ബെംഗളൂരു: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് നഗരത്തിലെ ദുരിതബാധിത വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശമാണ് ഈസ്റ്റ് സോണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളം പമ്പ് ചെയ്യാൻ തൊഴിലാളികളെ അയച്ചിട്ടുണ്ടെന്നും സായ് ലേഔട്ടിൽ 270, എച്ച്ബിആർ ലേഔട്ടിൽ 50, പൈ ലേഔട്ടിൽ 16, നാഗപ്പ റെഡ്ഡി ലേഔട്ടിലെ 12 വീടുകൾ വെള്ളത്തിനടിയിലാണെന്നും ബിബിഎംപി നഷ്ടപരിഹാരം നൽകുകയും ശാശ്വത പരിഹാരത്തിനുള്ള ശ്രമത്തിലാണെന്നും ഇതിന് സമയമെടുക്കുമെങ്കിലും അടുത്ത മൺസൂണോടെ…
Read MoreTag: Rain
ദുരിത പെയ്ത്തിൽ നാശം വിതച്ച് മഴ
ബെംഗളൂരു: ചൊവ്വാഴ്ച മുഴുവൻ ചെറിയതോതിലായി പെയ്ത മഴ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമായി, കൂടാതെ സായ് ലേഔട്ട്, യെലച്ചനഹള്ളി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) കൺട്രോൾ റൂമിന് കുറഞ്ഞത് 11 കോളുകളെങ്കിലും ലഭിച്ചു. മരങ്ങൾ കടപുഴകി വീണതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു, എന്നാൽ ദുർബലമായതും വീഴാനിടയുള്ളതുമായ ധാരാളം മരങ്ങളെക്കുറിച്ച് അധികാരികളെ ഓർമ്മപ്പെടുത്തുന്നതായ് ഈ സംഭവം. ബെംഗളൂരുവിൽ ആർആർ നഗറിൽ 38 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്, നായൻഡഹള്ളി, ഉത്തരഹള്ളി, വിദ്യാപീഠ, ഗോട്ടിഗെരെ, നാഗരഭാവി,…
Read Moreമണ്ണിടിഞ്ഞ് വീണ് കുട്ടികൾ മരിച്ചു
ബെംഗളൂരു: സുള്ള്യയിൽ കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചലിൽ രണ്ട് കുട്ടികൾ മരിച്ചു. സുള്ള്യ പർവതമുഖിയിലെ കുസുമധാര- രൂപശ്രീ ദമ്പതികളുടെ മക്കളായ ശ്രുതി (11), ഗാനശ്രീ (6) എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചലിൽ വീട് പൂർണമായും തകർന്നു. കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിൽ വീഴുകയായിരുന്നു. കുട്ടികൾ ഇതിനിടയിൽ പെട്ടു. വീട്ടിലെ മറ്റുള്ളവർ തലനാരിഴികയ്ക്കാണ് രക്ഷപ്പെട്ടത്. പോലീസും അഗ്നിശമ സേനയും എത്തിയാണ് കുട്ടികളെ പുറത്ത് എടുത്തത്.
Read Moreവെള്ളിയാഴ്ച്ച വരെ മഴ തീവ്രമായി തുടരും
തിരുവനന്തപുരം : അതിശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനം അതി ജാഗ്രതയിൽ. വെള്ളിയാഴ്ച വരെ മഴ അതിതീവ്രമായി തുടരാൻ സാധ്യതയുള്ളതിനാൽ ജില്ലകൾക്ക് റെഡ് അലർട്ട് നൽകി. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുൻവർഷങ്ങളിലെപ്പോലെ മിന്നൽ പ്രളയത്തിന്റെ സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞായറാഴ്ച മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തമായത്. ചൊവ്വാഴ്ചവരെ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് അതിതീവ്രമഴ പ്രതീക്ഷിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലേക്ക് തീവ്രമഴ വ്യാപിക്കും. റെഡ് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ 24 മണിക്കൂറിൽ 200 മില്ലിയിൽ കൂടുതൽ…
Read Moreതീവ്രമഴ തുടരും, മഴക്കെടുതിയിൽ ഇന്ന് മരണം മൂന്നായി
തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് ഇന്നും കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 204 മില്ലിമീറ്റർ പെയ്യുന്ന അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ മരിച്ചു. രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ്…
Read Moreകനത്ത മഴ, വൈദ്യുത അപകടങ്ങളിൽ രണ്ട് മരണം
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുത അപകടങ്ങളിൽ 2 മരണം റിപ്പോർട്ട് ചെയ്തു. തുമക്കുരുവിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നുള്ള ഷോർട്ട് സർക്യൂട്ടിൽ 75 വയസുകാരൻ മരിച്ചു. പരിസരത്തെ അഴുക്ക്ചാൽ സംവിധാനം കാര്യക്ഷമമം അല്ലാത്തതാണ് വീട്ടിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ദാബസ്പേട്ടിൽ മഴയെ തുടർന്ന് പൊട്ടി വീണ വൈദ്യുത കമ്പിയിൽ തൊട്ട 60 വയസുകാരനും മരണപ്പെട്ടു. മഴയെ തുടർന്ന് കാണാതെ പോയ പശുകുട്ടിയെ അന്വേഷിച്ചെത്തിയ കർഷകൻ ആണ് മരിച്ചത്. ബെസ്കോമിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം…
Read Moreകനത്ത മഴയിൽ മംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: മംഗളൂരുവിൽ കനത്ത മഴയിൽ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി, അത്താവറിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. കുൽശേക്കർ മുതൽ നന്തൂർ വരെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളം കയറി. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. ജോലിക്ക് പോകാൻ വീടിന് പുറത്തിറങ്ങാൻ കഴിയാതെ പലരും കുടുങ്ങിയ സ്ഥിതിയാണ് . മംഗലാപുരം സിറ്റി, ശിവനഗർ പനമ്പൂർ, ബജ്‌പെ തുടങ്ങി മിക്കയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. പാണ്ഡവേശ്വറിന് സമീപമുള്ള ശിവനഗർ റോഡ് പൂർണമായും വെള്ളത്തിനടിയിലായി.…
Read Moreഓഗസ്റ്റ് 2 വരെ കേരളത്തിൽ ശക്തമായ മഴ
തിരുവനന്തപുരം : സംസ്ഥാനത്ത് ഓഗസ്‌റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്‌റ്റ് ഒന്നിന് വയനാട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 2ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
Read Moreബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ബെംഗളൂരു: അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നഗരത്തിൽ 8 സെന്റിമീറ്റർ (82.6 മില്ലിമീറ്റർ) മഴ ലഭിച്ചു, പരമാവധി താപനില 30.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ചൂടും ഈർപ്പവും കൂടിയതാണ് കനത്ത മഴയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിൽ നൽകിയ യെല്ലോ അലർട്ടിന്റെ അർത്ഥം അപകടമൊന്നുമില്ലെന്നും എന്നാൽ ഏഴ് സെന്റീമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സൂചനയാണെന്നും അധികൃതർ…
Read More2012ന് ശേഷം ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് 2022 ജൂലൈ 21ന്
ബെംഗളൂരു: ഇന്ന് രാവിലെ 8.30 ഓടെ തോർന്ന മഴയിൽ ബെംഗളൂരുവിൽ 82.6 മില്ലിമീറ്റർ മഴ ലഭിച്ചു, 2012-ന് ശേഷമുള്ള ജൂലൈയിലെ ഏറ്റവും ഉയർന്ന മഴയാണിത്. വെള്ളിയാഴ്ച നഗരത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നൽ കൂടുതലും നഗരത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലാണ് ഉണ്ടായത്, ചുഴലിക്കാറ്റിനോ ശക്തമായ കാറ്റോ ഉണ്ടായിരുന്നില്ലന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഡാറ്റ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പകൽ താപനിലയും ഈർപ്പത്തിന്റെ ലഭ്യതയും “പർവ്വത പ്രഭാവവും” ഇടിമിന്നലിന് പിന്നിലുണ്ടെന്ന് ബെംഗളൂരുവിലെ ഐഎംഡിയുടെ കാലാവസ്ഥാ കേന്ദ്രത്തിലെ…
Read More