ബെംഗളൂരു: വര്‍ഷങ്ങളായി നാട്ടുകാര്‍ എതിര്‍ക്കുന്ന പാദരായണപുര പ്രധാന റോഡിന്റെ വീതികൂട്ടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ പറഞ്ഞു. മൈസൂരു റോഡ് (സിര്‍സി സര്‍ക്കിള്‍ ഫ്ളൈ ഓവറിന് സമീപം) മുതല്‍ വിജയനഗര്‍ പൈപ്പ്ലൈന്‍ റോഡ് (വിജയനഗര്‍ മെട്രോ സ്റ്റേഷന് സമീപം) വരെയുള്ള 1.8 കിലോമീറ്റര്‍ ദൂരം നിലവിലുള്ള 30 അടിയില്‍ നിന്ന് 80 അടിയായി വികസിപ്പിക്കും. ഭൂമി നഷ്ടപരിഹാരം ഉള്‍പ്പെടെ 240 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. റോഡരികിലെ മതപരമായ നിര്‍മിതികളൊന്നും പൊളിക്കരുതെന്ന് നിവാസികള്‍ ഉന്നയിക്കുന്ന…
Read MoreTag: WORK
ബെംഗളൂരു സബർബൻ റെയിൽ പദ്ധതി: കോറിഡോർ 2 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും
ബെംഗളൂരു: സബർബൻ റെയിൽ പദ്ധതിയുടെ കോറിഡോർ 2 (ബൈയ്യപ്പനഹള്ളി-ചിക്കബാനവര) സിവിൽ ജോലികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് അതിനായി ദിവസങ്ങൾക്കുള്ളിൽ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ വഴിയിൽ നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യാനുള്ള കാത്തിരിപ്പിലാണ് അധികൃതർ. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണ്ണാടക) ലിമിറ്റഡ് അല്ലെങ്കിൽ KRIDE ആണ് ആഗസ്റ്റിൽ ഇടനാഴിയുടെ രൂപകല്പനയും നിർമ്മാണവും എൽ & ടി -ക്ക് നൽകിയത്. 25.57 കിലോമീറ്റർ ഇടനാഴിയിൽ 8.027 എലിവേറ്റഡ് വയഡക്‌ടും 14 സ്റ്റേഷനുകളുള്ള ഗ്രേഡ് ലൈനിൽ 17.551 കിലോമീറ്ററും ഉൾപ്പെടുന്നു. ലൈനിലെ 859.97 കോടി രൂപയുടെ പ്രവൃത്തി…
Read Moreജാലഹള്ളി ജംക്‌ഷനിലെ അടിപ്പാത പണി: പുതിയ തീരുമാനം അറിയിച്ച് ബിബിഎംപി
ബെംഗളൂരു: ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിക്കുന്നതിനായി ജലഹള്ളി ജംഗ്ഷനിലെ അണ്ടർപാസിന്റെ പ്രവൃത്തി അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിബിഎംപി. ആവശ്യമായ 49 വസ്തുവകകളിൽ 14 എണ്ണം ഏറ്റെടുത്തതായും ബാക്കിയുള്ളവ വാങ്ങാൻ ഫണ്ട് അനുവദിച്ചതായും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിക്ക് 57 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നതെങ്കിലും പദ്ധതിയിൽ ഭൂമി ഏറ്റെടുക്കലിന് മാത്രം 139 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കൽ പദ്ധതിക്ക് പ്രധാന തടസ്സമായിരുന്നു. പ്രധാന തടസ്സം നീങ്ങിയതിനാൽ, അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ജോലി…
Read Moreഓഗസ്റ്റ് 13 മുതൽ 17 വരെ മുത്യാലനഗറിൽ ഗതാഗത നിരോധനം; വിശദാംശങ്ങൾ അറിയാം
ബെംഗളൂരു: എംഇഎസ് മേൽപ്പാലത്തിൽ (റെയിൽവേ മേൽപ്പാലം) റെയിൽവേ വകുപ്പ് ഏറ്റെടുത്ത പണി നടക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് മുത്യാലനഗറിൽ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നു. ഹെബ്ബാൾ മേൽപ്പാലത്തെയും തുമകുരു റോഡിനെയും ബന്ധിപ്പിക്കുന്ന പാതയിൽ വലിയ തടസ്സമുണ്ടാകും. ഓഗസ്റ്റ് 13 മുതൽ 17 വരെയാണ് നിരോധനം. ബെംഗളൂരുവിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡാണ് ഒമ്പത് കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഒ ആർ ആർ. അതിനാലാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്. എം ഇ എസ് മേൽപ്പാലം ആറുവർഷം മുൻപാണ് നിർമിച്ചത്. ഗോരഗുണ്ടെപാളയയെയും ഹെബ്ബാള് മേൽപ്പാലത്തെയും…
Read Moreനെലമംഗല-തുമകുരു റോഡ് വീതികൂട്ടൽ നവംബറിൽ
ബെംഗളൂരു: പകർച്ചവ്യാധിയും നിയമ തടസ്സങ്ങളും കാരണം ഒരു വർഷത്തോളം വൈകിയ നെലമംഗലയ്ക്കും തുംകുരു (NH-4) നും ഇടയിലുള്ള റോഡ് വീതി കൂട്ടുന്നതിനുള്ള പദ്ധതി, റോഡിലെ തിരക്ക് കണക്കിലെടുത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ പദ്ധതി മുൻഗണനയിൽ എടുത്ത് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കർണാടകയുടെയും രാജ്യത്തിന്റെയും വടക്കൻ ഭാഗങ്ങളിലേക്കുള്ള കവാടമായതിനാൽ റോഡിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 2021 ജൂണിൽ ബിൽഡ് ഓപ്പറേഷൻ ആൻഡ് ട്രാൻസ്ഫർ (ബിഒടി) കരാർ അവസാനിച്ചതിന് ശേഷം പദ്ധതി ഏറ്റെടുക്കാൻ അധികൃതർ പദ്ധതിയിട്ടിരുന്നു. 2021 പകുതിയോടെ NHAI ടെൻഡർ…
Read Moreമാറത്തഹള്ളി റെയിൽവേ പാല അടിപ്പാതയുടെ പണികൾ ആരംഭിച്ചു
ബെംഗളുരു: ഓൾഡ് എയർപോർട്ട് റോഡിൽ നിന്ന് കടുബീസനഹള്ളി ഭാഗത്തേക്കുള്ള യാത്രാസമയം 15 മിനിറ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മാറത്തഹള്ളി റെയിൽവേ മേൽപ്പാലത്തിന് സമീപം ബിബിഎംപി രണ്ടുവരി അടിപ്പാതയുടെ നിർമാണം ആരംഭിച്ചു. അശ്വത് നഗർ, മൂന്നേക്കോളല നിവാസികൾക്ക് ആശ്വാസമേകുന്നതാണ് ഈ അടിപ്പാത. കൂടാതെ സ്‌പൈസ് ഗാർഡനിൽ നിന്ന് യു-ടേൺ എടുക്കാൻ ദിവസേന 2 കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കുന്ന 20,000 ത്തിൽ പരം വാഹനയാത്രക്കാർക്ക് പദ്ധതി പ്രയോജനപ്പെടുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനും പുഷ്-ബോക്സ് രീതിയാണ് ബിബിഎംപി ഉപയോഗിക്കുന്നത്. അത്കൊണ്ട തന്നെ…
Read Moreസുരഞ്ജൻ ദാസ് ജംഗ്ഷൻ അണ്ടർപാസ് പണികൾക്ക് പുതിയ സമയപരിധി.
ബെംഗളൂരു: സുരഞ്ജൻ ദാസ് ജംക്‌ഷനിലെ അടിപ്പാതയുടെ ദീർഘനാളായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾക്ക് പുതിയ സമയപരിധി ലഭിച്ചു. 2022 ജൂലായ് മാസത്തിനുള്ളിൽ ഈ പാതയുടെ പണികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത് ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പണി സ്ഥലം സന്ദർശിച്ച് കാലതാമസത്തെക്കുറിച്ച് എഞ്ചിനീയർമാരുമായി ആശയവിനിമയം നടത്തി. തുടർന്ന് പ്രോജക്ടുകളുടെ ഒരു പരമ്പര അവലോകനം ചെയ്ത ഗുപ്ത ഇരുവശവും സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ടെന്നും പ്രീകാസ്റ്റ് ഘടകങ്ങൾ സ്ഥാപിക്കേണ്ടെന്നും ബാക്കിയുള്ള ജോലികൾ ജൂലൈയിൽ പൂർത്തിയാക്കാണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തതായി ഗുപ്ത പറഞ്ഞു.…
Read Moreവർക്ക് ഫ്രം ഹോം സൗകര്യം നൽകണമെന്ന ആവശ്യവുമായി സർക്കാർ ജീവനക്കാർ
ബെംഗളുരു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം വേണമെന്ന് ആവശ്യം , ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ സൗകര്യം അനുവദിക്കണമെന്ന് സർക്കാർ ജീവനക്കാർ ആവശ്യപ്പെട്ടു. വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ ചീഫ് സെക്രട്ടറി ടി.എ. വിജയ് ഭാസ്കർക്ക് കത്തയച്ചു. എന്നാൽ രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവധിയെടുക്കാൻ അനുമതി ലഭിച്ചശേഷം സർക്കാർ ഓഫീസുകളിൽ ഹാജർനില കുറഞ്ഞിട്ടുണ്ട്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം വിധാൻ സൗധയിൽ രണ്ടാമതും അണുനശീകരണം നടത്തിയിരുന്നു. നേരത്തേ…
Read More