വിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു.

ബെംഗളൂരു: സ്കൂളിൽ വിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു. മൈസൂർ ജില്ലയിലെ  എച്ച്.ഡി. കോട്ടയിലെ സ്വകാര്യസ്കൂളിലെ പ്രധാനാധ്യാപകൻ ആർ.എം. അനിൽകുമാറിനെയാണ് പിരിച്ചുവിട്ടത്. കൂടാതെ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.  അനിൽകുമാർ ഓഫീസ് മുറിയിൽ വെച്ച് വിദ്യാർഥിനിയെ ചുംബിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ മറ്റൊരു വിദ്യാർഥി ജനലിലൂടെ രഹസ്യമായി പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നാട്ടുകാർ പ്രധാനാധ്യാപകനെതിരേ പരാതിയുമായി രംഗത്തുവന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ സ്കൂൾ മാനേജ്‌മെന്റ് അടിയന്തരമായി യോഗംചേർന്ന് അനിൽകുമാറിനെ പിരിച്ചുവിടുകയായിരുന്നു. പ്രതിയായ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു

Read More

ബെംഗളൂരുവിൽ ബൈക്ക് അപകടം; മലയാളി വിദ്യാർത്ഥി മരിച്ചു.

ROAD ACCIDENT

ബെംഗളൂരു: ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.  തൃശ്ശൂർ സ്വദേശിയും രാജേശ്വരി നഗർ ദന്തൽ കോളേജിലെ അവസാന വിദ്യാർത്ഥിയുമായ ആൽവിൻ ആണ് രാത്രി മൈസൂർ റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കൂടുതൽ വിശദംശങ്ങൾ ഉടൻ..

Read More

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ 6 പേർ അറസ്റ്റിൽ.

ബെംഗളൂരു: വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി 1.2 ലക്ഷം രൂപ കവർന്ന കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റിലായവരിൽ രണ്ട് ബിസിഎ വിദ്യാർത്ഥികളും രണ്ട് ബിപിഒ സ്റ്റാഫുകളും , ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഒരു ക്യാബ് ഡ്രൈവറും ഉൾപ്പെടുന്നു. പാപ്പാറെഡ്ഡിപാളയ സ്വദേശിയായ അഭിഷേക് ആർ -നെയാണ് കോളേജിന് സമീപമുള്ള നാഗരബാവി ബിഡിഎ കോംപ്ലക്‌സിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. അഭിഷേകിനെ ആറ് പേർ ചേർന്ന് ദേവനഹള്ളിയിലെത്തിച്ച ശേഷം കൊള്ളയടിക്കുകയും, പ്രതികളിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയെന്ന് രേഖപ്പെടുത്തിയ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടുകയും ചെയ്ത ശേഷം…

Read More

ആൺകുട്ടികളോട് സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു സഹപാഠി; ഞെട്ടി നാട്ടുകാർ

ബെം​ഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെം​ഗളുരു ജയന​ഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോ​ഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും…

Read More
Click Here to Follow Us