ഐഎഎഫ് ഡ്രോൺ മത്സരത്തിലെ വിജയികളിൽ ബെംഗളൂരു സ്റ്റാർട്ടപ്പും

ബെംഗളൂരു: ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) നടത്തിയ “മെഹർ ബാബ സ്വാർം ഡ്രോൺ മത്സരം” വിജയിച്ച മൂന്ന് സ്ഥാപനങ്ങളിൽ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും.

ഐഎഎഫ് ചീഫ് മാർഷൽ വി.ആർ. ചൗധരി 2021 ഒക്ടോബർ 24 ഞായറാഴ്ച ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ബെസ്റ്റ് സ്വാർം ആർക്കിടെക്ചർ), ടീം ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി-ഫ്ലെയർ അൺമാൻഡ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് (ബെസ്റ്റ് കമ്മ്യൂണിക്കേഷൻ ആർക്കിടെക്ചർ), ദക്ഷാ അൺമാൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് അവാർഡുകൾ സമ്മാനിച്ചു.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

കേന്ദ്രസർക്കാരിന്റെ “ആത്മ നിർഭാർ ഭാരത്” പദ്ധതിക്ക് അനുസൃതമായി 154 ടീമുകൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ സൈന്യത്തോടൊപ്പം 1948 ൽ ഡക്കോട്ട വിമാനവുമായി ശ്രീനഗറിൽ ആദ്യമായി ഇറങ്ങിയ ഐതിഹാസിക പൈലറ്റ് അന്തരിച്ച എയർ കമാഡോർ മെഹർ സിംഗിന്റെ പേരിലാണ് മത്സരത്തിന് നൽകിയത്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts