മോസ്കോ: ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3 ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനിൽ ഇടിച്ചതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണ് റഷ്യയുടെ ബഹിരാകാശ ഏജൻസി ഇന്നലെ വൈകിട്ട് അറിയിച്ചത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ…
Read MoreTag: Russia
ആറു വർഷമായി വെള്ളം കുടിച്ചില്ല, ഒപ്പം ഡയറ്റും പിന്തുടർന്ന യുവതി മരിച്ചു
മോസ്കോ: റഷ്യൻ വീഗൻ ഇൻഫ്ലുവെൻസർ സംസോനോവ എന്ന ഴന്ന ഡി ആർട്ട് അന്തരിച്ചു. 39 വയസായിരുന്നു. വീഗൻ ഡയറ്റ് പിന്തുടരുന്ന് പട്ടിണി കിടന്നാണ് മരിച്ചത്. സുഹൃത്താണ് മരണ വിവരം അറിയിച്ചത്. ആറു വർഷമായി വീഗൻ ഡയറ്റാണ് പിന്തുടരുന്നത്. ചക്ക, ദുരിയൻ, പഴവർഗങ്ങൾ, വിത്തുകൾ, മുളപ്പിച്ച വിത്തുകൾ, പഴച്ചാറുകൾ, സ്മൂത്തീസ് എന്നിവ മാത്രമാണ് ഈ 39 കാരി കഴിച്ചിരുന്നു. താൻ ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളും അതിന്റെ റെസിപികളും എപ്പോളും ആളുകളുമായി പങ്കുവെക്കുകയും ചെയ്തു. കോളറ പോലുള്ള ഇൻഫെക്ഷൻ ആണ് മരണകാരണമെന്ന് ഇവരുടെ അമ്മ പറഞ്ഞു. ആറു വർഷമായി…
Read Moreബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് റഷ്യൻ യാത്രാ വിലക്ക്
മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി റഷ്യ. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് വിലക്ക്. കഴിഞ്ഞ മാസം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിനും നിരവധി പ്രമുഖ അമേരിക്കൻ-കനേഡിയൻ പൗരന്മാർക്കും റഷ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിവധ പാശ്ചാത്യ-യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു റഷ്യയുടെ നീക്കം. വിലക്കേർപ്പെടുത്തിയ മുഴുവൻ ആളുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
Read Moreയുക്രനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠന സൗകര്യം ഏർപ്പെടുത്തും
ബെംഗളൂരു: യുക്രൈൻ യുദ്ധഭൂമിയിൽ പഠനം പാതി വഴി നിർത്തി എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം ഉടൻ ചെയ്യുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതിനായി വേണ്ട കാര്യങ്ങൾ കേന്ദ്ര സർക്കാരുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു.
Read Moreനവീന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി
ബെംഗളൂരു: യുക്രൈൻ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട കർണാടക ഹവേരി സ്വദേശി നവീൻ ശേഖരപ്പയുടെ മൃതദേഹം ദാവൻകരെ എസ് എസ് മെഡിക്കൽ കോളേജിന് കൈമാറി. ഇന്നലെ പുലർച്ചെ മൂന്നു മണിക്ക് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നവീന്റെ വീട്ടുകാരും ചേർന്നാണ് ഏറ്റുവാങ്ങിയത്. ജന്മനാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തിയ ശേഷം പൊതുദർശനവും കഴിഞ്ഞാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. വീട്ടുകാരുടെ താത്പര്യ പ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്.
Read Moreഉത്തര കൊറിയ പോലും പിന്നിൽ; ഏറ്റവും വിലക്കുകളുള്ള രാജ്യം ഇനി റഷ്യ.
യുക്രൈനിലേക്കുള്ള സൈനിക അധിനിവേശം തുടങ്ങിയതിന് പിന്നാലെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യക്കെതിരായി മാറുകയാണ് ഉണ്ടായത്. യുദ്ധത്തിന്റെ മാത്രം പശ്ചാത്തലത്തില്‍ 2778 പുതിയ വിലക്കുകളാണ് റഷ്യക്ക് മേല്‍ ചുമത്തപ്പെട്ടത്. ഇതോടെ റഷ്യക്ക് മേല്‍ ആകെയുള്ള വിലക്കുകളുടെ എണ്ണം 5530 ആയി ഉയര്‍ന്നു. ആഗോള തലത്തില്‍ രാജ്യങ്ങള്‍ക്ക് മേലുള്ള വിലക്കുകള്‍ പരിശോധിക്കുന്ന Castellu.ai ആണ് കണക്കുകള്‍ പുറത്ത് വിട്ടത്. യുദ്ധം തുടങ്ങിയത് മുതൽ രാജ്യങ്ങളും കമ്പനികളും ഏര്‍പ്പെടുത്തിയത് വിലക്കുകളുടെയും ഉപരോധങ്ങളുടെയും നീണ്ട നിര തന്നെ ആയിരുന്നു. യുക്രെയ്നിന് മേല്‍ ആക്രമണം തുടങ്ങി 10 ദിവസത്തിനുള്ളില്‍ ലോകത്ത് ഏറ്റവും…
Read Moreഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിൽ
ന്യൂഡൽഹി : യുക്രയ്നിൽ യുദ്ധ ഭീതിയിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കുന്ന രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ അന്തിമ ഘട്ടത്തിൽ എത്തിയെന്ന് അധികൃതർ. ഇതുവരെയും 83 വിമാനങ്ങളിൽ ആയി 17400 പേരെ സ്വദേശത്തേക്കെത്തിച്ചു. ഇന്ന് രണ്ട് വിമാനങ്ങളിലായി 400 പേര്‍ കൂടി രാജ്യത്തെത്തും. സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യന്‍ എംബസി സംഘം പോള്‍ട്ടോവയില്‍ എത്തിയിട്ടുണ്ടെങ്കിലും ആക്രമണം തുടരുന്നതിനാല്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകുന്നില്ല. റഷ്യ വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ സുമി, ഹാര്‍കിവ്, മരിയുപോള്‍ എന്നിവിടങ്ങളില്‍ മാനുഷിക ഇടനാഴികള്‍ തുറക്കാനാവില്ലെന്നാണ് യുക്രയ്ന്‍ നിലപാട്.
Read Moreയുക്രയിനിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു
മോസ്കോ : യുക്രെയ്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രസിഡന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. ഇന്ത്യന്‍ സമയം 12.30 മുതൽ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നിലവിൽ കിട്ടിയ വിവരം.യുദ്ധം രൂക്ഷമായ കീവ്, കാര്‍ക്കീവ്, മരിയുപോള്‍, സുമി എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം, വെടിനിര്‍ത്തല്‍ എന്നുവരെയാണെന്ന് വ്യക്തത നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ച മരിയു പോളിൽ വെടിനിർത്താലിനിടയിലും ആക്രമണം നടന്നിരുന്നു. അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കം എളുപ്പമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.
Read Moreവിദേശത്തെ മെഡിക്കൽ ബിരുദ നിയമങ്ങളിൽ ഇളവ് നൽകാൻ സാധ്യത
ന്യൂഡൽഹി : യുക്രയിനിൽ നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം അനിശ്ചിതത്വത്തിൽ തുടരുമ്പോൾ വിദേശ മെഡിക്കൽ ബിരുദ ചട്ടങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ദേശീയ മെഡിക്കല്‍ കമ്മീഷനും കൂടിയാലോചന നടത്തുന്നുണ്ട്. ഇന്ത്യയിൽ അല്ലെങ്കിൽ വിദേശത്ത് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള വഴികളാണ് ചർച്ച ചെയ്യുന്നത്. മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് പോളണ്ടില്‍ തുടര്‍പഠനത്തിനുള്ള സന്നദ്ധത അവിടുത്തെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി.കെ. സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read More13000 ൽപരം ഇന്ത്യക്കാർ യുക്രയ്നിൽ നിന്നും മടങ്ങി എത്തി
ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധഭൂമിയായി മാറിയ യുക്രെയ്നില്‍ നിന്നും ഇതുവരെ 13,000 ൽ അധികം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവന്നതായി കേന്ദ്ര സര്‍ക്കാര്‍. ഒപ്പറേഷന് ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പൗരന്മാരുമായി 13 വിമാനങ്ങള്‍ കൂടി രാജ്യത്ത് എത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിട്ടുണ്ട്.
Read More