ബെംഗളൂരു: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറിൽ ഗൂഗിൾ ഒപ്പ് വച്ചു. കരാറിന്റെ അടിസ്ഥാനത്തിൽ സ്ത്രീ സംരംഭകർ ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകൾക്ക് ഗൂഗിൾ സാങ്കേതിക സഹായവും പരിശീലനവും നൽകും. ഓൺലൈൻ പേയ്മെന്റ് പ്രോത്സാഹിപ്പിക്കാൻ ഗൂഗിളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ധനവകുപ്പും അറിയിച്ചിട്ടുണ്ട്.
Read MoreTag: start up
കർണാടക മത്സരിക്കുന്നത് യുഎസ് സിലിക്കൺ വാലിയോട്
ബെംഗളൂരു: നൂതന ആശയങ്ങളുടെയും സ്റ്റാർട്ട് അപ്പുകളുടെയു പറുദീസയായ യുഎസ് സിലിക്കൺ വാലിയോടാണ് തങ്ങളുടെ മത്സരമെന്ന് കർണാടക മുഖ്യമന്ത്രി. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ എന്തു വിട്ടു വീഴ്ചയ്ക്കും സർക്കാർ തയ്യാറാണെന്ന് ഇന്ത്യ ഗ്ലോബൽ ഇന്നവേഷൻ കണക്ടിൽ മുഖ്യമന്ത്രി പറഞ്ഞു. 500 ഫോർച്യുൺ കമ്പനികളിൽ 400 എണ്ണവും കർണാടകയിൽ ആണെന്നുള്ളതും മന്ത്രി ഓർമിപ്പിച്ചു. സ്റ്റാർട്ട്അപ്പ് സ്ഥാപകർ, ബിസിനസ് എക്സിക്യൂട്ടീവ്സ്, നിക്ഷേപകർ എന്നിവർക്കൊപ്പം വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള ആളുകളും സമ്മേളനത്തിൽ പങ്കെടുത്തു.
Read Moreസംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നാല് വ്യവസായ പാർക്കുകൾ ആസൂത്രണം ചെയ്യുന്നു
ബെംഗളൂരു: സംസ്ഥാനത്ത് മൈസൂരു, ധാർവാഡ്, ഹരോഹള്ളി, കലബുറഗി എന്നിവിടങ്ങളിൽ വനിതാസംരംഭകർക്കായി പ്രത്യേക വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കുമെന്ന് വൻകിട, ഇടത്തരം വ്യവസായ മന്ത്രിമുരുഗേഷ് നിരാനി വ്യാഴാഴ്ച അറിയിച്ചു. ഇത്തരത്തിലുള്ള പാർക്കുകൾ ഇന്ത്യയിൽ ആദ്യമായിരിക്കും. അന്താരാഷ്ട്ര വനിതാ സംരംഭകത്വ ദിനത്തോടനുബന്ധിച്ച് യൂബിയൂഎൻടിയൂ കൺസോർഷ്യം ഓഫ് വിമൻഎന്റർപ്രണേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ‘ടുഗെദർ വി ഗ്രോ‘ എന്ന വനിതാ സംരംഭക പരിപാടിഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നിരാനി. വളർന്നുവരുന്ന വനിതാ സംരംഭകരോട്സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മൈസൂരു, ധാർവാഡ്, കലബുറഗി, ഹരോഹള്ളി എന്നിവിടങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക വ്യവസായ പാർക്കുകൾ…
Read Moreഅടുത്ത സ്റ്റാർട്ടപ്പ് ഹബ്ബാകാൻ മൈസൂരുവിന് സാധിക്കും; സൂചന നൽകി മന്ത്രി
മൈസൂരു; സാധ്യതകൾ വിശകലനം ചെയ്ത് അടുത്ത സ്റ്റാർട്ടപ്പ് ഹബ്ബാകാൻ മൈസൂരുവിന് സാധിക്കുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വന്ഥ് നാരായൺ. ബിയോണ്ട് ബെംഗളുരു ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ഉച്ചകോടി മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറും, അശ്വന്ഥ നാരായണും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. നേരത്തെ തീരുമാനിച്ച പ്രകാരം കേന്ദ്ര ധനമന്ത്രിയായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. എന്നാൽ തിരക്കുകൾ മൂലം പങ്കെടുക്കാൻ കഴിഞ്ഞില്ല. പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത കേന്ദ്ര സഹമന്ത്രി രാജീവ്…
Read Moreഐഎഎഫ് ഡ്രോൺ മത്സരത്തിലെ വിജയികളിൽ ബെംഗളൂരു സ്റ്റാർട്ടപ്പും
ബെംഗളൂരു: ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) നടത്തിയ “മെഹർ ബാബ സ്വാർം ഡ്രോൺ മത്സരം” വിജയിച്ച മൂന്ന് സ്ഥാപനങ്ങളിൽ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും. ഐഎഎഫ് ചീഫ് മാർഷൽ വി.ആർ. ചൗധരി 2021 ഒക്ടോബർ 24 ഞായറാഴ്ച ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ബെസ്റ്റ് സ്വാർം ആർക്കിടെക്ചർ), ടീം ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി-ഫ്ലെയർ അൺമാൻഡ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് (ബെസ്റ്റ് കമ്മ്യൂണിക്കേഷൻ ആർക്കിടെക്ചർ), ദക്ഷാ അൺമാൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് അവാർഡുകൾ സമ്മാനിച്ചു. കേന്ദ്രസർക്കാരിന്റെ…
Read Moreസ്റ്റാര്‍ട്ട്അപ്പ് യുദ്ധത്തില്‍ മേല്‍കൈ കര്‍ണാടകക്ക്; 20000 സ്റ്റാര്‍ട്ട് അപ്പ്കള്‍ തുടങ്ങാന്‍ തയ്യാറായി കര്‍ണാടക.
ബെന്ഗളൂര്: ലോകത്തെ ആദ്യത്തെ പത്തു സ്റ്റാര്‍ട്ട് അപ്പ് സൌഹൃദ നഗരങ്ങളില്‍ ഇടം പിടിക്കുക എന്നാ ലക്ഷ്യത്തോടെ കര്‍ണാടക കരുക്കള്‍ നീക്കുന്നു.2015-20 കാലഘട്ടത്തില്‍ 20000 സ്റ്റാര്‍ട്ട്അപ്പ്കള്‍ ആരംഭിക്കാന്‍ ആണ് പദ്ധതിയെന്ന് ഐ ടി ബി ടി മന്ത്രി പ്രയന്ക് ഖാര്‍ഗെ. കര്‍ണാടക ബയോടെക്നോളജി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസസ്ന്റെ കീഴില്‍ ആണ് പ്രത്വേക സ്റ്റാര്‍ട്ട്അപ്പ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റം റാങ്ക് പ്രകാരം ഏറ്റവും അനുകൂലസാഹചര്യം വിലയിരുത്തുമ്പോള്‍ ബെന്ഗളൂരു 15 സ്ഥാനത് ആണ്.ഇത് പത്താം സ്ഥാനത് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന്…
Read More