അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ ; ഇടവേളക്കു ശേഷം നടപടികള്‍ തുടരുന്നു; വമ്പന്മാരും പൊളിച്ചടുക്കൽ ഭീഷണിയിൽ

ബെന്ഗലുരു: ഇടവേളക്കു ശേഷം ആരംഭിച്ച അനധികൃത കൈയേറ്റ ഒഴിപ്പിക്കല്‍ കനത്ത  പ്രതിഷേധനങ്ങള്‍ക്ക് നടുവിലും ബി.ബി.എം.പി.തുടരുന്നു. കെട്ടിടങ്ങള്‍ ഒഴിഞ്ഞു പോകാന്‍ സമയം ആവശ്യപെട്ട് നാട്ടുകാര് തെറ്റായി മാര്ക്ക് ചെയ്താണ് ബി.ബി.എം.പി കൈയേറ്റ ഒഴിപ്പിക്കല് നടപടികള് നടത്തുന്നതെന്ന് ആരോപിച്ചു.

ഹരളുരുവില് ഡ്രൈനേജിന്റെ മുകളില് അനധികൃതമായി നിര്മിക്കപ്പെട്ട “പുർവ സ്കൈടേല്” കെട്ടിട ത്തിന്റെ ചുറ്റുമതിൽ ബുൾഡോസർ ഉപയോഗിച്ച് തകര്ത്തു.നിര്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഡ്രൈനേജിന്റെ മുകളിലാണ് അനധികൃതമയി നിര്മ്മിച്ചത് എന്ന് അന്വേഷണത്തില് കണ്ടത്തിയതിനെ തുടര്ന്ന് മതില് പൊളിച്ചു കളയാന് തീരുമാനിക്കുകയായിരിന്നു എന്ന് മേയർ മഞ്ചുനാഥ റെഡി  അറിയിച്ചു.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ലാൽ ബാഗ് റോഡ്, കൃതനഹള്ളി , ഹോരമാവ് എന്നിവിടങ്ങളിലെ കൈയേറ്റ കെട്ടിടങ്ങള് അധികൃതര്‍  ഒഴിപ്പിച്ചു; എന്നാല് ചിക്കപെട്ട്  എം.എല്എ.ആര്‍.വി .ദേവരാജ്  താൻ കനാല് കൈയേറി നിര്മിച്ച കെട്ടിടങ്ങള്‍ സ്വന്തമായി പൊളിച്ചു മാറ്റി. സിദ്ധൈയ്യ റോഡില് നാട്ടുകാരുടെ പ്രതിരോധത്തെ  തുടര്ന്ന് കൈയേറ്റ ഒഴിപിക്കല്‍ പ്രവര്ത്തനങ്ങള് താത്കാലികമായി തടസപ്പെട്ടു. കെട്ടിടങ്ങള് ഒഴിഞ്ഞു പോകാന് പത്തു ദിവസത്തെ സമയമാണ് നാട്ടുകാര് ആവശ്യപെടുന്നതെന്നും എന്നാല് രണ്ടു ദിവസം മാത്രമേ നല്കുകയുള്ളൂ എന്നും ബി.ബി.എം.പി. എഞ്ചിനീയര്‍  ഗൌഡ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts