ചെന്നൈ : തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 1988 ലെ ബിനാമി ഇടപാട് നിയമപ്രകാരമാണ് ആസ്തി ഇന്ന് മരവിപ്പിച്ചത്. ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് രണ്ടു വര്‍ഷം മുന്‍പ് കണ്ടുകെട്ടിയത്. എടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എഐഎഡിഎംകെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു നീക്കം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ശശികല കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ്…
Read MoreTag: sasikala
ശശികല രജനികാന്തുമായി കൂടിക്കാഴ്ച നടത്തി.
ചെന്നൈ: എഐഎഡിഎംകെ മുൻ നേതാവ് വികെ ശശികല തിങ്കളാഴ്ച രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിയിൽ വെച്ച് സൂപ്പർസ്റ്റാറിനെ സന്ദർശിച്ചു. ഒക്ടോബർ 28 ന് താരം കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷന് വിധേയനായിരുന്നു. നടന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശശികല ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തതായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ രജനികാന്തിന്റെ ഭാര്യ ലതയും പങ്കെടുത്തിരുന്നു 2020 ഡിസംബർ 29 ന് തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മോശം ആരോഗ്യവും കോവിഡ് -19 പാൻഡെമിക് സാഹചര്യവും ചൂണ്ടിക്കാട്ടി…
Read Moreശശികലയുടെ അനന്തരവൻ ബെംഗളൂരു ജയിൽ മോചിതനായി
ബെംഗളൂരു :പുറത്താക്കിയ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) നേതാവ് വികെ ശശികലയുടെ അനന്തരവൻ വിഎൻ സുധാകരനെ അനധികൃത സ്വത്ത് കേസിൽ ശിക്ഷ കഴിഞ്ഞ് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് വിട്ടയച്ചു. ശശികലയ്ക്കും കൂട്ടുപ്രതിയായ ഇളവരശിക്കും ഒപ്പം അനധികൃത സ്വത്ത് കേസിൽ സുധാകരൻ ശിക്ഷിക്കപ്പെടുകയും നാല് വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിയോടെ അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്, അതിനുശേഷം അദ്ദേഹം ചെന്നൈയിലേക്ക് പോയി. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ വളർത്തുമകനായ സുധാകരൻ പിന്നീട് നിരാകരിക്കപ്പെട്ടു.…
Read Moreവികെ ശശികലയ്ക്ക് ജയിലിൽ ലഭിച്ച വിവിഐപി പരിഗണന; റിപ്പോർട്ട് രണ്ടാഴ്ച്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി
ബെംഗളുരു; അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്ക് തടവിൽ കഴിയവെ വിവിഐപി പരിഗണന നൽകി എന്ന കേസിൽ രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കർണ്ണാടക ഹൈക്കോടതി ഉത്തരവിട്ടു. പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ശശികലയ്ക്ക് വിവിഐപി പരിഗണന നൽകി എന്ന കേസിൽ മനപൂർവ്വം കാലതാമസം വരുത്തുകയാണെന്നും അന്വേഷണ പുരോഗതി ഇല്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വിദഗ്ദയും, സാമൂഹിക പ്രവർത്തകയും ആയ ഗീതയാണ് ഹർജി നൽകിയത്. കേസ് പരിഗണിച്ച ആക്ടിംങ് ചീഫ് ജസ്റ്റിസ് എസ് സി ശർമ്മ അധ്യക്ഷനായ…
Read Moreശശികലയെ ചോദ്യം ചെയ്യാൻ ചെന്നൈയിൽ നിന്നെത്തി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ; സംസാരിക്കില്ല മൗനവ്രതം ആചരിക്കുകയാണെന്ന് ശശികല
ബെംഗളുരു: ചെന്നെൈയിൽ നിന്നുള്ള ആദ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ശശികലയെ ചോദ്യം ചെയ്യാൻ പാരപന അഗ്രഹാര ജെയിലിലെത്തി. അമ്മാ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറിയും അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികലയെ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈയിലെ പോയസ് ഗാർഡനിൽ കഴിഞ്ഞ വർഷം നവംബറിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ ഇന്നും തുടരും. എന്നാൽ ശശികല ചോദ്യം ചെയ്യലിനോട് തീര െസഹകരിക്കുന്നില്ലെന്നാണ് വിവരം. താൻ മൗന വ്രതത്തിലാണെന്നും സംസാരിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.
Read More