പൈതൃക സ്റ്റേഷനുകൾ ആകാൻ തയ്യാറെടുത്ത് 4 സ്റ്റേഷനുകൾ

ബെംഗളൂരു∙ ചിക്കബെല്ലാപുര – ബെംഗളൂരു പാതയിലെ 4 റെയിൽവേ സ്റ്റേഷനുകൾ പൈതൃക സ്റ്റേഷനുകളാക്കുന്നതിനുള്ള പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്.  ദക്ഷിണ പശ്ചിമ ബെംഗളൂരു ഡിവിഷന്റെ കീഴിലുള്ള ദൊഡ്ഡജാല, ദേവനഹള്ളി, നന്ദിഹാൾട്ട്, അവതിഹള്ളി സ്റ്റേഷനുകളാണ് പഴമ ചോരാതെ നവീകരിക്കുന്നത്. ഇതിൽ ദൊഡ്ഡജാല സ്റ്റേഷന്റെ നവീകരണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ദേവനഹള്ളി,അവതിഹള്ളി സ്റ്റേഷനുകളുടെ നവീകരണം സെപ്റ്റംബർ മാസത്തോടെ പൂർത്തിയാകുമെന്നും അറിയിച്ചു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

 

നാഷനൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൽചറൽ ഹെറിറ്റേജിന്റെ സഹകരണത്തോടെയാണ് സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തി നടക്കുന്നത് . ദൊഡ്ഡജാലിൽ കൺവൻഷൻ സെന്റർ, ദേവനഹള്ളിയിൽ ചരിത്രസ്മാരകവും കഫേയും, അവതിഹള്ളിയിൽ സിൽക്ക് മ്യൂസിയം, ട്രീ പാർക്ക്, സാംസ്കാരിക കേന്ദ്രം, നന്ദിഹാളിൽ റെയിൽ മ്യൂസിയം, ആംഫി തിയറ്റർ  എന്നിവ സ്ഥിതിചെയ്യുന്നു. വിനോദസഞ്ചാര വികസനം കൂടി ലക്ഷ്യമിട്ടാണ് കോർപ്പറേറ്റ് കമ്പനികളുടെ സാമൂഹിക സേവന ഫണ്ട് ഉപയോഗിച്ചുള്ള ഈ നവീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts