ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് റഷ്യൻ യാത്രാ വിലക്ക്

മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി റഷ്യ. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് വിലക്ക്.

കഴിഞ്ഞ മാസം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിനും നിരവധി പ്രമുഖ അമേരിക്കൻ-കനേഡിയൻ പൗരന്മാർക്കും റഷ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിവധ പാശ്ചാത്യ-യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു റഷ്യയുടെ നീക്കം.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

വിലക്കേർപ്പെടുത്തിയ മുഴുവൻ ആളുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വാഷിങ്ടൺ സ്വീകരിച്ച ശത്രുതാപരമായ നടപടികൾക്ക് തിരിച്ചടി ലഭിക്കുമെന്നും റഷ്യ പ്രതികരിച്ചു. ഏറ്റവും ഒടുവിലായി യുക്രൈന് 40 ബില്യൺ ഡോളർ സഹായം നൽകുന്നതിനുള്ള നിയമനിർമാണത്തിൽ യുഎസ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചതോടെയാണ് റഷ്യ യാത്രാവിലക്ക് പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts