തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സീനെടുത്തിട്ടും മരിച്ചു

കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ ക്യത്യമായ വാക്സീനുകൾ എടുത്തിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ പത്ത് ദിവസം മുമ്പ് ഇവർക്ക് പനിയും അണുബാധയുമുണ്ടാവുകയും പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ലഭിച്ച…

Read More

അപ്പാർട്ട്‌മെന്റുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും; ബിബിഎംപി  

ബെംഗളൂരു: മൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് രണ്ടാമത്തെ കൊവിഡ് വാക്സിനേഷൻ ലഭിക്കാത്തതിനാൽ, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളുടെ (ആർഡബ്ല്യുഎ) അഭ്യർത്ഥനയെത്തുടർന്ന് അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിലും റെസിഡൻഷ്യൽ ലേഔട്ടുകളിലും വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. 12 നും 18 നും ഇടയിൽ പ്രായമുള്ളവരുൾപ്പെടെ അർഹരായ എല്ലാ പൗരന്മാർക്കും കുത്തിവയ്പ്പ് നൽകാൻ ആവശ്യമായ വാക്സിൻ സ്റ്റോക്ക് ഉണ്ടെന്ന് അധികൃതർ പറഞ്ഞു. RWAs, ബെംഗളൂരു അപ്പാർട്ട്മെന്റ് ഫെഡറേഷൻ (BAF) എന്നിവയുമായുള്ള ഒരു വെർച്വൽ മീറ്റിംഗിൽ, BBMP സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ. ത്രിലോക് ചന്ദ്ര, മുൻകരുതൽ ഡോസുകളെക്കുറിച്ചും പീഡിയാട്രിക് വാക്സിനേഷനെക്കുറിച്ചും കോൺടാക്റ്റ്…

Read More

93% പേർക്കും രണ്ടു ഡോസ് വാക്സിനും നൽകി കർണാടക

ബെംഗളൂരു: കോവിഡ് പ്രതിരോധ വാക്സിനേഷൻ 93 ശതമാനവും പൂർത്തീകരിച്ചു കർണാടക അഭിമാന നേട്ടത്തിലേക്ക്. വാക്സിനേഷൻ കുത്തിവയ്പ്പിൽ പത്തു കോടി എന്ന നാഴികക്കല്ല് പിന്നിട്ടതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇത് അത്ഭുതകരമായ നേട്ടമെന്നും അഭിമാന നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ ഈ അദ്ഭുതകരമായ നേട്ടത്തിന് എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ആരോഗ്യവകുപ്പിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ഏകദേശം 1 വര്‍ഷവും 39 ദിവസമെടുത്തുവെന്ന് സുധാകര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഒരു…

Read More

കോവിഡ് മൂന്നാം തരംഗം കുറഞ്ഞത്തോടെ വാക്‌സിനോടുള്ള താൽപ്പര്യം കുറയുന്നതായി റിപ്പോർട്ട്.

ബെംഗളൂരു: കൊവിഡിന്റെ മൂന്നാം തരംഗം കുറഞ്ഞതോടെ.15-17 പ്രായക്കാർക്കിടയിൽ മുൻകരുതൽ വാക്‌സിൻ ഡോസുകൾ എടുക്കാനും വാക്സിനേഷൻ ചെയ്യാനും ഉള്ള പ്രവണത കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇവർക്ക് പുറമെ സംസ്ഥാനത്ത് കോവിഡ് തരംഗം കുറഞ്ഞതോടെ ആരോഗ്യ പ്രവർത്തകർ, മുൻ‌നിര പ്രവർത്തകർ, 60 വയസും അതിൽ കൂടുതലുമുള്ള ആളുകൾ എന്നിവവരും മുൻകരുതൽ ഡോസുകൾ എടുക്കുന്നത് മന്ദഗതിയിലാണ് മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ (ജനുവരി 11 നും 17 നും ഇടയിൽ), ആരോഗ്യ പ്രവർത്തകർക്കിടയിലെ വാക്സിനേഷൻ നിരക്ക് പ്രതിവാര 96.30 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ…

Read More

കേരളത്തിലെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് നാളെ മുതൽ.

ബെംഗളൂരു: കേരളത്തിലെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് നൽകാൻ ആരോഗ്യ വകുപ്പ് സജ്ജം. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷം ഇരു മന്ത്രിമാരുടേയും യോഗത്തിലാണ് സ്‌കൂളുകളിലെ വാക്‌സിനേഷന് അന്തിമ രൂപം നല്‍കിയത്. പൂര്‍ണമായും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാക്‌സിനേഷന്‍ പ്രവര്‍ത്തിക്കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക. 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്നും…

Read More

കൊവാക്‌സിന്‍ ഫലപ്രദമെന്ന പുതിയ പഠനം പുറത്ത്.

ബെംഗളൂരു: കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ പഠനം പുറത്ത്. ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ വളരെ ഫലപ്രദമെന്നാണ് പഠനം കണ്ടെത്തിയത്. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് തന്നെയാണ് വിവരം പുറത്ത് വിട്ടത്. BBV 152 എന്ന കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് കൊവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളെ നൂട്രലൈസ് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഒമിക്രോണ്‍ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

Read More

കേരളത്തിൽ 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി.

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 10,601 പേര്‍ക്ക് വാക്‌സിന്‍ നല്‍കി ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും 9533 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ 21 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായി. തിരുവനന്തപുരം 6899, കൊല്ലം 8508, പത്തനംതിട്ട 5075, കോട്ടയം 7796, ഇടുക്കി…

Read More

15-18 വയസ് പ്രായമുള്ളവർക്ക് വാക്സിനേഷൻ; തെളിവായി കോളേജ് ഐഡി നിരസിച്ചു.

ബെംഗളൂരു: കോ-വിൻ പോർട്ടൽ 15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള തെളിവായി വിദ്യാർത്ഥികളുടെ കോളേജ് ഐഡികൾ സ്വീകരിക്കുന്നില്ലെന്ന് ബിബിഎംപി വാക്സിനേഷൻ സംഘം വർത്തൂരിലെ സർക്കാർ പിയു കോളേജിൽ കണ്ടെത്തി. കൗമാരക്കാർക്ക് കുത്തിവയ്പ്പ് നൽകുന്നതിന് കോളേജ് ഐഡികാർഡ് ഐഡി പ്രൂഫായി സ്വീകരിക്കുമെന്ന് പൗരസമിതിയുടെ പ്രഖ്യാപനം ഉണ്ടായിട്ടും ഇത് സംഭവിച്ചു. അതുകൊണ്ടുതന്നെ, വിദ്യാർത്ഥികൾക്ക് കുത്തിവയ്പ്പ് നൽകുന്നതിന് ആധാർ മാത്രം തെളിവായി സ്വീകരിക്കാൻ പൗരസമിതി തീരുമാനിക്കുകയായിരുന്നു. ആധാർ കാർഡുള്ളവരെ മാത്രം വാക്സിനേഷൻ എടുക്കാൻ വേണ്ടി അയയ്ക്കാൻ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബിബിഎംപിയുടെ മൊബൈൽ വാക്‌സിനേഷൻ ടീമിൽ നിന്നുള്ള…

Read More

ടാക്സി, മെട്രോ യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു : ബസുകളിലും ടാക്സികളിലും പൊതുഗതാഗതത്തിലും യാത്ര ചെയ്യുന്നവർക്ക് രണ്ട് ഡോസ് കോവിഡ് -19 വാക്സിനുകൾ നിർബന്ധമാക്കുന്ന മുംബൈ മോഡൽ ആവർത്തിക്കുന്നതിനെ കുറിച്ച് ബെംഗളൂരുവിലെ പൗര ഏജൻസിയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ആലോചിക്കുന്നു. സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ഇതിനകം അയച്ച നിർദ്ദേശം ഉടൻ അംഗീകരിക്കാൻ സാധ്യതയുണ്ട്. പൊതുസ്ഥലങ്ങളിൽ രണ്ട് ഡോസ് വാക്സിനുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും ഓട്ടോ, ടാക്‌സി യാത്രക്കാർക്ക് ഇത് നിർബന്ധമാക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ഡോ ബാലസുന്ദർ പറഞ്ഞു. സാഹചര്യം പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Read More

മധുര മീനാക്ഷി ക്ഷേത്ര ദർശനത്തിന് വാക്സിൻ നിർബന്ധമാക്കിയത് പിൻവലിച്ചു.

ചെന്നൈ: എതിർപ്പുകളെ തുടർന്നു മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ കോവിഡ് വാക്സിൻ നിർബന്ധമാക്കിയ നടപടി പിൻവലിച്ചു. കേരളം, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ധാരാളംപേരാണ് ദിനംപ്രതി മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തുന്നത്. കർണാടക, കേരളം എന്നിവിടങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുകയും കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്നനിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചത് എന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച മുതൽ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചവരെ മാത്രമേ ദർശനത്തിന് അനുവദിക്കുള്ളൂവെന്ന് കഴിഞ്ഞദിവസം ക്ഷേത്രാധികൃതർ അറിയിച്ചിരുന്നു. എന്നാൽ വ്യാപക പ്രതിഷേധം ഇതിനെതിരെ ഉയർന്നതോടെ അറിയിപ്പ്…

Read More
Click Here to Follow Us