ബാലൺ ഡി ഓർ 2021; 30 പേരുടെ അന്തിമ പട്ടിക പുറത്ത്

2021 ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ 30 അംഗ അന്തിമ പട്ടിക പുറത്തിറക്കി. ഫുട്‌ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

ആറു തവണ പുരസ്‌കാരം നേടിയ പി.എസ്.ജിയുടെ അര്‍ജന്റീനൻ സൂപ്പർ താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിലുണ്ട്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം പുരസ്‌കാരമുണ്ടായിരുന്നില്ല. മെസ്സി ഇത്തവണയും ബാലൺ ഡി ഓർ നേടിയാൽ ഏഴാം തവണയാകും ഈ നേട്ടം. മെസ്സിക്കും റൊണാൾഡോക്കും പുറമെ നോർവെയുടെ എർലിങ് ഹാലാൻഡ്, ബ്രസീൽ താരം നെയ്‌മർ, ഫ്രഞ്ച് താരങ്ങളായ കൈലിയൻ എംബാപ്പെ, കരിം ബെൻസിമ, പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കിയും അന്തിമ പട്ടികയിൽ ഇടം നേടിയവരിൽ പ്രമുഖരാണ്. നവംബർ 29 ന് പാരീസിൽ വെച്ച് അവാർഡ് സമ്മാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts