കെ.എസ്.ആർ.ടി ബസ്‌ സമരം ഒത്തു തീർന്നു.

ബെംഗളൂരു: 12 .5 % വേതന വർദ്ധന എന്ന തീരുമാനത്തിൽ ചർച്ച വിജയിച്ചപ്പോൾ കെ എസ് ആർ ടീ സി ബസ്‌ സമരം ഒത്തു തീർന്നു. മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ  ആണ് ഇത് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഗതാഗത മന്ത്രി രാമലിംഗ  റെഡ്ഢിയും മറ്റ് കെ എസ് ആർ ടി സി സംഘടന പ്രതിനിധികളും  അദ്ദേഹത്തിന്റെ കൂടെ  മാദ്ധ്യമങ്ങളെ കണ്ടു. ഏതാനും ബി എം ടി സി ,കെ എസ് ആർ ടി സി ബസുകളും ഇന്ന്  സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. പക്ഷെ കലസ-ബണ്ടൂരി വിഷയവുമായി ബന്ധ പ്പെട്ട് 30…

Read More

നിങ്ങളുടെ വീട്ടില്‍ ശോചനാലയം ഉണ്ടോ ??

ഈ ചോദ്യം നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്തു പറയും ഉണ്ടെന്നോ ഇല്ലെന്നോ ??എന്നാല്‍ നമ്മുടെ ചാനലുകള്‍ സ്വച്ചഭാരത് അഭിയാന്‍ എന്നാ കേന്ദ്ര ആവിഷ്കൃത പദ്ധതിയുടെ പരസ്യം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.അതില്‍ വിദ്യാബാലന്‍ പറയുന്നത് എവിടെ “ചിന്തിക്കുന്നു അവിടെ ശോചനലയം” .എന്താണ് ഈ ശോചനലയം?? പാതി മലയാളിയായ വിദ്യ ബാലനോട് ചോദിച്ചിട്ട് കാര്യം ഇല്ല ,ഹിന്ദിയില്‍ ഷൂട്ട്‌ ചെയ്ത ഒരു പരസ്യം മലയാളീകരിച്ചപ്പോള്‍ അത് ശോചനലയം ആയി എന്ന് മാത്രം.ഹിന്ദിയില്‍ ശൌചാലയ് എന്നും കന്നടയില്‍ ശൌചാലയ എന്നും പറയുന്നു പക്ഷെ…

Read More

ആട് ആന്റണിയുടെ വിധി പ്രസ്‌താവന റിപ്പോർട്ടു ചെയ്യിക്കാതെ അഭിഭാഷകർ ,മാധ്യമങ്ങൾക്കു വീണ്ടും വിലക്ക് ,കൊല്ലം പ്രിസിപൽ സെഷൻസ് കോടതിയിൽ വീണ്ടും അഭിഭാഷകരുടെ പ്രധിഷേധം

കൊല്ലം: മാധ്യമപ്രവർത്തകർക്കു മേലുള്ള അഭിഭാഷകരുടെ പ്രധിഷേധം തുടരുന്നു .പോലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിധിപ്രസ്താവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് വിലക്കിയത്. മാധ്യമപ്രവര്‍ത്തകരെ അകത്തുകടക്കാന്‍ അനുവദിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനുള്ളില്‍ കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ അറിയിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്തുനില്‍ക്കണമെന്ന് പോലീസ് അഭ്യര്‍ഥിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന് ജില്ലാ ജഡ്ജിയെയും അഭിഭാഷകര്‍ അറിയിച്ചിരുന്നു. കോടതിയിലെ സംഭവങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ സംവിധാനവും പോലീസ്…

Read More

പാരിസിനെ വിറപ്പിച്ചു വീണ്ടും ഭീകര ആക്രമണം ,വൈദികന്റെ കഴുത്ത് അറത്തു

പാരീസ്: നീസ് ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുന്‍പ് ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ആക്രമണം. ഉത്തര ഫ്രാന്‍സിലെ ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ രണ്ട് ഐഎസ് ഭീകരര്‍ വൈദികനുള്‍പ്പെടെ ആറുപേരെ ബന്ദികളാക്കി. തുടര്‍ന്ന് വൈദികനെ ബ്ലേഡു കൊണ്ട് കഴുത്തറുത്ത് കൊന്നു. പോലീസ് ഇവരെ കൊന്ന് ബന്ദികളെ മോചിപ്പിച്ചു. ബന്ദികളില്‍ ഒരാളുടെ നില ഗുരുതരമാണ്. നോര്‍മണ്ടിയിലെ റൗനില്‍ സെന്റ് എറ്റിയാന്‍ ഡു റോവ്‌റി പള്ളിയിലാണ് സംഭവം. പള്ളിയിലേക്ക് ആയുധങ്ങളുമായി എത്തിയ ഭീകരര്‍ വൈദികന്‍, രണ്ടു കന്യാസ്ത്രീകള്‍, വിശ്വാസികള്‍ തുടങ്ങിയവരെ ബന്ദികളാക്കി. പിന്നീട് വൈദികനെ കൊലപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ…

Read More

16 വര്‍ഷമായി തുടരുന്ന നിരാഹാരം സമരം നിര്‍ത്താന്‍ തീരുമാനിച്ചു ഇറോം ഷര്‍മിള

ന്യൂഡല്‍ഹി :മണിപ്പുരില്‍ നടപ്പാക്കിവരുന്ന പ്രത്യേക സൈനികാധികാര നിയമ(അഫ് സ്പ)ത്തിനെതിരെ 16 വര്‍ഷമായി നടത്തിവരുന്ന നിരാഹാരസമരം ഇറോം ശര്‍മിള അവസാനിപ്പിക്കുന്നു. ആഗസ്ത് ഒന്‍പതിനു നിരാഹാരം നിര്‍ത്തുമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷമാണ് മണിപ്പുരില്‍ നിയമസഭ തെരഞ്ഞെടുപ്പ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് ശര്‍മിളയുടെ പ്രഖ്യാപനം. നിരാഹാരസമരത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അഫ്സ്പക്കെതിരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും ശര്‍മിള കോടതിയില്‍ പറഞ്ഞു. എല്ലാ മാസവും 15 ദിവസം കോടതിയില്‍ ഹാജരാകണമെന്ന നിബന്ധനപ്രകാരം ചൊവ്വാഴ്ച കോടതിയില്‍ എത്തിയപ്പോഴാണ് അവര്‍ ഇക്കാര്യം…

Read More

ഹിലരി നടന്നു കേറുന്നു ചരിത്രത്തിലേക്ക് ..അമേരികന്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വനിതാ സ്ഥാനാര്‍ഥിയായി.

ഫിലഡല്‍ഫിയ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റണെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചതുര്‍ദിന കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് രു വനിത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആകെ 4763 പ്രതിനിധികളാണ് ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ഇതില്‍ 2383 പേരുടെ പിന്തുണയാണ് ഹില്ലരി നേടിയത്. പ്രൈമറികളില്‍ ഹില്ലിരിയുടെ കടുത്ത എതിരാളിയായിരുന്ന ബേര്‍ണി സാന്‍ഡേഴ്‌സണ് 1,865 വോട്ടുകളാണ് ലഭിച്ചത്. കണ്‍വന്‍ഷനില്‍ പ്രഥമവനിത മിഷേല്‍ ഒബാമയും സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സും ഹില്ലരിക്കു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചിരുന്നു.…

Read More

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ്‌ കാന്‍സെല്‍ ചെയ്യേണ്ട;യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രെസ്സില്‍ ഒരു ത്രീ ടയര്‍ എ സി കൂടി.

ബെന്ഗ ളൂരു : മലബാര്‍ ഭാഗത്തേക്ക്‌ സേലം വഴി ഉള്ള ഏക പ്രതിദിന ട്രെയിന്‍ ആയ യശ്വന്ത്പൂര്‍- കണ്ണൂര്‍(16527/16528) എക്സ്പ്രെസ്സില്‍ ഒരു 3 ടയര്‍ എ സി കൊച്ച് കൂടി അനുവദിച്ചു.സെപ്റ്റംബര്‍ ഒന്നുമുതല്‍ അധിക കോച്ച് നിലവില്‍ വരും.യശ്വന്ത്പുര യില്‍ നിന്നും രാത്രി 8 മണിക്ക് പുറപ്പെടുന്ന ട്രെയിനിന് ബാനസവാടി,കാര്മാലാരം,ഹോസുര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്‌ ഉണ്ട്. യശ്വന്ത്പൂര്‍-മംഗളൂരു(12565/12566) പ്രതിവാര എക്സ്പ്രെസ്സ് ട്രെയിനിലും ഒരു എ സി കോച്ച് അധികം ചേര്‍ക്കുന്നുണ്ട്.അത് സെപ്റ്റംബര്‍ 26 മുതല്‍ ആണ്.  

Read More

ജനജീവിത നരകതുല്യമാക്കി സമരം മൂന്നാം ദിവസത്തിലേക്ക്

ബെന്ഗ്ളൂരു : സാധാരണ ജന ജീവിതം നരകതുല്യമാക്കി കെ എസ് ആര്‍ ടീ സി ബസ്‌ സമരം മൂന്നാം ദിവസത്തിലേക്ക്,ഇന്നലെയും കെ എസ് ആര്‍ ടീ സി ബസുകളും ബി എം ടീ സി ബസുകളും മറ്റു കോര്‍പ റേഷന്‍ ബസുകളും നിരത്തില്‍ ഇറങ്ങിയില്ല.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സാധാരണ ജനം വലഞ്ഞു. സ്വകാര്യ സര്‍ക്കാര്‍ ഓഫീസുകള്‍ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കാത്തതു കൊണ്ട് ഓഫീസില്‍  എത്താന്‍ വേണ്ടി വേണ്ടി സാധാരണ ജനങ്ങള്‍ നെട്ടോട്ടം ഓടുന്ന കാഴ്ചക്ക് ഇന്നലെയും നഗരം സാക്ഷ്യം വഹിച്ചു.സാധാരണ പബ്ലിക്‌ യാത്ര…

Read More

മെട്രോയില്‍ വന്‍ തിരക്ക്

ബസ്‌ സമരം രണ്ടാം ദിവസവും തുടര്‍ന്നതോടെ മെട്രോയില്‍ വന്‍ തിരക്ക് .തിങ്കളാഴ്ചയെകാള്‍ ഇരട്ടി ആളുകല്‍ ആണു ചൊവ്വാഴ്ച യാത്ര ചെയ്തത് ഒന്നര ലക്ഷത്തോളം പേര്‍ ചോവ്വഴാഴ്ച മെട്രോ ഉപോയോഗിചെന്നാണ് പറയുന്നത്.എം ജി റോഡ്‌ -കബന്‍ പാര്‍ക്ക്‌ മൈസുരു റോഡ്‌ എന്നിവിടങ്ങിലളിലാണ്‌ തിരക്ക് ഏറെയും അനുഭവപെട്ടത്.

Read More
Click Here to Follow Us