ലേഡീസ് കോച്ചിൽ മോഷണ ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് പരിക്ക്

ബെംഗളൂരു: ട്രെയിനിൽ ലേഡീസ് കോച്ചിൽ മോഷ്ടാവിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു.

മൈസൂരു – ചെന്നൈ കാവേരി എക്സ്പ്രസിലെ യാത്രക്കാരിയായ നഞ്ചൻഗുഡ് സ്വദേശി വി ഗായത്രിക്കാണ് പരിക്കേറ്റത്.

ട്രെയിൻ രാമനഗര സ്റ്റേഷൻ വിട്ടതോടെ ലേഡീസ് കംപാർട്ട്മെന്റിൽ ചുരുക്കം യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.

രാത്രി 10.30 ന് കെങ്കേരിക്ക്‌ സമീപം ട്രെയിൻ വേഗം കുറച്ചപ്പോൾ കോച്ചിലേക്ക് ചാടി കയറിയ മോഷ്ടാവ് ഗായത്രിയുടെ മാലയും ബാഗും തട്ടി പറിക്കാൻ ശ്രമിച്ചു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഇത് തടയുന്നതിനിടെയാണ് ഇവരെ ആക്രമിച്ചത്. ബാഗിൽ ഉണ്ടായിരുന്ന 500 രൂപ എടുത്ത് ഇയാൾ ട്രെയിനു പുറത്തേക്ക് ചാടി.

റെയിൽവേ പോലീസിൽ പരാതി നൽകിയ ശേഷം ഗായത്രി യാത്ര റദ്ദാക്കി മൈസൂരുവിലേക്ക് മടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts