്‍ച്ചയാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ളത്. വരാനിരിക്കുന്നത് വന്‍ നാശവും തകര്‍ച്ചയുമാണെന്നും ആന്റണി യോഗത്തില്‍ പറഞ്ഞു.കൊച്ചിയില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മേളനം രാജീവ് ഗാന്ധി സദ്ഭാവന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

യുവാക്കള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്ന് വരണം. പാര്‍ടിയില്‍ തലമുറ മാറ്റം അനിവാര്യമാണ്. പുതിയ നേതൃത്വം വേണം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്ന അടിത്തറ ഇന്നില്ല.അടിത്തറ പങ്കിട്ടെടുക്കാനുള്ള മറ്റുള്ളവരുടെ ശ്രമം തിരിച്ചറിയണം.  സംഘപരിവാര്‍ കോണ്‍ഗ്രസ് വോട്ടുകള്‍ അടര്‍ത്തിയെടുക്കുന്നു.കണ്ടാലും കൊണ്ടാലും കോണ്‍ഗ്രസുകാര്‍ പഠിക്കുന്നില്ല.

ഭരണ തുടര്‍ച്ച ഉണ്ടാകുമായിരുന്നു. അതും ഇല്ലാതാക്കി. എന്നിട്ടും തിരിച്ചറിവ് വരുന്നില്ല.  ഈ സാഹചര്യത്തില്‍ ഒന്നിച്ചു നിന്നില്ലെങ്കില്‍ നേതാക്കള്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല. നേതാക്കള്‍ ചിരിച്ച് നിന്ന് ഫോട്ടോയെടുത്തിട്ട് മാത്രം കാര്യമില്ല.ഇന്ത്യാ– പാക് പ്രധാനമന്ത്രിമാര്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നത് പോലെയാണിത്.  തമ്മിലടി നിര്‍ത്തിയില്ലെങ്കില്‍ പോയവര്‍ തിരിച്ചുവരില്ലെന്നും ആന്റണി ഓര്‍മ്മിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts