വർക്ക് ഫ്രം ഹോം സൗകര്യം നൽകണമെന്ന ആവശ്യവുമായി സർക്കാർ ജീവനക്കാർ

ബെം​ഗളുരു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം വേണമെന്ന് ആവശ്യം , ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ സൗകര്യം അനുവദിക്കണമെന്ന് സർക്കാർ ജീവനക്കാർ ആവശ്യപ്പെട്ടു. വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ ചീഫ് സെക്രട്ടറി ടി.എ. വിജയ് ഭാസ്കർക്ക് കത്തയച്ചു.

  ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും

എന്നാൽ രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവധിയെടുക്കാൻ അനുമതി ലഭിച്ചശേഷം സർക്കാർ ഓഫീസുകളിൽ ഹാജർനില കുറഞ്ഞിട്ടുണ്ട്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം വിധാൻ സൗധയിൽ രണ്ടാമതും അണുനശീകരണം നടത്തിയിരുന്നു. നേരത്തേ വികാസ് സൗധയിലും അണുനശീകരണം നടത്തിയിരുന്നു. സർക്കാർ ഓഫീസുകളിൽ നിരവധി ആളുകൾ ആളുകൾ എത്തുന്നതിനാൽ ജീവനക്കാർ ആശങ്കയിലാണെന്ന് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ഷദാക്ഷരി പറയുന്നു.

ദിവസവും കൂടുതൽ ആളുകൾ എത്തുന്ന വിധാൻ സൗധയിലെയും വികാസ് സൗധയിലെയും ജീവനക്കാരാണ് കൂടുതൽ ആശങ്കയിലുള്ളതെന്നും അവർ പറഞ്ഞു. ഒരുദിവസം 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഹോം അനുവദിച്ചാൽ പിറ്റേദിവസം ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുന്ന രീതി ആക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts