നഗരത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് നാളെ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് തിങ്കളാഴ്ച രാജാജിനഗറിലെ ഗ്ലോബൽ മാളിൽ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ  ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായിരിക്കും ലുലു. ഏറ്റവും വലിയ ഇൻഡോർ വിനോദ മേഖലയായ ഫൺറ്റ്യുറ യും ഹൈപ്പർമാർക്കറ്റിന്റെ ഭാഗമായിരിക്കും. യു...യിലെ ബഹുരാഷ്ട്ര കൂട്ടായ്മയായ ലുലു ഗ്രൂപ്പ് ആരംഭിച്ച മാൾ 14 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്, 132 സ്റ്റോറുകളും 17 കിയോസ്കുകളും അഞ്ച് നിലകളിലായി 8 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്നു.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

റെസ്റ്റോറന്റുകളും കഫേകളും കൂടാതെ 23 ലധികം ഔട്ട്ലെറ്റുകളുള്ള  ഒരു ഫുഡ് കോർട്ടും ഇവിടെ ഉണ്ടായിരിക്കും. റോളർ ഗ്ലൈഡർ, ടാഗ് അരീന, അഡ്വഞ്ചർ കോഴ്സ്, ട്രാംപോളിൻ, വിആർ റൈഡുകൾ, 9ഡി തിയേറ്റർ, ബമ്പർകാറുകൾ തുടങ്ങിയവയോട് കൂടി  60,000 ചതുരശ്ര അടിയിലാണ് ഫൺറ്റ്യുറ ഒരുക്കിയിരിക്കുന്നത്.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം യുഎഇയിലെ അബുദാബിയിലാണ്, 22 രാജ്യങ്ങളിലായി ലുലുഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ ശൃംഖല വ്യാപിച്ചുകിടക്കുന്നു.

http://h4k.d79.myftpupload.com/archives/43855

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts