സുരഞ്ജൻ ദാസ് ജംഗ്ഷൻ അണ്ടർപാസ് പണികൾക്ക് പുതിയ സമയപരിധി.

gourav guptha bbmp

ബെംഗളൂരു: സുരഞ്ജൻ ദാസ് ജംക്‌ഷനിലെ അടിപ്പാതയുടെ ദീർഘനാളായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾക്ക് പുതിയ സമയപരിധി ലഭിച്ചു. 2022 ജൂലായ് മാസത്തിനുള്ളിൽ ഈ പാതയുടെ പണികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്

ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പണി സ്ഥലം സന്ദർശിച്ച് കാലതാമസത്തെക്കുറിച്ച് എഞ്ചിനീയർമാരുമായി ആശയവിനിമയം നടത്തി. തുടർന്ന് പ്രോജക്ടുകളുടെ ഒരു പരമ്പര അവലോകനം ചെയ്ത ഗുപ്ത ഇരുവശവും സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ടെന്നും പ്രീകാസ്റ്റ് ഘടകങ്ങൾ സ്ഥാപിക്കേണ്ടെന്നും ബാക്കിയുള്ള ജോലികൾ ജൂലൈയിൽ പൂർത്തിയാക്കാണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തതായി ഗുപ്ത പറഞ്ഞു.

  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ജംക്‌ഷനിലെ മരങ്ങൾ മാറ്റുന്നതാണ് പ്രവൃത്തികൾ വൈകാൻ കാരണമായതെന്ന് ബിബിഎംപി അധികൃതർ ആരോപിച്ചു. കർണാടക ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതുകൊണ്ടു തന്നെ കുറച്ച് മാസങ്ങൾക്ക്മുമ്പ് മരങ്ങൾ മാറ്റുന്നത് പരിഹരിക്കുകയും ചെയ്‌തെന്നും അതുകൊണ്ടുതന്നെ നിലവിലിപ്പോൾ ജോലികൾ വേഗത്തിലായതായും ഒരു മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതിക്ക് ഒന്നിലധികം സമയപരിധികൾ നഷ്‌ടമായിട്ടുണ്ടെന്നും നിലവിലിപ്പോൾ നൽകിയിരിക്കുന്ന സമയപരുത്തി ഏറ്റവും പുതിയത് 2021 സെപ്‌റ്റംബറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
[masterslider id="10"]

Related posts