മധുര മീനാക്ഷി ക്ഷേത്ര ദർശനത്തിന് വാക്സിൻ നിർബന്ധമാക്കിയത് പിൻവലിച്ചു.

ചെന്നൈ: എതിർപ്പുകളെ തുടർന്നു മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ കോവിഡ് വാക്സിൻ നിർബന്ധമാക്കിയ നടപടി പിൻവലിച്ചു. കേരളം, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ധാരാളംപേരാണ് ദിനംപ്രതി മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തുന്നത്.

കർണാടക, കേരളം എന്നിവിടങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുകയും കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്നനിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചത് എന്ന് പറയപ്പെടുന്നു.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

തിങ്കളാഴ്ച മുതൽ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചവരെ മാത്രമേ ദർശനത്തിന് അനുവദിക്കുള്ളൂവെന്ന് കഴിഞ്ഞദിവസം ക്ഷേത്രാധികൃതർ അറിയിച്ചിരുന്നു. എന്നാൽ വ്യാപക പ്രതിഷേധം ഇതിനെതിരെ ഉയർന്നതോടെ അറിയിപ്പ് പിൻവലിക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts