കീവ്: യുക്രയിനിന് 2.2 ബില്യണ്‍ ഡോളറിന്റെ സഹായ വാഗ്ദാനം പ്രഖ്യാപിച്ച് അമേരിക്ക. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്‌മോള്‍-ഡയമീറ്റര്‍ ബോംബുകളും പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. വാഗ്ദാനം സ്വാഗതം ചെയ്ത് യുക്രെയന്‍. റഷ്യയുടെ അധീന പ്രദേശങ്ങളായ ഡോണ്‍ബാസ്, സപ്പോര്‍ജിയ, കേഴ്‌സണ്‍ മേഖലകളില്‍ ഉക്രെയ്ന്‍ സേനയ്ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനങ്ങളാണ് അമേരിക്ക നടത്തിയിരുക്കുന്നത്. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്‌മോള്‍-ഡയമീറ്റര്‍ ബോംബുകളും റഷ്യന്‍ സൈന്യത്തെ മറിക്കടക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ആയുധ സഹായങ്ങള്‍ നല്‍കി യുക്രെയ്‌ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുക റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യത്തെ…
Read MoreTag: ukrain
യുക്രനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠന സൗകര്യം ഏർപ്പെടുത്തും
ബെംഗളൂരു: യുക്രൈൻ യുദ്ധഭൂമിയിൽ പഠനം പാതി വഴി നിർത്തി എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം ഉടൻ ചെയ്യുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതിനായി വേണ്ട കാര്യങ്ങൾ കേന്ദ്ര സർക്കാരുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു.
Read Moreനവീന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി
ബെംഗളൂരു: യുക്രൈൻ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട കർണാടക ഹവേരി സ്വദേശി നവീൻ ശേഖരപ്പയുടെ മൃതദേഹം ദാവൻകരെ എസ് എസ് മെഡിക്കൽ കോളേജിന് കൈമാറി. ഇന്നലെ പുലർച്ചെ മൂന്നു മണിക്ക് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നവീന്റെ വീട്ടുകാരും ചേർന്നാണ് ഏറ്റുവാങ്ങിയത്. ജന്മനാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തിയ ശേഷം പൊതുദർശനവും കഴിഞ്ഞാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. വീട്ടുകാരുടെ താത്പര്യ പ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്.
Read Moreയുദ്ധം മടുത്തു; യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി.
ചെന്നൈ: യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം അറിയിച്ചു. റഷ്യക്കെതിരായ യുദ്ധമുഖത്ത് യുക്രൈൻ സേനയ്ക്കൊപ്പം ചേർന്ന ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും തമിഴ്നാട് കോയമ്പത്തൂർ ഗൗണ്ടം പാളയംസ്വദേശിയുമായ സായി നികേഷാണ് വീടുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചത്. കോയമ്പത്തൂരില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയില്‍ പരാജയപ്പെട്ടതോടെ സായിക്ക് സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല. തുടർന്ന് 2018ലാണ് അഞ്ച് വര്‍ഷത്തെ കോഴ്സിനായി സായി നികേഷ് യുക്രൈനിലേക്ക് പോയത്.…
Read Moreഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിൽ
ന്യൂഡൽഹി : യുക്രയ്നിൽ യുദ്ധ ഭീതിയിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കുന്ന രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ അന്തിമ ഘട്ടത്തിൽ എത്തിയെന്ന് അധികൃതർ. ഇതുവരെയും 83 വിമാനങ്ങളിൽ ആയി 17400 പേരെ സ്വദേശത്തേക്കെത്തിച്ചു. ഇന്ന് രണ്ട് വിമാനങ്ങളിലായി 400 പേര്‍ കൂടി രാജ്യത്തെത്തും. സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യന്‍ എംബസി സംഘം പോള്‍ട്ടോവയില്‍ എത്തിയിട്ടുണ്ടെങ്കിലും ആക്രമണം തുടരുന്നതിനാല്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകുന്നില്ല. റഷ്യ വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ സുമി, ഹാര്‍കിവ്, മരിയുപോള്‍ എന്നിവിടങ്ങളില്‍ മാനുഷിക ഇടനാഴികള്‍ തുറക്കാനാവില്ലെന്നാണ് യുക്രയ്ന്‍ നിലപാട്.
Read Moreസെലൻസ്കിയോട് സഹായം അഭ്യർഥിച്ച് മോദി
ന്യൂഡല്‍ഹി: യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ നല്കിയ സഹായത്തിന് മോദി യുക്രയിൻ പ്രസിഡണ്ട്‌നോട് നന്ദി അറിയിച്ചു. സുമിയില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിനാണ് മോദി, സെലന്‍സ്കിയോട് സഹായം അഭ്യര്‍ഥിച്ചത്. അതേസമയം, സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് തയാറായിരിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട് അരമണിക്കൂറിനകം തയാറാകാനാണ് നിര്‍ദേശം നല്‍കിയത്. സുമിയില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ ഉടന്‍ എത്തുമെന്നാണ് അറിയിച്ചത്. നിലവിൽ സുമിയില്‍ കുടുങ്ങി കൊടുക്കുന്നതിൽ 594 പേർ ഇന്ത്യക്കാരാണ്. ഇതില്‍ 179 പേര്‍…
Read Moreവിദേശത്തെ മെഡിക്കൽ ബിരുദ നിയമങ്ങളിൽ ഇളവ് നൽകാൻ സാധ്യത
ന്യൂഡൽഹി : യുക്രയിനിൽ നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം അനിശ്ചിതത്വത്തിൽ തുടരുമ്പോൾ വിദേശ മെഡിക്കൽ ബിരുദ ചട്ടങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ദേശീയ മെഡിക്കല്‍ കമ്മീഷനും കൂടിയാലോചന നടത്തുന്നുണ്ട്. ഇന്ത്യയിൽ അല്ലെങ്കിൽ വിദേശത്ത് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള വഴികളാണ് ചർച്ച ചെയ്യുന്നത്. മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് പോളണ്ടില്‍ തുടര്‍പഠനത്തിനുള്ള സന്നദ്ധത അവിടുത്തെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി.കെ. സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read More13000 ൽപരം ഇന്ത്യക്കാർ യുക്രയ്നിൽ നിന്നും മടങ്ങി എത്തി
ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധഭൂമിയായി മാറിയ യുക്രെയ്നില്‍ നിന്നും ഇതുവരെ 13,000 ൽ അധികം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവന്നതായി കേന്ദ്ര സര്‍ക്കാര്‍. ഒപ്പറേഷന് ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പൗരന്മാരുമായി 13 വിമാനങ്ങള്‍ കൂടി രാജ്യത്ത് എത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിട്ടുണ്ട്.
Read Moreമൂന്നാംവട്ട സമാധാന ചർച്ച നാളെ
കീവ്: പതിനൊന്നാം ദിവസവും യുക്രെയിനില്‍ വ്യാപക ആക്രമണം തുടരുന്നു. കീവിന്റെ വടക്ക് പടിഞ്ഞാറന്‍ നഗരം പൂര്‍ണമായും തകര്‍ന്നെന്ന് യുക്രെയിന്‍ വ്യക്തമാക്കി.അതേസമയം യുക്രെയിനിലെ മരിയുപോൾ, വോൾനോവാഖ എന്നീ രണ്ട് നഗരങ്ങളില്‍ പ്രഖ്യാപിച്ച വെടിനിറുത്തല്‍ അവസാനിച്ചെന്ന് റഷ്യ അറിയിച്ചു. എന്നാൽ വെടിനിർത്തൽ തുടരാൻ യുക്രൈന്റെ ഭാഗത്തു നിന്നും ഒരു പ്രവണതയും ഉണ്ടായിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി. നഗരത്തിലെ ജലവിതരണവും വൈദ്യുതിയും തടസപ്പെട്ട നിലയിലാണ് ഇപ്പോൾ. സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി നഫാതാലി ബെന്നറ്റ് മോസ്കോയില്‍ എത്തി. ചർച്ച നാളെ നടക്കും.
Read Moreവിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം
ന്യൂഡൽഹി : യുക്രെയ്നു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടർ പഠനം പൂര്‍ത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം. ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലോ മറ്റു വിദേശ രാജ്യങ്ങളിലോ തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുന്നത് സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് സൂചന. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ മെഡിക്കല്‍ കമീഷന്, വിദേശകാര്യ മന്ത്രാലയം, നിതി ആയോഗ് ഉദ്യോഗസ്ഥര്‍ എന്നിവർ ഉടന്‍ യോഗം ചേരുമെന്ന് അറിയിച്ചു. യുദ്ധത്തിന്റെയും കോവിഡിന്റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ ഇന്റേണ്‍ഷിപ് മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഫോറിന് മെഡിക്കല്‍…
Read More