പെരുന്നാൾ, വിഷു; ആർടിസി റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും

ബെംഗളൂരു: ചെറിയ പെരുന്നാൾ, വിഷു ആഘോഷങ്ങൾക്കുള്ള കേരള, കർണാടക ആർടിസി യിലെ ടിക്കറ്റ് റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും. ഏപ്രിൽ രണ്ടാമത്തെ ആഴ്ച്ചയാണ് ചെറിയ പെരുന്നാൾ. വിഷു 14 നാണെങ്കിലും 11,12 തിയ്യതികളിൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. വേനൽ അവധി കൂടെ വരുന്നതോടെ തുടർന്നുള്ള ദിവസങ്ങളിലും നാട്ടിലേക്ക് കാര്യമായ തിരക്ക് ഉണ്ടാകും. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. സ്പെഷ്യൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിച്ചാൽ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ നാട്ടിലെത്താൻ സാധിക്കും.

Read More

തെരഞ്ഞെടുപ്പിന് മുൻപ് വിവിധ സംവരണങ്ങളിൽ കൈവച്ച് സർക്കാർ 

ബെംഗളൂരു: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്ത് മുസ്ലിം സംവരണത്തില്‍ കൈവച്ച്‌ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. മുസ്ലിങ്ങള്‍ക്കായുള്ള നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന സംവരണമാണ് എടുത്തുകളഞ്ഞത്. ഇതോടെ ഒ ബി സി വിഭാഗം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിഭാഗത്തിലേക്ക് നീക്കപ്പെട്ടു. അതേസമയം, ആകെ സംവരണത്തില്‍ സര്‍ക്കാര്‍ ആറ് ശതമാനം വര്‍ധന വരുത്തി. 50ല്‍ നിന്ന് 56ലേക്കാണ് മൊത്തത്തിലുള്ള സംവരണം ഉയര്‍ത്തിയത്.

Read More

പട്ടിക വിഭാഗ സംവരണം കൂട്ടും

ബെംഗളൂരു: പട്ടിക ജാതിക്കാർക്ക് നിലവിൽ ഉള്ളതിനേക്കാൾ 2 ശതമാനവും പട്ടിക വർഗക്കാർക്ക് 4 ശതമാനവും ഉയർത്താൻ സർക്കാർ തീരുമാനം. പട്ടികജാതി സംവരണം 15 ൽ നിന്ന് 17 ശതമാനമായും പട്ടിക വർഗ്ഗത്തിന്റെത് 3 ൽ നിന്ന് 7 ശതമാനമായി ഉയർത്താൻ ജസ്റ്റിസ്‌ നഗാമോഹൻ ദാസ് അധ്യക്ഷനായ സമിതി നിർദേശിച്ചു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകും. നിലവിൽ ഒബിസി വിഭാഗക്കാർക്ക് 32% സംവരണം ആണ് ഉള്ളത് മൊത്തം സംവരണം 50% കവിയരുത് എന്ന് സുപ്രീം കോടതി ഉത്തരവിൽ ഉണ്ട്.

Read More

കർണാടകയിലെ മുസ്ലിമിനു കേരളത്തിലെ സംവരണത്തിന് അർഹതയില്ല ; സുപ്രീംകോടതി

ന്യൂഡൽഹി : കേ​ര​ള​ത്തി​ല്‍ മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​സ്‌​ലിം​ക​ള്‍​ക്ക് അ​ര്‍​ഹ​ത ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ഉത്തരവ്. താ​മ​സി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ സം​വ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​കൊ​ണ്ട് മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് സം​വ​ര​ണം ല​ഭി​ക്കി​ല്ലെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. സം​വ​ര​ണം ഓ​രോ സം​സ്ഥാ​ന​ത്തെ​യും സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി, സി.​ടി ര​വി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഐ​ടി വി​ഭാ​ഗ​ത്തി​ല്‍ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ ബി. ​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​നെ നി​യ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന ത​സ്തി​ക​യി​ലേ​ക്ക്…

Read More

ട്രാൻസ് ജെൻഡേഴ്‌സിന്റെ സംവരണ ഉത്തരവ് ഉടൻ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനത്തിലും 1 ശതമാനം സംവരണം  ട്രാൻസ് ജെൻഡേഴ്‌സ്ന് നൽകി കർണാടക സർക്കാർ നേരത്തെ തന്നെ മാതൃകയായിട്ടുണ്ട്. എന്നാൽ അത് സംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചിരുന്നില്ല. ഇത് ഉടൻ ഉണ്ടാകുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഹാലപ് ആചാർ  അറിയിച്ചു .  ഉത്തരവ് ചീഫ് സെക്രട്ടറി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് വകുപ്പിൽ നേരത്തെ തന്നെ ട്രാൻസ് ജെൻഡേഴ്‌സിനായി 1% സംവരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു. നിലവിലെ കണക്കു പ്രകാരം കർണാടകയിൽ 20,266 ട്രാൻസ്ജെൻഡേഴ്‌സ് ഉണ്ട്.

Read More
Click Here to Follow Us