നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ (സി.ഡബ്ല്യു.എസ്.എസ്.) മൂന്നാം ഘട്ടത്തിലെ പ്രധാന പൈപ്പ് ലൈനിലെ ചോർച്ച തടയുന്നതിനുള്ള അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച പുലർച്ചെ 3 മുതൽ രാത്രി 9 വരെ നഗരത്തിലെ ഏതാനും പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടും.

ഗാന്ധിനഗർ, വസന്തനഗർ, ഹൈഗ്രൗണ്ട്സ്, എംജി റോഡ്, ബ്രിഗേഡ് റോഡ്, സമ്പങ്കിരം നഗർ, ടൗൺ ഹാൾ, ലാൽബാഗ് റോഡ്, കബ്ബൺപേട്ട്, സുങ്കൽപേട്ട്, കുംബരപേട്ട്, മല്ലേശ്വരം, കുമാര പാർക്ക്, ജയമഹൽ, ശേഷാദ്രിപുരം, സദാശിവനഗർ, പാലസ് ഗുട്ടഹള്ളി, സഞ്ജയനഗർ, സഞ്ജയനഗർ ഡോളർ കോളനി, ബയതരായണപുര, ജെസി നഗർ, ദൂപനഹള്ളി, എച്ച്എഎൽ മൂന്നാം സ്റ്റേജ്, കേംബ്രിഡ്ജ് ലേഔട്ട്, ഗംഗാനഗർ, ആർടി നഗർ, കാവൽ ബൈരസന്ദ്ര, ഡിജെ ഹള്ളി, ഹലാസുരു, എംവി ഗാർഡൻ, മർഫി ടൗണും പരിസര പ്രദേശങ്ങളിലുമാണ് ജലവിതരണം മുടങ്ങുന്നത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

CWSS ഘട്ടം III-ൽ നിന്ന് വെള്ളം ലഭിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ bwssb.karnataka.gov.in-ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts