ദക്ഷിണ കന്നഡയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രികർക്ക് പിഴ

ബെംഗളൂരു : ദക്ഷിണ കന്നഡയിലെ പുത്തൂരിൽ ഇരുചക്രവാഹന യാത്രികന് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപ ചലാൻ നൽകിയതായി പരാതി. ഇരുചക്രവാഹന യാത്രികൻ തുക നൽകിയെങ്കിലും പുത്തൂർ നഗരസഭാംഗം ശിവരാമ സാപല്യയാണ് വിഷയം ഉന്നയിച്ചത്. മാർച്ച് 7 ന് മഹാലിംഗേശ്വര ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ ബെലിയപ്പ ഗൗഡയെ പോലീസ് തടയുന്നത് കണ്ടതായി സപല്യ പറഞ്ഞു. അയാളിൽ നിന്ന് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയെന്നും, പോലീസ് ബെലിയപ്പയിൽ നിന്ന് 500 രൂപ പിരിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. ‘നൽകിയ ചലാനുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ട്. ഇരുചക്ര…

Read More

2021-ൽ ട്രാഫിക് പിഴയിനത്തിൽ 126 കോടിയോളം രൂപ ഈടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: ട്രാഫിക് പോലീസിന്റെ (BTP) സ്‌പോട്ട് ഫൈനുകളുടെ വാർഷിക ശേഖരം 2021-ൽ എക്കാലത്തെയും ഉയർന്ന നിരക്കിൽ. 2017-ലെ കണക്കു പ്രകാരം 112 കോടി രൂപയെ മറികടന്ന് 126.3 കോടി രൂപയാണ് 2021,ൽ മാത്രം ബെംഗളൂരു ട്രാഫിക് പോലീസ് ഈടാക്കിയത്. 2019 മുതലുള്ള മൂന്ന് വർഷത്തിനുള്ളിൽ ബിടിപി 289.99 കോടി രൂപ സമാഹരിച്ചതായും നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വെളിപ്പെടുത്തി. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായി നൽകിയ വിശദാംശങ്ങളിൽ 2019 ൽ ട്രാഫിക് പോലീസ് 65.82 കോടി രൂപ…

Read More

ബൈക്ക് യാത്രികനെ മർദ്ദിച്ചു; ബെംഗളൂരു പോലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ബുധനാഴ്ച പതിവ് പരിശോധനയ്ക്കിടെ ഇരുചക്രവാഹനയാത്രികനെ കൈയേറ്റം ചെയ്തതിന് വിജയനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസ് സബ് ഇൻസ്‌പെക്ടർക്ക് (പിഎസ്‌ഐ) കാരണം കാണിക്കൽ നോട്ടീസ്. നേരത്തെ നടത്തിയ വിവിധ നിയമലംഘനങ്ങൾക്ക് 2,500 രൂപ പിഴയടക്കാൻ തന്റെ പക്കൽ പണമില്ലെന്നും പിന്നീട് കോടതിയിൽ അടയ്ക്കാമെന്നും റൈഡർ പറഞ്ഞിരുന്നു. എന്നാൽ പ്രകോപിതനായ പോലീസ് ബൈക്ക് യാത്രികനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് നോട്ടീസ്.

Read More

ബെംഗളൂരുവിൽ ട്രാഫിക് പോലീസിന്റെ അതിക്രമം; പിഴയടക്കാത്തതിന് വാഹനഉടമയെ മർദ്ദിച്ചു – വീഡിയോ

ബെംഗളൂരു : ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ പൊതുജനങ്ങളിൽ നിന്ന് നിരവധി പീഡന പരാതികൾ  ഉയരുന്നതിനിടെ , ട്രാഫിക് ഉദ്യോഗസ്ഥർ വാഹനഉടമ മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന മറ്റൊരു വീഡിയോ കൂടി സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയി. ഫെബ്രുവരി 10 വ്യാഴാഴ്ച ബെംഗളൂരുവിലെ വിജയനഗറിൽ വാഹനമോടിക്കുന്നയാളെ ട്രാഫിക് പോലീസ് പിടികൂടുകയും. 2500 രൂപ പിഴയടക്കാൻ ആവശ്യപ്പെടും ചെയ്തു എന്നാൽ കോടതിയിൽ പിഴ അടക്കാമെന്ന് ഉടമ പറഞ്ഞപ്പോൾ പോലീസ് മർദ്ദിക്കുക ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതിന് ശേഷം ട്രാഫിക് പോലീസ് വാഹനമോടിക്കുന്നയാളെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിവിധ കോണുകളിൽ…

Read More

പിഴ അടക്കാത്ത വാഹന ഉടമകളെ പൂട്ടാനൊരുങ്ങി കർണാടക ട്രാഫിക്  പോലീസ്

ബെംഗളൂരു: ട്രാഫിക് പോലീസിന്റെ ഈസ്റ്റേൺ ഡിവിഷൻ നാല് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലായി (ആർടിഒ) രണ്ട് ദിവസത്തിനുള്ളിൽ 60 കേസുകൾ രജിസ്റ്റർ ചെയ്യുകയും 24,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തതായി റിപ്പോർട്ട്. ഭട്ടരഹള്ളി (കെഎ 53), കസ്തൂരി നഗർ (കെഎ 03), ഇലക്ട്രോണിക്‌സ് സിറ്റി (കെഎ 51), എച്ച്എസ്ആർ ലേഔട്ട് (കെഎ 01) എന്നീ നാല് ആർടിഒകളിൽ ഓരോന്നിലും പിഴ ഒഴിവാക്കുന്ന വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കുവാനാനയി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ബിടിപി നിയോഗിച്ചട്ടുണ്ട്. വാഹന ഉടമകൾ…

Read More

ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെൽമെറ്റ് വിൽക്കുന്നവർക്ക് എതിരേ നടപടി.

ബെംഗളൂരു: ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെൽമെറ്റ് വിൽക്കുന്ന കച്ചവടക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ്. വരും ദിവസങ്ങളിലായി ഉടൻ തന്നെ ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഹെൽമെറ്റ് വിൽപ്പന നടത്തുന്ന മുഴുവൻ കച്ചവടക്കാർക്കും മുന്നറിയിപ്പ് നൽകിയതായി ട്രാഫിക് പോലീസ് അറിയിച്ചട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നടന്ന ബോധവത്കരണ പരിപാടിയോടുബന്ധിച്ചാണ് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഇവർക്ക് പുറമെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനയാത്രക്കാർക്കും ട്രാഫിക് പോലീസ് ബോധവത്കരണം സംഘടിപ്പിച്ചുവരികയാണ്.  നിലവാരം കുറഞ്ഞ ഹെൽമെറ്റ് ധരിക്കുന്നവരിൽ നിന്ന് സിറ്റി ട്രാഫിക് പോലീസ്…

Read More

ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിക്കാത്ത യാത്രികരിൽ നിന്ന് പിഴ ഈടാക്കാൻ ഒരുങ്ങി പൊലീസ്.

ബെംഗളൂരു: ഐഎസ്‌ഐ അല്ലാത്ത ഹെൽമെറ്റുകളുടെ നിരോധനം ട്രാഫിക് പോലീസ് തിരികെ കൊണ്ടുവരുന്നു. നഗരത്തിൽ ഇരുചക്രവാഹന അപകടങ്ങളിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ഈ ചട്ടം വീണ്ടും തിരികെ കൊണ്ടുവരുന്നത്. തലയ്ക്ക് മതിയായ സംരക്ഷണം നൽകാത്ത നിലവാരമില്ലാത്ത ഹെൽമറ്റ് (ഹാഫ് അല്ലെങ്കിൽ ക്യാപ് ഹെൽമറ്റ്) ധരിച്ച് വാഹനമോടിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ ബോധവൽക്കരിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും തുടർന്നും ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റ് ഉപയോഗിക്കുകയോ അല്ലെങ്കിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുകയോ ചെയ്‌താൽ നിയമലംഘകരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണു നീക്കമെന്ന് ജോയിന്റ്…

Read More

ഗതാഗതം നിരീക്ഷിക്കാൻ 2,028 ബോഡി വോൺ ക്യാമറകൾ ഉപയോഗിക്കാനൊരുങ്ങി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ ട്രാഫിക് പോലീസ് അടുത്ത 90 ദിവസത്തിനുള്ളിൽ “സ്മാർട്ട്” ആകും. വ്യാഴാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മികച്ച ട്രാഫിക് മാനേജ്മെന്റിനുള്ള സാങ്കേതിക ഉപകരണങ്ങളും ട്രാഫിക് പോലീസിനായി ഒരു പുതിയ ബീറ്റ് സംവിധാനവും പുറത്തിറക്കി. ബൊമ്മൈ പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി-ധരിച്ച ക്യാമറകൾ വിതരണം ചെയ്യുകയും പൗരന്മാർക്ക് തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്നതിന് എഎൻപിആർ ക്യാമറകൾ, ഒരു എസ്എംഎസ് ചലാൻ സംവിധാനം, രണ്ട് മൊബൈൽ ഫോൺ ആപ്പുകൾ എന്നിവ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 2,028 ബോഡി- വോൺ ക്യാമറകളും 250 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ…

Read More

ട്രാഫിക് നിയമലംഘനങ്ങൾ ഇനി ഡിജിറ്റലായി നിരീക്ഷിക്കും.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തിൽ ആകാത്ത സാഹചര്യത്തിൽ നിരത്തുകളിൽ നടത്തുന്ന പരിശോധന താൽക്കാലികമായി നിർത്താനും നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് ഡിജിറ്റലായി ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാനും നിർബന്ധിതരായിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാനായി നിരത്തുകളിൽ പെട്രോളിംഗ് നടത്തുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പറഞ്ഞു. “ഓരോ പൗരനും ട്രാഫിക് നിയമങ്ങൾ അനുസരിക്കണം. ലോക്ക്ഡൗൺ സാഹചര്യത്തിൽ നിരവധി പേർ  അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ  ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ  സുരക്ഷയും…

Read More
Click Here to Follow Us