നിങ്ങളുടെ വീട്ടില്‍ ശോചനാലയം ഉണ്ടോ ??

ഈ ചോദ്യം നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്തു പറയും ഉണ്ടെന്നോ ഇല്ലെന്നോ ??എന്നാല്‍ നമ്മുടെ ചാനലുകള്‍ സ്വച്ചഭാരത് അഭിയാന്‍ എന്നാ കേന്ദ്ര ആവിഷ്കൃത പദ്ധതിയുടെ പരസ്യം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.അതില്‍ വിദ്യാബാലന്‍ പറയുന്നത് എവിടെ “ചിന്തിക്കുന്നു അവിടെ ശോചനലയം” .എന്താണ് ഈ ശോചനലയം?? പാതി മലയാളിയായ വിദ്യ ബാലനോട് ചോദിച്ചിട്ട് കാര്യം ഇല്ല ,ഹിന്ദിയില്‍ ഷൂട്ട്‌ ചെയ്ത ഒരു പരസ്യം മലയാളീകരിച്ചപ്പോള്‍ അത് ശോചനലയം ആയി എന്ന് മാത്രം.ഹിന്ദിയില്‍ ശൌചാലയ് എന്നും കന്നടയില്‍ ശൌചാലയ എന്നും പറയുന്നു പക്ഷെ മലയാളത്തില്‍ മാത്രം അത് ശോചനലയം!!!

  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

ഈ വാക്കിന്റെ അര്‍ഥം അന്വേഷിച്ചു ഈയുള്ളവര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല,തിരയാത്ത നിഘണ്ടുക്കള്‍ ഇല്ല.ഫേസ്ബുക്കില്‍ തകര്‍ത്തു എഴുതുന്ന ഒരു വിധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ കവിമാരോടും ചോദിച്ചു?? കഥാകാരന്‍ മാരെയുംവെറുതെ വിട്ടില്ല.എല്ലാവരോടും ചോദിച്ചു എന്താണ് സാര്‍ ഈ ശോചനലയം..പലരും മുങ്ങി രക്ഷപ്പെട്ടു.

അവസാനം ഒരു മലയാളം ടീച്ചര്‍ ഉറപ്പിച്ചു പറഞ്ഞു ഇങ്ങനെ ഒരു വാക്ക് മലയാളത്തില്‍ ഇല്ല ..ശരി അപ്പോള്‍ ഈ വിദ്യാബാലന്‍ ഈ പറയുന്നത് എന്താണ് ?? തെറ്റാണു എന്ന് മനസിലാക്കിയിട്ടും ഇത്തരം പ്രയോഗങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വര ചെയ്യുന്നത് എന്താണ് ?

2012-2013  കാലഘട്ടത്തില്‍ ആണ് ഈ പരസ്യം നമ്മുടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്,യുനിസെഫ്‌ന്റെ സഹായത്തോടെ യു പി യെ സര്‍ക്കാര്‍ തുടങ്ങിയ നിര്‍മല്‍ ഭാരത് എന്നാ പരിപാടിയുടെ പ്രചരണം ആയിരുന്നു അതിന്റെ ലക്ഷ്യം,പിന്നീട് എന്‍ ഡി യെ വന്നപ്പോള്‍ അത് സ്വച്ചഭാരത് അഭിയാന്‍ ആയി.പക്ഷെ ഇപ്പോഴും വിദ്യ ജി ചോദിക്കുന്നു “നിങ്ങളുടെ വീട്ടില്‍ ശോചനലയം ഉണ്ടോ”..

  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

ഉള്ളത് പറയണമല്ലോ,ആദ്യകാലത്ത് “ശോചനലയം” പ്രദര്ഷിപിച്ചിരുന്ന ദൂരദര്‍ശന്‍ അത് ഡബ്ബിംഗ് ലൂടെ ഇപ്പോള്‍ “ശൌചാലയം” ആക്കിയിട്ടുണ്ട് ,പക്ഷെ മറ്റു ചാനലുകള്‍ ഇപ്പോഴും മലയാളത്തില്‍ ശോചനലയം തന്നെയാണ് കാണിക്കുന്നത്.

ഒരു സംസ്കാരത്തിന്റെ നട്ടെല്ല് ആണ് ഭാഷ,ഒരു ഭാഷയുടെ ജിഹ്വ ആണ് മാധ്യമങ്ങള്‍,പക്ഷെ അവര്‍ തുടര്‍ച്ചയായി വര്‍ഷങ്ങളോളം ഭാഷയെ മലീമാസപ്പെടുതുമ്പോള്‍ ഒരു ഭാഷ സ്നേഹി എന്നാ നിലക്ക് കണ്ടു നില്ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണ്ടും വില കൂട്ടി; എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us