ബെംഗളൂരു: കർണാടക ശിവമോഗയിൽ ബജറംഗദൾ പ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി 3 പേർക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. താൻ ഒരു ബജറംഗദൾ പ്രവർത്തകൻ ആയതു കൊണ്ട് മാത്രമാണ് ഇവർ ആക്രമിച്ചതെന്ന് പരിക്കേറ്റ കാന്തരാജ് മാധ്യമങ്ങളോട് പറഞ്ഞു. ശിവമോഗ ജില്ലയിലെ രാജീവ് ഗാന്ധി ലേഔട്ട് ഏരിയയിലാണ് സംഭവം നടന്നതെന്ന് കാന്തരാജിന്റെ പരാതിയിൽ പറയുന്നു. ഇന്നലെ രാത്രി 10.30ന് വീടിന് പുറത്തേക്ക് ഇറങ്ങിയ ഉടനെ അഞ്ച് പേർ ചേർന്ന് കാന്തരാജിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അക്രമികളുമായി പഴയ തർക്കത്തിന്റെ പേരിൽ…
Read MoreTag: Shivamoga
ബജറംഗ്ദള് പ്രവര്‍ത്തകര്‍ തടഞ്ഞ നാടകം വീണ്ടും അരങ്ങിലേക്ക്
ബെംഗളൂരു: ജൂലൈ 3 ന് ശിവമോഗയിൽ അവതരണം നടന്നു കൊണ്ടിരിക്കെ ബജറംഗ്ദള് പ്രവര്‍ത്തകര്‍ തടഞ്ഞ നാടകം വീണ്ടും അരങ്ങിലെത്താൻ തയ്യാറെടുക്കുന്നു. ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രാദേശിക ബജ്റംഗ്ദൾ പ്രവർത്തകർ ആണ് വേദിയിലെത്തി നാടകം തടഞ്ഞത്. വീരശൈവ സമുദായത്തിന്റെ ഹാളിൽ മുസ്ലീം കഥാപാത്രങ്ങളുള്ള നാടകം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ ഭീഷണി. പിന്നാലെ കാഴ്ചക്കാരായ 150 ആളുകളോടും പിരിഞ്ഞുപോകാനും പ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്ന് സംഘാടകർ നാടകം നിർത്തേണ്ടി വന്നു. അമേരിക്കൻ നാടകമായ ‘ഫിഡ്ലർ ഓൺ ദ റൂഫി’ന്റെ വിവർത്തനമായ ‘ജാതെഗിരുവണ ചന്ദിര’ എന്ന കന്നഡ നാടകത്തിനാണ് ബജറംഗ്ദള്…
Read Moreബസുകൾ കൂട്ടിയിടിച്ച് അപകടം, 40 പേർക്ക് പരിക്ക്
ബെംഗളൂരു: ശിവമൊഗയിൽ 2 ബസുകൾ കൂട്ടിയിച്ച് അപകടമുണ്ടായി. ഡ്രൈവർ ഉൾപ്പെടെ 40 ഓളം പേർക്ക് പരിക്കേറ്റു. സൃഗേരിയിൽ നിന്ന് ശിവമൊഗയിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസ് മറ്റൊരു സ്വകാര്യ ബസുമായി ലക്കിനക്കൊപ്പയിൽ നേരെക്കു നേർ ഇടിച്ചാണ് അപകടം ഉണ്ടായത്. സാരമായ പരിക്കുകൾ ആർക്കും ഇല്ലെന്നാണ് പുറത്ത് വന്ന വിവരം.
Read Moreശിവമോഗയിൽ യുവാവിന് നേരെ ആക്രമണം
ബെംഗളൂരു: കര്‍ണ്ണാടകയിലെ ശിവമോഗയില്‍ യുവാവിന് നേരെ വീണ്ടും ആക്രമണം. ന്യൂ മണ്ഡ്ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണമുണ്ടായത്. ലഹരി വില്‍പ്പന ചോദ്യം ചെയ്ത പൂ വില്‍പ്പനക്കാരനായ മധുവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പൊതു സ്ഥലത്ത് കഞ്ചാവ് വില്പന നടത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മധുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ്…
Read Moreഹർഷയുടെ കുടുംബത്തിന് 25 ലക്ഷം മാർച്ച് 6 ന് കൈമാറും
ബെംഗളൂരു: ശിവമൊഗ്ഗയില്‍ കൊല്ലപ്പെട്ട ബജരംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപ മാർച്ച് 6 ന് മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഹർഷയുടെ വീട്ടിൽ നേരിട്ടെത്തി നൽകും. ഓണ്‍ലൈന്‍ ക്യാമ്പയിനിലൂടെ ഹര്‍ഷയുടെ കുടുംബത്തിനായി ഇതിനോടകം തന്നെ 60 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുന്ന കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോണിലൂടെ അറിയിച്ചു. കഴിഞ്ഞ മാസം 20നാണ് ശിവമൊഗ്ഗയില്‍ 28കാരനായ ഹര്‍ഷ കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് ശിവമൊഗ്ഗയില്‍ വ്യാപക സംഘര്‍ഷം തുടരുകയാണ്. നിരവധി പേരെ…
Read More