ബെംഗളൂരു: കാശ്മീർ ചർച്ചക്കിടെ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ സംഭവത്തിൽ ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും, കേസ് എൻ ഐ എ ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം സംസ്ഥാനമെങ്ങും രൂക്ഷമാകുന്നു. നഗരത്തിൽ മാത്രമല്ല കോലാർ ബെലഗാവി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭം തുടരുന്നു.
എന്നാൽ പരിപാടി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പായി ആസാദി മുദ്രാവാക്യം ഉയർന്നതായി സിറ്റി പോലീസ് കമ്മിഷണർ തന്റെ വാർത്താകുറിപ്പിൽ അറിയിച്ചു.
അന്വേഷണം പൂർത്തിയാകാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.