ബെംഗളൂരു : പാകിസ്ഥാൻ പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ. കൊപ്പാൾ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് പ്രതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പാക്ക് പതാക പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സമൂഹത്തിലെ സമാധാനം ഇല്ലാതാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreTag: status
ഫലസ്തീനെ പിന്തുണച്ച് സ്റ്റാറ്റസ് ഇട്ടു; യുവാവ് കസ്റ്റഡിയിൽ
ബെംഗളൂരു: ഫലസ്തീനെ അനുകൂലിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു. പിന്നാലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്‌പേട്ട് ജില്ലയിൽ ഇന്നലെ രാത്രിയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രോകോപനപരമായ മുദ്രാവാക്യങ്ങളെഴുതി ഫലസ്തീനെ പിന്തുണച്ചു എന്ന കാരണത്താൽ ആലം ഭാഷ എന്ന 20 കാരനാണ് കസ്റ്റഡിയിലായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
Read Moreഎംഎൽഎ ക്കെതിരെ വാട്സ്‌ആപ് സ്റ്റാറ്റസ് ഇട്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
ബെംഗളൂരു: കടുര്‍ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്‌ആപ് സ്റ്റാറ്റസിട്ട വനിത പോലീസിന് സസ്പെൻഷൻ. തരികെരെ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ.ലതക്കെതിരെയാണ് ചിക്കമംഗളൂരു ജില്ല പോലീസ് സൂപ്രണ്ട് ഉമ പ്രശാന്തിെൻറ നടപടി. കടുര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലതയെ ഈയിടെയാണ് തരികെരെയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹെല്‍മറ്റ് ധരിക്കാത്ത ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താൻ പിഴ ചുമത്തിയതിന് എം.എല്‍.എയുടെ പ്രതികാരമാണ് സ്ഥലം മാറ്റം എന്നാണ് ലതയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് എം.എല്‍.എയുടെ വീട്ടില്‍ ചെന്ന് പ്രതിഷേധിച്ചതിന് പിറകെയായിരുന്നു വാട്സ്‌ആപ്…
Read More