പത്തനംതിട്ട: മദ്യലഹരിയില്‍ ജീവനക്കാര്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത്. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. അഞ്ചു മണിക്ക് ബസ് പുറപ്പെടേണ്ടതായിരുന്നു. ഇതിന് മുമ്പ് മൂന്ന് ജീവനക്കാരും ക്രിസ്മസ് ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തര്‍ക്കവും തമ്മില്‍ തല്ലുമുണ്ടായി. ക്ലീനര്‍ കണ്ണൂര്‍ സ്വദേശിയാണ്. രണ്ട് ഡ്രൈവര്‍മാരും ഇതര സംസ്ഥാന സ്വദേശികളാണ്. ഇവര്‍ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍…
Read MoreTag: Private Bus
ബെംഗളൂരു- കണ്ണൂർ ബസുകളിൽ പകൽകൊള്ള
ബെംഗളൂരു: അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രാ നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികള്‍ക്ക് പിന്നാലെ സ്വകാര്യ ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ കൊള്ള. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്‌മസിന് തലേന്ന് ഇത് പത്തിരട്ടിയിലധികമായി. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.…
Read Moreവാഹനനികുതിയിൽ നിലപാട് കടുപ്പിച്ച് കേരളം; ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾക്ക് തിരിച്ചടി
തിരുവനന്തപുരം: നവംബർ 1 മുതൽ കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റുകയോ സംസ്ഥാന നികുതി അധികമായി അടയ്ക്കുകയോ ചെയ്യണമെന്ന കേരള സർക്കാരിന്റെ നിർദേശത്തിൽ പ്രതിഷേധിച്ച് ബസുടമകളിൽ ചിലർ സർവീസ് നിർത്തിയതോടെ അന്തർ സംസ്ഥാന യാത്രക്കാർ ബുദ്ധിമുട്ടിൽ. ഏറ്റവും കൂടുതൽ തിരക്കുള്ള എറണാകുളം-ബെംഗളൂരു റൂട്ടാണ് ഏറ്റവും കൂടുതൽ ബാധിച്ചിക്കപ്പെട്ടിട്ടുള്ളത്. അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തേക്കാൾ കുറഞ്ഞ നികുതി നിരക്കുള്ള സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ ഓടുന്നില്ല. ഇതോടെ നവംബർ ഒന്നിന് അവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാർ ദുരിതത്തിലായി. 25 ബസുകൾ മാത്രമാണ്…
Read Moreയാത്രക്കാരെ പെരുവഴിയിലാക്കി കർണാടക സ്വകാര്യ ബസ്, ബസിനെതിരെ നടപടിയെടുത്ത് അധികൃതർ
ബെംഗളൂരു: യാത്രക്കാരെ യാത്ര മധ്യേ പെരുവഴിയിലാക്കി കർണാടക സ്വകാര്യ ബസ്. ബെംഗളൂരുവിൽ നിന്നും തിരുവല്ലയിലേക്കുള്ള യാത്രക്കാരെയാണ് സ്വകാര്യബസ് വട്ടംകറക്കിയത്. ഇന്നലെ രാവിലെ എട്ട് മണിക്ക് തിരുവല്ലയിലെത്തുമെന്ന് പറഞ്ഞാണ് യാത്രക്കാരെ ബസ്സിൽ കയറ്റിയത്. എന്നാൽ റൂട്ട് മാറ്റി കുട്ട റോഡ് വഴി വാഹനം യാത്ര തിരിച്ചു. ഇതിൽ പ്രതിഷേധിച്ച യാത്രക്കാരെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തി. തുടർന്ന് വാഹനത്തിന്റെ അമിത വേഗതമൂലം ബസ് ഗട്ടറിൽ വീണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ഗീത ദേവിക്ക് പരിക്കേറ്റു. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാനന്തവാടിയിൽ എത്തിയതോടെ യാത്രക്കാർ…
Read Moreദീപാവലിക്ക് മുന്നോടിയായി സ്വകാര്യ ബസ് നിരക്കുകൾ കുതിച്ചുയരുന്നു
ബെംഗളൂരു: ദീപാവലി അവധിക്ക് മുന്നോടിയായി ബെംഗളൂരുവിൽ നിന്ന് ഹുബ്ബള്ളി-ധാർവാഡ്, മംഗലാപുരം, ബെലഗാവി, വിജയപുര, കലബുറഗി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സ്വകാര്യ ബസ് നിരക്കുകൾ കുതിച്ചുയർന്നു. സാധാരണഗതിയിൽ 800 രൂപ വിലയുള്ള എയർകണ്ടീഷൻ ചെയ്യാത്ത സ്ലീപ്പർ ബസിലെ സീറ്റ് 2000 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. സാധാരണയായി 1000 രൂപ വിലയുള്ള എയർകണ്ടീഷൻ ചെയ്ത സ്ലീപ്പ് ബസിലെ സമാനമായ സീറ്റ് ഇപ്പോൾ 3000 രൂപയോ അതിൽ കൂടുതലോ വിലയ്ക്കും വിൽക്കുന്നു. ചില ബസുകളിലെ നിരക്ക് ഏകദേശം 5,000 രൂപ വരെ ഉയർന്നതാണ്, ഏതാണ്ട് വിമാനക്കൂലിക്കും എതിരായിട്ടാണ്…
Read Moreഅമിത നിരക്ക്; സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന
ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് ഗതാഗത വകുപ്പ് വെള്ളിയാഴ്ച ഏതാനും സ്വകാര്യ ബസുകളിൽ പരിശോധന നടത്തുകയും പിഴ ഈടാക്കുകയും ചെയ്തു. വകുപ്പ് ഉദ്യോഗസ്ഥർ 10 സംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ബസുകളിലാണ് പരിശോധന നടത്തിയത്. ഉത്സവകാലത്തും അവധിക്കാലത്തും സ്വകാര്യ ബസുകൾ നിരക്ക് ഇരട്ടിയാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. നിരക്ക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബസ് ഓപ്പറേറ്റർമാരെ അറിയിക്കാൻ വകുപ്പ് വ്യാഴാഴ്ച യോഗം ചേർന്നു. തുടർന്നാണ് വെള്ളിയാഴ്ച ആനന്ദ റാവു സർക്കിൾ, മജസ്റ്റിക്, റേസ് കോഴ്‌സ് റോഡ്, കലാസിപാല്യ, മൈസൂർ റോഡ്,…
Read Moreനിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ ഏറെയും സ്വകാര്യ ബസുകളും മിനി ബസുകളും
ബെംഗളൂരു : ശനിയാഴ്ച തൂമകൂരിലെ പാവഗഡ താലൂക്കിൽ മറിഞ്ഞ ബസിൽ തിരക്ക് കൂടുതലായിരുന്നു എന്ന ആരോപണം പോലീസ് അന്വേഷിക്കുമ്പോഴും, സ്വകാര്യ ബസുകൾ അനുവദനീയമായ ശേഷിയിലധികം ആളുകളെ കയറ്റിവിടുന്നതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. 2020-21 ലും 2021-22 ലും പിഴ ഈടാക്കിയ സ്വകാര്യ വാഹനങ്ങൾ കൂടുതലും വടക്കൻ കർണാടകയിൽ നിന്നാണ്. 2020-21ൽ കോപ്പൽ ജില്ലയിൽ നിന്നാണ് ഏറ്റവും ഉയർന്ന പിഴയായ 2.3 കോടി പിരിച്ചെടുത്തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2020 ഏപ്രിൽ മുതൽ 2022 മാർച്ച് 7 വരെ സംസ്ഥാനത്തുടനീളം അധിക യാത്രക്കാരെ കയറ്റിയതിന്…
Read Moreസ്വകാര്യ ബസ് മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിൽ
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനം അടച്ചിട്ടപ്പോൾ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലക്കുണ്ടായത് ഏകദേശം 400 കോടിയുടെ നഷ്ട്ടം. കർണാടക സ്റ്റേറ്റ് ബസ് ഔണേഴ്സ് ഫെഡറേഷൻ ആണ് ഈ മേഖല നേരിട്ട നഷ്ടത്തിന്റെ കണക്ക് പുറത്തു വിട്ടത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും പരാതി നൽകിയെങ്കിലും അനുകൂലമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്നും ഇതിങ്ങനെ തുടർന്നാൽ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകരുമെന്നും ഭാരവാഹികൾ കൂട്ടി ചേർത്തു. കുത്തനെ ഉള്ള ഇന്ധന വിലക്കയറ്റം സർവീസുകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. നഷ്ടം തുടരുന്നതിനാൽ പല ബസ്…
Read Moreഅവസാനം സ്വകാര്യ ബസുകളുടെ പകല്‍ കൊള്ളക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു.
ബെന്ഗളൂരു : തിരക്കേറിയ ദിവസങ്ങളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സ്വകാര്യബസുകള്‍ക്ക് എതിരെ കര്‍ണാടക സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു.നവരാത്രിയും മറ്റു ഉത്സവങ്ങളും വന്നതോടെ രണ്ടും മൂന്നും ഇരട്ടിയാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.ഇത് സംബന്ധിച്ച് ഗതാഗത വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതുകൊണ്ടാണ് നടപടിക്കൊരുങ്ങുന്നത്. യാത്ര തിരക്കുള്ള ദിവസങ്ങളില്‍ 15% വര്‍ധന വരുത്താന്‍ ബസുകള്‍ക്ക് അവകാശമുണ്ട് എന്നാല്‍ രണ്ടും മൂന്നും ഇരട്ടി വാങ്ങുന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പരാതിയെ തുടര്‍ന്ന് ഏതാനും ബസുടമകള്‍ ക്ക് എതിരെ കേസെടുത്തിട്ടുണ്ട്,ശക്തമായ നടപടി തുടരും എന്നും അറിയിച്ചു. കേരളം അടക്കമുള്ള…
Read More