ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് 16 റണ്‍സ് വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ 16 റണ്‍സുമായി പൃഥ്വി ഷായെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. 38 പന്തില്‍ 66 റണ്‍സ് നേടിയ വാര്‍ണറിന്റെ ഇന്നിങ്‌സില്‍ 5 സിക്‌സറും 4 ബൗണ്ടറികളും അടങ്ങിയിരുന്നു. വാര്‍ണര്‍ വീണതിന് പിന്നാലെ അപ്രതീക്ഷിതമായ ഒരു റണ്ണൗട്ടിലൂടെ 14 റൺസ്സുമായി മാര്‍ഷും പുറത്തായി.…
Read MoreTag: Sports
ചിന്നസാമി സ്റ്റേഡിയം ; പിച്ച് മോശം നിലവാരമെന്ന് വീണ്ടും റിപ്പോർട്ട്
ബെംഗളൂരു : ചിന്നസാമി സ്റ്റേഡിയത്തിലെ പിച്ച് വീണ്ടും വിവാദത്തിലേക്ക്. കഴിഞ്ഞയാഴ്ച അവസാനിച്ച ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മാച്ചിന് പിന്നാലെ പിച്ച് പരിശോധിച്ച ഐസിസി സംഘം ബെംഗളൂരുവിലെ പിച്ചിനെ ശരാശരിയേക്കാള്‍ കുറഞ്ഞ നിലവാരം രേഖപ്പെടുത്തി. മോശം നിലവാരത്തെ തുടര്‍ന്ന് ചിന്നസ്വാമിയിലെ പിച്ചിന് ഐസിസി ഡി മെറിറ്റ് പോയിന്റ് നല്‍കിയതിനെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറയുകയാണ്. 2018 ല്‍ ബെംഗളൂരു സ്റ്റേഡിയത്തിന് ഇത്തരത്തില്‍ ഡി-മെറിറ്റ് പോയിന്റ് ഐസിസി നല്‍കിയിരിന്നു. അഞ്ചു വര്‍ഷമാണ് ഒരു ഡി മെറിറ്റ് പോയിന്റിന്റെ കാലാവധി. അഞ്ച് ഡി മെറിറ്റ് പോയിന്റുകള്‍…
Read Moreവിൻഡീസിനെതിരെ എട്ട് റൺസ് ജയം; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യയാര്‍ന്ന ബൗളിംഗാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. നേരത്തെ…
Read Moreസാഫ് കപ്പ്; പെലെയെ പിന്തള്ളി ഛേത്രി; ഇന്ത്യക്ക് തകർപ്പൻ ജയം
മാലി : ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോൾ മാലിദ്വീപിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ഫൈനലിൽ നേപ്പാൾ ആണ് ഇന്ത്യയുടെ എതിരാളികൾ. അതേസമയം ഗോൾ വേട്ടയിൽ ബ്രസീൽ ഇതിഹാസം പെലെയെ ഛേത്രി പിന്തള്ളി. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടു കൂടി അന്താരാഷ്‌ട്ര തലത്തിൽ ഛേത്രിക്ക് 79 ഗോളുകളായി. പെലെക്ക് 77 ഗോളുകളാണ് ഉള്ളത്. ഫൈനൽ പ്രവേശനം നേടാൻ ജയം അനിവാര്യമായിരുന്ന ഇന്ത്യക്ക് 33ാം മിനിറ്റിൽ മൻവീർ സിംഗാണ് ആദ്യ ഗോൾ നേടിയത്.…
Read Moreബാലൺ ഡി ഓർ 2021; 30 പേരുടെ അന്തിമ പട്ടിക പുറത്ത്
2021 ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ 30 അംഗ അന്തിമ പട്ടിക പുറത്തിറക്കി. ഫുട്‌ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ആറു തവണ പുരസ്‌കാരം നേടിയ പി.എസ്.ജിയുടെ അര്‍ജന്റീനൻ സൂപ്പർ താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിലുണ്ട്. കോവിഡ്…
Read More