സ്വാതന്ത്ര്യദിന അവധി; റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു 

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധി തിരക്കിനെ തുടർന്ന് അധിക കൊച്ചുകൾ അനുവദിച്ചു. കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ ഇന്നും നാളെയും കണ്ണൂർ -കെഎസ്ആർ ബെംഗളൂരു എക്സ്പ്രസിൽ നാളെയും മറ്റന്നാളും ഓരോ സ്പെഷ്യൽ സ്ലീപ്പർ കോച്ചുകൾ അധികമായി അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

Read More

ലേഡീസ് കോച്ചിൽ മോഷണ ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് പരിക്ക്

ബെംഗളൂരു: ട്രെയിനിൽ ലേഡീസ് കോച്ചിൽ മോഷ്ടാവിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മൈസൂരു – ചെന്നൈ കാവേരി എക്സ്പ്രസിലെ യാത്രക്കാരിയായ നഞ്ചൻഗുഡ് സ്വദേശി വി ഗായത്രിക്കാണ് പരിക്കേറ്റത്. ട്രെയിൻ രാമനഗര സ്റ്റേഷൻ വിട്ടതോടെ ലേഡീസ് കംപാർട്ട്മെന്റിൽ ചുരുക്കം യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി 10.30 ന് കെങ്കേരിക്ക്‌ സമീപം ട്രെയിൻ വേഗം കുറച്ചപ്പോൾ കോച്ചിലേക്ക് ചാടി കയറിയ മോഷ്ടാവ് ഗായത്രിയുടെ മാലയും ബാഗും തട്ടി പറിക്കാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെയാണ് ഇവരെ ആക്രമിച്ചത്. ബാഗിൽ ഉണ്ടായിരുന്ന 500 രൂപ എടുത്ത് ഇയാൾ ട്രെയിനു പുറത്തേക്ക് ചാടി.…

Read More

മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സ്‌ ട്രെയിനിൽ ചോർച്ച

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മാവേലി എക്സ്പ്രസ്സ് ട്രെയിനില്‍ വൻ ചോര്‍ച്ച. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനാണ് മഴ പെയ്തതോടെ ചോര്‍ന്നൊലിച്ചത്. സെക്കൻ്റ് എസി കോച്ചുകളിലടക്കം വെള്ളം കയറി.പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. മംഗലാപുരം വിട്ട് ട്രെയിൻ കാസര്‍കോട് എത്തിയപ്പോഴായിരുന്നു സംഭവം. കനത്ത മഴ പെയ്തതോടെ ട്രെയിനിനുള്ളിലും ചോര്‍ന്ന് ഒലിക്കുകയായിരുന്നു. ട്രെയിനിനകത്ത് വെള്ളപ്പാെക്കം വന്നത് പോലെയായിരുന്നു അവസ്ഥയെന്ന് യാത്രക്കാര്‍ പറഞ്ഞു. അപ്പര്‍ ബെര്‍ത്തുകളില്‍ കയറിയിരുന്നാണ് യാത്രക്കാര്‍ വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ടത്. സീറ്റിനടിയില്‍‌ സൂക്ഷിച്ചിരുന്ന ബാഗുകളും മറ്റു സാധനങ്ങളും വെള്ളം നനഞ്ഞു. ഇന്നലെ മംഗലാപുരത്തേക്ക് തിരിച്ചു…

Read More

ബാഗൽകോട്ട്-മൈസൂരു ബസവ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാർക്ക് പരിക്കേറ്റു

ബെംഗളൂരു: വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെ എക്‌സ്‌പ്രസ് ട്രെയിനുകൾക്കും നേരെയും കല്ലേറ്. ബാഗൽകോട്ടിനും മൈസൂരുവിനുമിടയിൽ ഓടുന്ന ബസവ എക്‌സ്‌പ്രസിന് ബുധനാഴ്ച രാത്രി കലബുറഗി ബാബലാഡയ്ക്കു സമീപം അജ്ഞാതരുടെ കല്ലേറ്. ട്രെയിനിന്റെ E1 എസ്‌ഐ കൊച്ചിന് നേരെ ഉണ്ടായ കല്ലേറിൽ ജനൽ ഗ്ലാസ് തകർന്നു. കല്ലേറിൽ ചില യാത്രക്കാർക്കും പരിക്കേൽപ്പിച്ചു. ചില യാത്രക്കാർ പറഞ്ഞതനുസരിച്ച് ലോക്കോമോട്ടീവിന് നേരെയും കല്ലേറുണ്ടായി. വാടി സ്റ്റേഷനിൽ കല്ലേറുണ്ടായ സംഭവം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കലബുറഗി, വാദി, യാദ്ഗിർ വർദ്ധിപ്പിക്കുകയാണ് ട്രെയിൻ ഓടുന്നത്. കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ…

Read More

ജനറൽ കംപാർട്ട്മെന്റിലെ യാത്രക്കാർക്ക് ഇനി കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാം 

തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റിൽ യാത്രചെയ്യുന്നവർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കാൻ ഒരുങ്ങി റെയിൽവേ. 20 രൂപയ്ക്ക് പൂരി-ബജി- അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും ലഭിക്കും. സ്നാക് മീലിൽ ഊണ്, ചോലെ-ബട്ടൂര, പാവ് ബാജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റർ വെള്ളവും ലഭിക്കും. പ്ലാറ്റ്ഫോമുകളിൽ ഐആർസിറ്റിസി പ്രത്യേക കൗണ്ടറുകൾ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും. വിജയകരമാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ…

Read More

സെൽഫി എടുക്കുന്നതിനിടെ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. തമിഴ്നാട് തിരുപ്പൂരിലാണ് അപകടം ഉണ്ടായത്. ഈറോഡ് സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) മരിച്ചത്. തിരുനെൽവേലി -ബിലാസ്പൂർ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.

Read More

വന്ദേഭാരത്തിന്റെ ശുചിമുറിയിൽ യുവാവ് വാതിൽ അടച്ച് ഇരുന്നു; റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം 

പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയിൽ വാതിൽ അടച്ച് യുവാവ് ഇരുന്ന സംഭവത്തിൽ റെയിൽവേയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപ നഷ്ടമായി. രണ്ട് മെറ്റൽ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപ വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവൻസ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിൻ 20 മിനിറ്റ് വൈകിയെന്നും റെയിൽവെ അറിയിച്ചു.  ഉപ്പള സ്വദേശി ശരൺ ആണ് ഇന്നലെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറിയത്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് വിവരങ്ങൾ…

Read More

ലോക്മാന്യ തിലക് എക്സ്പ്രസിൽ തീ പിടിത്തം

ചെന്നൈ: ചെന്നൈയില്‍ ലോക്മാന്യതിലക് എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ചെന്നൈ ബേസിൻ ബ്രിഡ്ജിന് സമീപമായിരുന്നു മുംബൈ-ചെന്നൈ ലോക്മാന്യതിലക് ട്രെയിനില്‍ തീപിടിത്തം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ആളുകള്‍ ഭയചകിതരായി തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Read More

ബെംഗളൂരുവിലക്ക് സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ

തിരുവനന്തപുരം: കൊച്ചുവേളി– ബെംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ. ‌കൊച്ചുവേളി- എസ്‌എംവിടി ബംഗളൂരു (06211) എക്‌സ്‌പ്രസ്‌ 18 മുതൽ ജൂലൈ രണ്ടു വരെയുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽ നിന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ പുറപ്പെടും. എസ്‌എംവിടി ബംഗളൂരു- കൊച്ചുവേളി (06212) എക്‌സ്‌പ്രസ്‌ 19 മുതൽ ജൂലൈ മൂന്നുവരെയുള്ള തിങ്കളാഴ്‌ചകളിൽ പകൽ ഒന്നിന്‌ എസ്‌എംവിടി ബംഗളൂരുവിൽ നിന്ന്‌ പുറപ്പെടും. ടിക്കറ്റുകൾക്ക്‌ സ്‌പെഷ്യൽ നിരക്കാണ്‌. ട്രെയിനുകൾക്ക്‌ റിസർവേഷൻ ആരംഭിച്ചു.

Read More

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി; പരാതിയുമായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി ട്രെയിനിലെ ജീവനക്കാർ അപമാനിച്ചതായി പരാതി. പനവേലിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനുമാണ് മോശം അനുഭവമുണ്ടായത്. യാത്രയുടെ തുടക്കം മുതൽ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലിൽ നിന്ന് രാജധാനി എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റുലെത്തുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന് ആവശ്യപ്പെട്ടതു മുതലാണ് പ്രശ്‌നം തുടങ്ങിയത്. മറ്റുള്ളവർക്ക് നൽകി പത്തുമിനിറ്റിന്…

Read More
Click Here to Follow Us