ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ ?? പേടിക്കേണ്ട അവസാനതീയതി ഓഗസ്റ്റ്‌ 5 വരെ നീട്ടിയിരിക്കുന്നു.

ന്യൂഡല്‍ഹി: 2015-16 വര്‍ഷത്തെ(അസ്സെസ്മെന്റ് ഇയര്‍ 2016-17) ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മറന്നു പോയോ? മുന്‍പ് പ്രഖ്യാപിച്ചിരുന്ന അവസാന തീയതി ജൂലൈ 31 ,അത് ഇന്നലെയായിരുന്നു.പേടിക്കേണ്ട അവസാന തീയതി ഓഗസ്റ്റ്‌-5 വരെ നീട്ടിയിരിക്കുന്നു.ബാങ്ക് അടക്കം ഉള്ള പല സമരങ്ങളുടെയും വെളിച്ചത്തില്‍ ആണ് ഇങ്ങനെ ഒരു തീരുമാനം. റെവെന്യു സെക്രട്ടേറി ഹാസ്‌മുഖ് ആധിയ ട്വിറ്റെറിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

എങ്ങനെ ആദായ നികുതി ഫോറങ്ങള്‍ തെരഞ്ഞെടുക്കാം??

ITR-1,ITR-2,ITR-2A ശമ്പളത്തിലൂടെ ആദായം ലഭിക്കുന്നവര്‍ക്ക്

ITR-5,ITR-6 കമ്പനികള്‍ക്ക്

ഫോം-16 (Form-16)

തങ്ങള്‍ ജോലിയെടുക്കുന്ന കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ഈ രേഖയില്‍ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കും ഇതിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും ഒന്ന് പാര്‍ട്ട്‌-A മറ്റൊന്ന് പാര്‍ട്ട്‌-B.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

,ഒരേ സാമ്പത്തിക വര്ഷം നിങ്ങള്‍ ഒന്നിലധികം കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ഒന്നിലധികം ഫോം-16 കള്‍ ഉണ്ടാകും.

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എങ്ങിനെ ??

http://incometaxindiaefiling.gov.in/ വെബ്‌സൈറ്റില്‍ പോയി ആരുടേയും സഹായമില്ലാതെ തന്നെ നിങ്ങള്ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്.പാന്‍ കാര്‍ഡ്‌ നമ്പര്‍ ലോഗ്ഇന്‍ ഐ.ഡി.യായി ഉപയോഗിച്ചുകൊണ്ടോ,ഏതെങ്കിലും ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ട്‌ നിങ്ങള്ക്ക് ഉണ്ടെകില്‍ മുകളില്‍ കൊടുത്ത പേജില്‍ പോയതിനി ശേഷം ആ ബാങ്കിന്റെ ഓണ്‍ലൈന്‍ അക്കൗണ്ട്‌ ഉപയോഗിച്ച് കൊണ്ടും നിങ്ങള്ക്ക് ലോഗിന്‍ ചെയ്യാവുന്നതാണ്.

വെബ്‌സൈറ്റില്‍ കൊടുത്ത ഫോം നേരിട്ട് പൂരിപ്പിക്കുന്ന രീതിയിലോ അല്ലെങ്കില്‍ ,ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം അപ്ലോഡ് ചെയ്യുന്ന രീതിയിലോ റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

ഏതെങ്കിലും പ്രധാനപ്പെട്ട ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൌകര്യം ഉണ്ടെങ്കില്‍ നേരിട്ട് ഓണ്‍ലൈന്‍ ആയി അക്നോലെട്ജ്മെന്റ് സമര്‍പ്പിക്കാവുന്നതാണ്.ഇല്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ അഡ്രസ്‌ ലേക്ക് തപാലില്‍ അയച്ചു കൊടുക്കണം.

തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകള്‍ വെബ്സൈറ്റ്കള്‍ തുടങ്ങിയവ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ആവശ്യത്തിലേക്ക് ആയി ഉപയോഗിക്കാതിരിക്കുക അവര്‍ നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ എടുത്തുവക്കാനും മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനും സാധ്യത ഉണ്ട്.

അഞ്ചുലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts