കോയമ്പത്തൂർ : സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാത്തത് കൊണ്ട് പല സ്വകാര്യ സ്കൂളുകളും മൂന്നുവയസുള്ള മകള്‍ക്ക് അഡ്മിഷന് നല്‍കിയില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് നരേഷ് കാര്‍ത്തിക്. മകളെ ജാതിയും മതവും ഇല്ലാത്തവളായി വളര്‍ത്താന്‍ തീരുമാനിച്ച നരേഷ് അതിനുള്ള സര്ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. മാത്രമല്ല, മകളെ മതവും ജാതിയും ഇല്ലാത്തവളായി അംഗീകരിക്കുന്ന ഒരു സ്കൂളില്‍ ചേര്‍ക്കാനും യുവാവ് തീരുമാനിച്ചു. ഒരു ചെറിയ ഡിസൈന്‍ സ്ഥാപനം നടത്തുന്ന നരേഷ് കാര്‍ത്തിക്, മകള്‍ക്ക് അഡ്മിഷന് വേണ്ടി സമീപിച്ച സ്കൂളുകളിലെ അപേക്ഷാ ഫോറങ്ങളിലെ ജാതി, മതം…
Read MoreTag: RELIGION
മതപരിവർത്തനത്തിന് നിർബന്ധിക്കുന്നു, യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ : മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് സ്ത്രീ കലക്ടർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരം കലക്ടര്‍ ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ പോ ലീസുകാരും കലക്ട്രേറ്റ് അധികൃതരും ചേര്‍ന്നാണ് തടഞ്ഞത്. കുടുംബത്തില്‍പ്പെട്ടയാള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതിന്റെ പേരില്‍ ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാമനാഥപുരം പച്ചേരി ഗ്രാമത്തിലെ വളര്‍മതിയാണ് കലക്ടര്‍ ഓഫീസിന് പുറത്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുടുംബത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധു ദേവ്ദാസ് നിര്‍ബന്ധിക്കുന്നു…
Read Moreമതപരിവർത്തന നിരോധന നിയമം, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍വന്നു. ഇന്ന് മതപരിവര്‍ത്തന നിരോധന നിയമ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് ഒപ്പിട്ടു. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമനിര്‍മാണ കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ഡിസംബര്‍ 23ന് മതപരിവര്‍ത്തന നിരോധന ബില്‍ (കര്‍ണാടക മത സ്വാതന്ത്ര്യ…
Read Moreതടവ് പുള്ളികൾക്ക് മതഗ്രന്ഥം നൽകി മതപരിവർത്തനത്തിന് ശ്രമം
ബെംഗളൂരു: ജയിലിലെ തടവ് പുള്ളികള്‍ക്ക് മതഗ്രന്ഥത്തിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നതായി കര്‍ണാടകയിലെ ഗഡാഗ് ജില്ല ജയിലിൽ പരാതി. ക്രിസ്ത്യന്‍ മിഷനറിമാരെ ഗദഗ് ജില്ലാ ജയിലിനകത്തും സംസ്ഥാനത്തെ മറ്റ് ജയിലുകളിലും പ്രവേശിപ്പിക്കരുതെന്ന് ഹിന്ദു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരില്‍ ഒരാള്‍ തടവുകാരനെ കാണാന്‍ പോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിതരണം ചെയ്ത ഗ്രന്ഥത്തിന്റെ ഫോട്ടോകളും കോപ്പികളും പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. മാര്‍ച്ച് 12ന് ഏഴംഗ സംഘം ഗദാഗ് ജില്ലാ ജയിലില്‍ സന്ദര്‍ശനം നടത്തിയതായി പരാതിയില്‍ പറയുന്നു. പ്രാര്‍ത്ഥന നടത്താനും തടവുകാരുടെ മാനസികാവസ്ഥ മാറ്റാനും സംഘം എത്തിയിരുന്നുവെന്നും പുതിയ…
Read Moreമതപരിവർത്തനം ആരോപിച്ചു ക്രിസ്ത്യൻ പ്രാർത്ഥനാ സമ്മേളനം ബജ്റംഗ്ദൾ തടസ്സപ്പെടുത്തി
ബെംഗളൂരു: സംസ്ഥാനത്തെ ഹാസൻ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിലേക്ക് ‘മതപരിവർത്തനം’ ആരോപിച്ച് ബജ്റംഗ്ദൾ അംഗങ്ങൾ ഇരച്ചുകയറി. ബജ്റംഗ്ദൾ അംഗങ്ങൾ കഴുത്തിൽ കാവിഷാൾ ധരിച്ച് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ചിലർക്ക് നേരെ ആക്രോശിക്കുന്ന സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒരാൾ ശ്രമിക്കുന്നതിനിടെ പ്രാർത്ഥനാ ഹാളിൽനിന്ന് ചില സ്ത്രീകൾ ബജ്റംഗ്ദൾ അംഗങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതും വീഡിയോകളിൽ കാണാം. ബജ്റംഗ്ദൾ, ശ്രീരാമസേന തുടങ്ങിയ വലതുപക്ഷ സംഘടനകളിൽപ്പെട്ട ഹിന്ദുത്വ പ്രവർത്തകർ സമീപകാലത്ത്പള്ളികളിലും ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളുകളിലും അതിക്രമിച്ച് കയറുന്നത് ഇതാദ്യമല്ല. ഉഡുപ്പി, കുടക്, ബെലഗാവി, ചിക്കബെല്ലാപൂർ, കനകപുര, അർസികെരെ തുടങ്ങി…
Read Moreമതപരിവർത്തന വിരുദ്ധ ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ
ബംഗളൂരു: ഡിസംബർ 13 മുതൽ ബെലഗാവിയിൽ നടക്കുന്ന അടുത്ത നിയമസഭാ സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ചേക്കും. ബിൽ പാസാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഡിസംബർ അഞ്ചോടെ കരട് തയ്യാറാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഇത്തരം നിയമങ്ങൾപാസാക്കിയിട്ടുണ്ടെന്നും സംസ്ഥാനം അവ പഠിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയും കരട് തയ്യാറാക്കുകയും ചെയ്യുന്നു. അടുത്ത നിയമസഭാസമ്മേളനത്തിൽ ഇത് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ അതിനായി പ്രവർത്തിക്കുന്നു, ” എന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.
Read More