മോഡി തന്നെ ജനപ്രിയ നേതാവ് ; ഇന്ത്യ ടുഡേ സര്‍വേ ഫലം ബി ജെ പിക്ക് അനുകൂലം.അഭിപ്രയമെടുത്തത് 12321 ആളുകളില്‍ നിന്ന് മാത്രം.

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാവ് നരേന്ദ്ര മോദി തന്നെയെന്ന് സർവ്വേ ഫലം. രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി 97 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ത്യാടുഡെ നടത്തിയ ‘മൂഡ് ഓഫ് നേഷൻ’ എന്ന സർവ്വേയിലാണ് മോദിയുടെ ജനപിന്തുണയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മനസിലാക്കുവാൻ സാധിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതു തിരഞ്ഞെടുപ്പ് നടത്തിയാൽ 304 സീറ്റുമായി എൻഡിഎ അധികാരത്തിൽ എത്തുമെന്ന് സർവ്വേയിൽ വ്യക്തമാണ്. കണക്കുകകൾ പ്രകാരം പകുതിയിലധികം ജനങ്ങൾ മോദി തന്നെ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 13 ശതമാനം ജനപിന്തുണ മാത്രമെ ലഭിച്ചുള്ളു.സോണിയാ ഗാന്ധി, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരാണ് രാഹുൽ ഗാന്ധിക്ക് പിന്നിലായിട്ടുള്ളത്.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

അതേ സമയം ഇന്ദിരാ ഗാന്ധിയെയാണ് രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായി ജനം തിരഞ്ഞെടുത്തത്. വായ്‌പേയി,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇതിനു പുറമെ രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്ന പാർട്ടി ബിജെപി എന്നാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം ജനങ്ങളും അവകാശപ്പെടുന്നത്.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ഇളക്കി വിടാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതിനിടെയാണ് രാജ്യത്തിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നടത്തിയ അഭിപ്രായ സർവ്വേയിൽ നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും അനുകൂലമായ ജനപിന്തുണ ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts