ബെംഗളൂരു : വൈദ്യുതവാഹന ചാർജിങ്സ്റ്റേഷൻ എണ്ണത്തിൽ കുതിപ്പുമായി സംസ്ഥാനം. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പുറത്തുവിട്ട കണക്ക് പ്രകാരം 5,059 പൊതു ചാർജിങ് സ്റ്റേഷനുകളുമായി രാജ്യത്ത് മുന്നിലാണ് കർണാടക. 958 ചാർജിങ് സ്റ്റേഷനുകളുമായി കേരളം നാലാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും(3,079), മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ്(1,886). സംസ്ഥാനത്തെ ചാർജിങ് സ്റ്റേഷനുകളിൽ 85 ശതമാനവും ബെംഗളൂരു അർബൻ ജില്ലയിലാണ് -4,281 എണ്ണം. രാജ്യത്ത് വൈദ്യുതവാഹന നയത്തിന് രൂപം നൽകി ആദ്യം രംഗത്തുവന്ന സംസ്ഥാനമാണ് കർണാടകയാണ്.
Read MoreTag: STATION
യശ്വന്ത്പുര സ്റ്റേഷൻ ലോക നിലവാരത്തിലേക്ക്
ബംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ആകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. 377 കോടി രൂപ നിക്ഷേപം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച മന്ത്രി ദക്ഷിണ പശ്ചിമ ഡിവിഷനൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മെട്രോ, റോഡ്, റെയിൽ സംവിധാനങ്ങൾ ഒന്നിക്കുന്ന മോഡൽ ഗതാഗത ഹബ്ബാണ്. ഭാവിയിലെ വികസനം കൂടി ലക്ഷ്യമിട്ടാണ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. കുട്ടികളുടെ കളി സ്ഥലം, റൂഫ് ടോപ്പ് റെസ്റ്റോറന്റ്, തദ്ദേശീയ സ്കൂളുകളുടെ സ്റ്റാളുകൾ എന്നിവ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreനവംബർ 13 ന് പത്ത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ ഭീഷണി
ഡൽഹി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 10 സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണി. ഈ സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ നവംബർ 13 സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചതായി പോലീസ് അറിയിച്ചു.
Read Moreഅമൃത് ഭാരത് പദ്ധതി; സംസ്ഥാനത്ത് നവീകരിക്കുന്നത് 13 റെയിൽവേ സ്റ്റേഷനുകൾ
ബെംഗളൂരു : പ്രധാനമന്ത്രി ഞായറാഴ്ച തുടക്കമിട്ട അമൃത് ഭാരത് പദ്ധതി വഴി കർണാടകത്തിൽ നവീകരിക്കുന്നത് 13 റെയിൽവേ സ്റ്റേഷനുകൾ. മൊത്തം 303.5 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ ഈ സ്റ്റേഷനുകളിൽ നടക്കും. ഹാസൻ ജില്ലയിലെ അരശികെരെ സ്റ്റേഷനിലാണ് കൂടുതൽ തുക ലഭിച്ചത്. 34.1 കോടി രൂപ. കലബുറഗി ജില്ലയിലെ വാഡി സ്റ്റേഷന് 32.7 കോടി രൂപ ചെലവിൽ നവീകരിക്കും കലബുറഗി ജില്ലയിൽത്തന്നെയുള്ള കലബുറഗി ജങ്ഷൻ സ്റ്റേഷൻ 21.1 കോടി രൂപ ചെലവിലും ശഹാബാദ് സ്റ്റേഷൻ 26.1 കോടി രൂപ ചെലവിലും നവീകരിക്കും. സംസ്ഥാനത്ത് പദ്ധതിവഴി…
Read Moreഹീലലിഗെ റെയിൽവേ സ്റ്റേഷന്റെ നവീകരണം പൂർത്തിയായി
ബെംഗളൂരു സബർബൻ പാതയുടെ ഭാഗമായ ഹീലലിഗെ റെയിൽവേ സ്റ്റേഷന്റെ നവീകരണം പൂർത്തിയായി. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ജോലി ചെയ്യുന്ന ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തെ സ്റ്റേഷനാണിത്. ബയ്യപ്പനഹള്ളി-ഹൊസൂർ പാതയിൽ കർമലാരാമിനും ഹൊസൂരിനും ഇടയിലുള്ള ഹീലലിഗെ സ്റ്റേഷൻ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്ത കാരണം വർഷങ്ങളായി അവഗണിക്കപ്പെട്ട നിലയിലായിരുന്നു. സബർബൻ പാതയുടെ നിർമാണച്ചുമതലയുള്ള കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) ആണ് സ്റ്റേഷൻ നവീകരിച്ചത്. പുതിയ ടെർമിനൽ കെട്ടിടം, പ്ലാറ്റ്ഫോമുകളുടെ നവീകരണം, ഇരിപ്പിടങ്ങൾ, ശുചിമുറി സൗകര്യം, റോഡ് എന്നിവയാണ് പൂർത്തിയായത്. നിലവിൽ പാസഞ്ചർ, മെമു, ഡെമു…
Read Moreപോലീസിനെ സഹായിക്കാൻ പുതിയ സാങ്കേതികവിദ്യ; നഗരത്തിൽ അഞ്ച് ട്രാഫിക് സ്റ്റേഷനുകൾ കൂടി
ബെംഗളൂരു: ബെല്ലന്ദൂർ, മഹാദേവപുര, ഹെന്നൂർ, തലഘട്ടപുര, ബ്യാദരഹള്ളി എന്നിവിടങ്ങളിലായി അഞ്ച് പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും. പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ തുറക്കാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചതായി സ്പെഷ്യൽ പോലീസ് കമ്മീഷണർ (ട്രാഫിക്) ഡോ.എം.എ.സലീം അറിയിച്ചു. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഐടിഎംഎസ്) പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോമാറ്റിക് ചലാൻ സംവിധാനത്തിന്റെ രണ്ടാം ഘട്ടമാണ് ഐടിഎംഎസെന്ന് സലീം പറഞ്ഞു. ഘട്ടംഘട്ടമായി എല്ലാ ട്രാഫിക് ജംഗ്ഷനുകളിലേക്കും ഐടിഎംഎസ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 23,000 നിയമലംഘനങ്ങൾ ആണ് റിപ്പോർട്…
Read Moreപൈതൃക സ്റ്റേഷനുകൾ ആകാൻ തയ്യാറെടുത്ത് 4 സ്റ്റേഷനുകൾ
ബെംഗളൂരു∙ ചിക്കബെല്ലാപുര – ബെംഗളൂരു പാതയിലെ 4 റെയിൽവേ സ്റ്റേഷനുകൾ പൈതൃക സ്റ്റേഷനുകളാക്കുന്നതിനുള്ള പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. ദക്ഷിണ പശ്ചിമ ബെംഗളൂരു ഡിവിഷന്റെ കീഴിലുള്ള ദൊഡ്ഡജാല, ദേവനഹള്ളി, നന്ദിഹാൾട്ട്, അവതിഹള്ളി സ്റ്റേഷനുകളാണ് പഴമ ചോരാതെ നവീകരിക്കുന്നത്. ഇതിൽ ദൊഡ്ഡജാല സ്റ്റേഷന്റെ നവീകരണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ദേവനഹള്ളി,അവതിഹള്ളി സ്റ്റേഷനുകളുടെ നവീകരണം സെപ്റ്റംബർ മാസത്തോടെ പൂർത്തിയാകുമെന്നും അറിയിച്ചു. നാഷനൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൽചറൽ ഹെറിറ്റേജിന്റെ സഹകരണത്തോടെയാണ് സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തി നടക്കുന്നത് . ദൊഡ്ഡജാലിൽ കൺവൻഷൻ സെന്റർ, ദേവനഹള്ളിയിൽ ചരിത്രസ്മാരകവും കഫേയും, അവതിഹള്ളിയിൽ…
Read Moreഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾക്ക് സ്ഥലം നൽകുന്നവർക്ക് വരുമാന വിഹിതം നൽകും
ബെംഗളൂരു: ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം നൽകുന്നവർക്ക് വരുമാന വിഹിതം നൽകാനുള്ള പദ്ധതിയുമായി സർക്കാർ. ഓരോ കിലോവാട്ടും ചാർജ് ചെയ്യുന്ന മുറയ്ക്ക് സ്ഥലമുടമയ്ക്ക് ഒരു രൂപ വീതം വിഹിതം ലഭിക്കും. ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായി വരുമാനം പങ്കിടാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. 343 കോടി രൂപ ചെലവിട്ട് സംസ്ഥാനത്തുടനീളം 1190 ഇ–ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാനുള്ള കർമപദ്ധതിയും സർക്കാർ പുറത്തിറക്കി. ഇതിൽ 150 എണ്ണം ബിബിഎംപി പരിധിയിലാണ്. പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് 1190…
Read Moreട്രെയിനുകൾ പുനരാരംഭിക്കുന്നു.
ബെംഗളൂരു: 18 മാസത്തോളമായി കോവിഡ് -19 ലോക്ക്ഡൗൺ കാരണം സേവനം നിർത്തിയിരിക്കുകയായിരുന്ന ട്രെയിനുകൾ നവംബർ 8 മുതൽ ഈ റെയിൽവേ സ്റ്റേഷനുകളിൽ എട്ട് ഡെമു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകൾ പുനരാരംഭിക്കുന്നതിന് റെയിൽവേ ബോർഡ് അനുമതി നൽകി. കെഐഎ ഹാൾട്ട് സ്റ്റേഷനിലും നാല് ട്രെയിനുകൾ വീതം ഉൾക്കൊള്ളിക്കും. കോലാറിനും ബംഗാർപേട്ടിനും – കോലാറിനും ബെംഗളൂരുവിനുമിടയിൽ ഓടുന്ന ട്രെയിനുകൾക്ക് കെഐഎ ഹാൾട്ട് സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാകും. ഇനിപ്പറയുന്ന ഡെമു (8-കാറുകൾ) ഞായറാഴ്ച ഒഴികെ, ആഴ്ചയിൽ ആറ് ദിവസവും, വീണ്ടും പ്രവർത്തിക്കും പുനരാരംഭിക്കുന്നു തീയതി ബ്രാക്കറ്റിൽ ബെംഗളൂരു…
Read Moreകൈക്കൂലി വാങ്ങി കേസൊതുക്കി; 7 പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളുരു; ലഹരി ഇടപാട് കേസൊതുക്കി തീർത്തത് കൈക്കൂലിവാങ്ങി, ഹുബ്ബള്ളി എപിഎംസി സ്റ്റേഷൻ ഇൻസ്പെക്ടർ വിശ്വനാഥ് ചൗഗളെ ഉൾപ്പെടെ 7 പോലീസുകാർക്ക് സസ്പെൻഷൻ. 2 പേരിൽ നിന്ന് 1.5 കിലോഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് ഉന്നത പോലീസുകാർ ഉൾപ്പെടെ കൈക്കൂലി ആവശ്യപ്പട്ടത്. കേസ് ചുമത്താതിരിക്കാനായാണ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി പോലീസുകാർ ഒത്തുകളിച്ചത്. സംഭവത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഡിപ്പാർട്ട്മെന്റ്തല അന്വേഷണത്തിന് ധാർവാഡ് പോലീസ് കമ്മീഷ്ണർ ലഭുറാം ഉത്തരവിട്ടു കഴിഞ്ഞു. ഡിസിപി കെ രാമരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Read More